10 rowdies who made us smile

ഗുണ്ടകളാല്‍ സമൃദ്ധമാണ്‌ മലയാള സിനിമ!!! ഒരുകാലത്ത് സിനിമയില്‍ വില്ലന്മാരുടെ സില്‍ബന്ധികളായായിരുന്നു നമുക്ക് അവരെ കാണാന്‍ സാധിക്കുക, കീരിക്കാടന്‍ ജോസ്, ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്, കൊല്ലം അജിത്‌ എന്നിങ്ങനെ മലയാളത്തില്‍ ആസ്ഥാന ഗുണ്ടാപദവി അലങ്കരിക്കുന്നവര്‍ ഏറെയാണ്‌.. ഇവരില്‍ ആരെങ്കിലും തന്നെ നായകന്‍റെ കൂടെ ഉണ്ടെങ്കില്‍ത്തന്നെ നമുക്കൊരു ആശ്വാസമാണ്!! കാരണം ഒരുകാലത്ത് അത്രക്ക് ഭീകരന്മാരായിരുന്നു ഈ ഗുണ്ടകള്‍! എന്നാല്‍ ഇപ്പൊ കഥമാറി.. ഗുണ്ടകള്‍ ഭൂരിഭാഗവും കോമഡിയിലേക്ക് കൂറുമാറി! ആസ്ഥാന ഗുണ്ടകള്‍ കോമഡി ചെയ്യാന്‍ തുടങ്ങുന്നതിനും മുന്‍പ് നമ്മെ ചിരിപ്പിച്ച മറ്റുചില ഗുണ്ടകളെ നമുക്കൊന്ന് നോക്കാം..

  1. കണ്ണന്‍ സ്രാങ്ക് (മായാവി)

(Kannan Srank – Mayavi)

സലിം കുമാറിന്‍റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമാണ് സ്രാങ്ക്! ഒരു അവശ-ഗുണ്ടയുടെ അവസ്ഥ വളരെ ഭംഗിയായ്‌ അവതരിപ്പിച്ച് നമ്മെ ചിരിപ്പിക്കാന്‍ സലിം കുമാറിന് കഴിഞ്ഞു..

10 Rowdies who made us smile

  1. കീലേരി അച്ചു (കണ്‍കെട്ട്)

(keeleri Achu – Kankettu)

“ഞങ്ങളോട് രണ്ടുപേരോടും കളിക്കാന്‍ ആരുണ്ടെടാ..” പേടിത്തൊണ്ടനായ ഒരു ഗുണ്ട എങ്ങനെയാണെന്ന് മാമുക്കോയ നമുക്ക് കാണിച്ചുതന്നു, കീലേരി അച്ചുവിലൂടെ!!

10 Rowdies who made us smile

  1. ദശമൂലം രാമു (ചട്ടമ്പിനാട്)

(Dasamoolam Dhamu – Chattambinadu)

ചട്ടമ്പികളുടെ നാടിന്‍റെ കഥ പറഞ്ഞ ചട്ടമ്പിനാടില്‍ ഒട്ടുമിക്കപെരും ഗുണ്ടകള്‍ ആണെങ്കിലും ഒരുപാട് ചിരിപ്പിച്ചത് ദാമു തന്നെ !!

10 Rowdies who made us smile

  1. റാംജി റാവു (റാംജി റാവു സ്പീക്കിംഗ്)

(Ramji Rao – Ramji Rao Speaking)

ഗൗരവമേറിയ വില്ലനായും സ്വഭാവനടനായും നായകനായും അതുവരെ തകര്‍ത്ത് അഭിനയിച്ചുകൊണ്ടിരുന്ന വിജയരാഘവന്‍ കോമഡി കലര്‍ത്തി ചെയ്ത ഒരു വില്ലന്‍ വേഷമാണ് റാംജി റാവു.. ഏത് റോളും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന വിജയരാഘവന്‍ റാംജി റാവുവിനെ അവിസ്മരണീയമാക്കി!!

10 Rowdies who made us smile

  1. പവനായി (നാടോടിക്കാറ്റ്)

(Pavanayi – Nadodikkattu)

ക്യാപ്റ്റന്‍ രാജു എന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരുന്നു പവനായി! ഘനഗംഭീര ശബ്ദത്തില്‍ തികഞ്ഞ ഗൗരവത്തോടെ പവനായി തമാശകള്‍ സൃഷ്ടിച്ചപ്പോള്‍, പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ചു!!

10 Rowdies who made us smile

  1. ദാമോദര്‍ജി (സന്മനസ്സുള്ളവര്‍ക്ക് സമാധാനം)

(Damodharji- Sanmanassullavarkku Samadhanam)

തിലകന്‍ അങ്ങനെ കോമഡികള്‍ പറയാറില്ല!! എന്നാല്‍ പറഞ്ഞതൊന്നും മലയാളികള്‍ മറക്കാനും ഇടയില്ല!! ചില ഉദാഹരണങ്ങളാണ് ചക്കിക്കൊത്ത ചങ്കരന്‍, മൂക്കില്ലാ രാജ്യത്ത്, നാടോടിക്കാറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയവ

10 Rowdies who made us smile

  1. വെട്ടിച്ചിറ ഡയമന്‍ (ആര്‍ദ്രം)

(Vettichira Diamon- Ardram)

കവല ചട്ടമ്പിയായ ഡയമന്‍ കൊച്ചേട്ടനായി നമ്മെ ഏറെ ചിരിപ്പിച്ചു ആര്‍ദ്രത്തില്‍ ജഗതി..

10 Rowdies who made us smile

  1. കാരക്കൂട്ടില്‍ ദാസന്‍ (ഗോളാന്തരവാര്‍ത്തകള്‍)

(Kara Koottil Dasan – Golanthara Varthakal)

വളരെ ഗൗരവക്കാരനായ ദാസന്‍ എന്ന ഗുണ്ടയായി എത്തിയത് ശ്രീനിവാസന്‍.. ഏറെ ചിരിപ്പിച്ച ഒരു ശ്രീനിവാസന്‍ കഥാപാത്രം..

10 Rowdies who made us smile

  1. ഷാജി (ബെസ്റ്റ് ആക്ടര്‍)

(Shaji – Best Actor)

കൊച്ചിയിലെ കൊട്ടേഷന്‍ ടീമിന്‍റെ തലവനായ ഷാജിയെ ലാല്‍ ഭംഗിയായ്‌ അവതരിപ്പിച്ചു..

10 Rowdies who made us smile

  1. കാദര്‍ ഭായ് (കാസര്‍ഗോഡ്‌ കാദര്‍ ഭായ്)

(Kadar Bhai – Kasargode Kadar Bhai)

മാഫിയ തലവനായ കാദര്‍ ഭായിയായി വന്ന് നമ്മെ ഏറെ ചിരിപ്പിച്ചു ആലുംമൂടന്‍..

10 Rowdies who made us smile

ഗുണ്ടകളായി വന്ന് ചിരിപ്പിച്ചവരെയെല്ലാം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളു.. അതുകൊണ്ടാണോ ആസ്ഥാനഗുണ്ടകളായി വിലസിയവരെക്കൊണ്ടും ഇപ്പോള്‍ കോമഡി ചെയ്യിപ്പിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!