Richie Movie Review in Malayalam Language

മാസ് ടീസറും മെഗാമാസ് പോസ്റ്ററുകളും കണ്ടപ്പോഴേ ഫസ്റ്റ് ഡേ കാണണമെന്ന് ഉറപ്പിച്ച ചിത്രമായിരുന്നു റിച്ചി.. ഒന്പതരയുടെ ഷോയ്ക്ക് തന്നെ പോയി, ടിക്കറ്റ് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെങ്കിലും പ്രതീക്ഷിച്ചത്ര തള്ളിച്ച തിയേറ്ററില്‍ ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് കിട്ടി!!
കന്നഡ സിനിമയുടെ ഇക്കാലമാത്രയുമുള്ള ചരിത്രം നോക്കിയാല്‍ മികച്ചതെന്ന് പറയാവുന്ന ഒരു കള്‍ട്ട് ക്ലാസിക് ചിത്രമായിരുന്നു ഉള്ളിദവരു കണ്ടന്തെ.. രക്ഷിത് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായകനും പുള്ളി തന്നെയായിരുന്നു, റിച്ചിയായ് രക്ഷിത് നിറഞ്ഞാടിയ ചിത്രമെന്ന് തന്നെ പറയാം.. ആയതിനാല്‍ തന്നെ രക്ഷിതില് നിന്നും നിവിനിലേക്ക് എത്തുമ്പോള്‍ ഒരുപടി മേലെ നില്ക്കുന്ന പ്രകടനം തന്നെയാണ് ഏതൊരു പ്രേക്ഷകനെയും പോലെ ഞാനും ആഗ്രഹിച്ചത്.. എന്നാല്‍… റിച്ചിയായ് മാറിയതില്‍ നിവിന്‍ ഒരു ശതമാനം പോലും രക്ഷിതിനോടും പ്രേക്ഷകരോടും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം..
രണ്ടര മണിക്കൂര്‍ കന്നഡയില്‍ നിന്നും രണ്ട് മണിക്കൂറില്‍ താഴെയായ് വെട്ടിക്കുറച്ച് തമിഴില്‍ എത്തിയപ്പോള്‍ ചിത്രത്തിന്റെ ആത്മാവ് തന്നെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ മുറിച്ചുമാറ്റിയത്.. പലയിടങ്ങളിലും കഥയുടെ ആഴം നഷ്ടമായപോലെ തോന്നി.. മുന്നയുടെയും ശാരദയുടെയും പ്രണയകഥ, രഘുവും അമ്മയും തമ്മിലുള്ള ബന്ധം ഇവയെല്ലാം ഒരു പൂര്‍ണ്ണതയില്ലാതെ ഒതുങ്ങിപ്പോയ് തമിഴില്‍..
കന്നഡ സിനിമ മുന്‍പ് കണ്ട പ്രേക്ഷകനെന്ന നിലയിലുള്ള അഭിപ്രയാമാണ് ഇത്രയും നേരം പറഞ്ഞതെങ്കില്‍, റിച്ചിയെ റിച്ചിയായ് തന്നെ കണ്ട് പറയുകയാണെങ്കില്‍, നിവിന്‍ പോളി എന്ന നടനെ മലയാളത്തിന് നഷ്ടമാകാന്‍ പോകുന്നു എന്നൊരു തോന്നല്‍ ഉണ്ടായി.. പുള്ളിയെ മിക്കവാറും തമിഴന്മാര് റാഞ്ചിക്കൊണ്ട് പോകും 😉 അന്യായ ലുക്കാണ് നിവിന്‍ ഈ ചിത്രത്തില്‍.. പ്രകാശ് രാജിനും ശ്രദ്ധയ്ക്കും വേണ്ടവിധത്തില്‍ തിളങ്ങാന്‍ ഒരു സ്പേസ് ഇല്ലായിരുന്നു.. പിന്നെ തമിഴ് ഡബ്ബിംഗ് പലയിടങ്ങളിലും അരോചകമായി തോന്നി.. ട്രെയിലറും ടീസറും കണ്ട് ത്രില്ലടിച്ച് ഒരു മസാലപ്പടം പ്രതീക്ഷിച്ച് പോവാത്തവര്‍ നിരാശരാവില്ല..
ഒറിജിനല്‍ വേര്‍ഷന്‍ ഒരിക്കല്‍ കണ്ടവന് റീമേക്ക് അത്രയങ്ങ് ഇഷ്ടപ്പെടില്ല, അതിപ്പോ പ്രേമമായാലും, ചന്ദ്രമുഖിയായാലും, റിച്ചിയായാലും 😉