11 Malayalam Actors and their real names- Part 2

അപരനാമം അഥവാ അപാരനാമം – Part 2

കേരള രാഷ്ട്രീയ സമവാക്യങ്ങളെ തലങ്ങും വിലങ്ങും എടുത്തിട്ട് ഹരിച്ച് ഭസ്മമാക്കിക്കളഞ്ഞ ഒരു വാക്കാണ്‌ “പേരുവെളിപ്പെടുത്തല്‍” !! പേര് കാക്കാന്‍ വിയര്‍ത്തവരും പേര് കേള്‍ക്കാന്‍ വെയില് കൊണ്ടവരും നോക്കണ്ട.. ഇതതല്ല!!!!!

നമ്മള്‍ അറിയുന്ന താരങ്ങളുടെ നമ്മള്‍ അറിയാത്ത പേരുകള്‍ വെളിപ്പെടുത്തിയ പട്ടികയുടെ രണ്ടാം പതിപ്പാണിത്!!

12. Jose Prakash (Original name :K. Baby Joseph)

രണ്ടാം ലക്കത്തിലെ ഒന്നാമന്‍ ഒരു വില്ലന്‍ തന്നെയാവട്ടെ.. ഒരു മുറ്റ് വില്ലന്‍!! ജോസ് പ്രകാശ്… പഴയകാല നായികമാരുടെ പേടിസ്വപ്നമായിരുന്നെങ്കിലും പേരുകൊണ്ട് ആളൊരു കുഞ്ഞായിരുന്നു.. ബേബി ജോസഫ്

Jose Prakash

13. N. L. Balakrishnan (Original name :Velayudhan)

എന്നാല്‍ പേരുകൊണ്ട് കുഞ്ഞായിരുന്നെങ്കിലും ശരീരംകൊണ്ട് വലുതായിരുന്നു ബാലകൃഷ്ണന്‍ അഥവാ വേലായുധന്‍!!

Balakrishnan

14. Bobby Kottarakkara (Original name :Abdul Azeez)

അങ്ങ് ജപ്പാനില്‍ കടം വാങ്ങിയാല്‍ തിരിച്ച് കൊടുക്കുകയേ വേണ്ട എന്ന ആഗോളസത്യം മലയാളികള്‍ക്ക് പറഞ്ഞുതന്നത് അബ്ദുള്‍ അസീസാണ്.. അതെ നമ്മുടെ ബോബി കൊട്ടാരക്കര!!

Bobby Kottarakkara

15. Baiju (Original name :B. Santhosh Kumar)

ബൈജുവിനെ നമ്മള്‍ എല്ലാവരും അറിയും, എന്നാല്‍ സന്തോഷ്‌ കുമാര്‍ എന്നൊരു പേര് ബൈജുവിനുള്ളതായി നമുക്കറിയാന്‍ വഴിയില്ല!!

Baiju

16. Sasi Kalinga (Original Name: Chandra Kumar)

ചന്ദ്രകുമാറുമല്ല, ശശി കലിങ്കയുമല്ല, നമുക്കിദ്ദേഹം ഇയ്യപ്പനാണ്!!!

Sasi Kalinka

17. Tini Tom (Original Name:  Devassy)

ടിനി ടോം എന്ന ഫോറിന്‍ പേരിന് പുറകിലുള്ളത് ഒരു നാടന്‍ പേരാണ്.. ദേവസ്സി!!

Tini Tom

18. Raveendran (Original Name: Thampi Elias)

ഇനിയൊരല്‍പം ന്യൂ ജെനറേഷന്‍ പിള്ളാരാണ്!!! മരംചുറ്റി പ്രേമം കൊടുമ്പിരിക്കൊണ്ട 80കളില്‍ ഡിസ്കോയുമായി മലയാളത്തില്‍ വന്ന അന്നത്തെ ന്യൂ ജെനറേഷന്‍ താരം!! രവീന്ദ്രന്‍!!! യഥാര്‍ത്ഥ പേരും ഒരല്പം ന്യൂ ജെനറേഷനാണ്.. തമ്പി ഏലിയാസ്!!!

Raveendran

19. Sunny Wayne (Original Name: Sujith Unnikrishnan)

സൈമാ.. അപ്പച്ചന്‍റെ പേര് സുജിത്തെന്നാ…

Sunny Wayne

20. Hemanth Menon (Original Name: Vineeth Suresh)

ഇനി വിനീത് സുരേഷിനെയും, സിബി വര്‍ഗീസിനെയും, തോമസ്‌ ജെയിംസിനെയും പരിചയപ്പെടാം!!!!

Hemanth

21. Kailash (Original Name: Siby Varghese)

Kailash

22. Manikuttan (Original Name: Thomas James)

Manikkuttan

ഇതൊന്നും ഇവിടെകൊണ്ടും തീരുന്നില്ല!!!! ഇനിയും വെളിപ്പെടുത്തും!!! കിടിലന്‍ പേരുകളുമായി അടുത്ത പട്ടിക ഉടനെ പുറത്തെടുക്കാം!!! കാത്തിരിക്കുക!!!!