15 Movies That Changed Their Names When They Were Released

കഥയെഴുതുന്നതിലും ചടങ്ങാണ് എഴുതിയ കഥയ്ക്ക് ഒരു പേരിടല്‍.. ഒരു നൂറ് പേരുകള്‍ മനസ്സില്‍ വന്നുപോയശേഷമാകും നല്ലൊരു പേരില്‍ ഓരോ കഥാകൃത്തും തൃപ്തി അടയുക!! സിനിമയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാണ്.. അവസാന നിമിഷംവരെ കണ്ടുവച്ച പേരുകളാവില്ല ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഇടുന്നത്! അങ്ങനെ പേരുമാറ്റി ഹിറ്റായ ചില ചിത്രങ്ങള്‍ ഇതാ..
1 . നൊമ്പരങ്ങളെ സുല്ല് സുല്ല്
സിദ്ധിക്ക് ലാല്‍ സിനിമാരംഗത്തേയ്ക്ക് കടന്നുവന്ന ചിത്രമാണ് റാംജി റാവു സ്പീക്കിംഗ്.. നൊമ്പരങ്ങളെ സുല്ല് സുല്ല് എന്ന് പേരിടാന്‍ തീരുമാനിച്ചിരുന്ന ഈ ചിത്രത്തിന് റാംജി റാവു സ്പീക്കിംഗ് എന്ന പേര് നിര്‍ദേശിച്ചത് ഫാസില്‍ ആയിരുന്നു
2. എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന പേരില്‍ ഇറക്കാനിരുന്നചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്നപേരില്‍ പുറത്തിറങ്ങിയത് ഈ ചിത്രത്തിന്റെ പേര് ഫോണിലൂടെ പറഞ്ഞുകൊടുത്തപ്പോള്‍ വന്നൊരു ചെറിയ പിഴവായിരുന്നു
3. പൊന്നരയന്‍
പാമരം, അരയന് , ഒരാള്‍ക്കുകൂടി ഇടം എന്നീ പേരുകളിലൊന്നും തൃപ്തി വരാതെ ഭരതന് പൊന്നരയന്‍ എന്ന പേരില്‍ ഇറക്കാനിരുന്ന ചിത്രം ഇറങ്ങിയപ്പോള്‍ “അമരം” എന്നായി പേര് !!
4. ബുദ്ധ
ലാലേട്ടനും ജഗതിചേട്ടനും മത്സരിച്ച് അഭിനയിച്ച ബുദ്ധ!!! അല്ല യോദ്ധ!!!
5. മീശ
രഞ്ജന്‍ എബ്രഹാം “മീശ” എന്ന് പേരിട്ട ചിത്രമാണ് ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രമായ മീശമാധവനായി നമ്മള് കണ്ടത്!!
6. ചെങ്കൊടി
ഇക്കയുടെ സ്റ്റാലിന് ശിവദാസ് എന്ന ചിത്രത്തിന്റെ ആദ്യത്തെ പേര് ചെങ്കൊടി എന്നായിരുന്നു!!
7. ഓലക്കുട
കുങ്ങ്ഫു പാണ്ട, ഓലക്കുട എന്നീ മനോഹരമായ പേരുകള്‍ക്കൊടുവില്‍ അതിലും മികച്ചൊരു പേര് തന്നെയാണ് ജൂഡ് ആന്റണി തന്റെ ആദ്യ ചിത്രത്തിന് കണ്ടെത്തിയത്!! അതെ! ഓം ശാന്തി ഓശാന തന്നെ!!!
8. മൈ ഫാമിലി
മൈ ബോസ് എന്ന പേരില്‍ പടം ഇറക്കിയതിന് പിറകെ തന്നെ മൈ ഫാമിലി എന്ന പേരില്‍ പടം ഇറക്കിയാല്‍ ബോറാകും എന്ന് കരുതിയിട്ടാവണം ജീതു ജോസഫ് അതിന്റെ പേര് ദൃശ്യം എന്നാക്കിയത്!!
9. ഒരു ബിരിയാണിക്കഥ
ഉസ്താദ് ഹോട്ടല്‍ എന്ന പേര് തന്നെയാണ് ഒരു ബിരിയാണിക്കഥ എന്ന പേരിലും നല്ലതെന്ന് അഞ്ജലി മേനോന് പറഞ്ഞുകൊടുത്ത ആള് ആരാണെങ്കിലും അദ്ദേഹത്തിന് ഒരു നല്ല സല്യൂട്ട്!!
10. ഇതാണോ വല്ല്യ കാര്യം
വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് അക്കു അക്ബര്‍ ആദ്യം കണ്ടെത്തിയ പേര് ഇതാണോ വല്ല്യ കാര്യം എന്നായിരുന്നു!!
11. ബുദ്ധേട്ടന്‍!
ബുദ്ധേട്ടന്‍ എന്ന പേരില്‍ ഇറങ്ങാനിരുന്ന ചിത്രം ഇറങ്ങിയപ്പോള്‍ വില്ലാളിവീരനായി!!
12. പൊന്മുട്ടയിടുന്ന തട്ടാന്‍
ഒരു സമുദായത്തിന്റെ എതിര്‍പ്പിനെ മാനിച്ച് ഉദ്ദേശിച്ച പേരില്‍നിന്നും ചെറിയ മാറ്റം വരുത്തി സത്യന് അന്തിക്കാട് ഇറക്കിയ ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ് !!
13. കനേഡിയന്‍ താറാവ്
എന്നാല്‍ അങ്ങനെ ആരുടേയും എതിര്‍പ്പില്ലാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഷാഫി തന്റെ ചിത്രത്തിന്റെ പേര് കനേഡിയന്‍ താറാവില്‍ നിന്നും ടു കണ്ട്രീസ് എന്നാക്കിയത്!!
14. വിശുദ്ധ മാമച്ചന്!
വെള്ളിമൂങ്ങ എന്ന പേരിലും ആ ചിത്രത്തിന് ഒന്നുകൂടി ചേരുക മുന്‍പ് ഉദ്ദേശിച്ച് പിന്നീട് മാറ്റിയ പേര് തന്നെയായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം!! വിശുദ്ധ മാമച്ചന്!!!
15. ഷോക്ക് ഹാന്റ്!
ഷോക്ക് ഹാന്റ് ഒന്ന് പരിഷ്കരിച്ചപ്പോള്‍ മലയാളം കണ്ട വിത്യസ്തമായ മറ്റൊരു പേര് നമുക്ക് കിട്ടി!! മരുഭൂമിയിലെ ആന!!!