25 Unforgettable Women Characters in Malayalam

മനസ്സില്‍ എന്നും തങ്ങി നില്ക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് നമ്മുടെ മലയാള സിനിമയില്‍, മലയാള സിനിമാ ചരിത്രത്തെ അങ്ങോളമിങ്ങോളം എടുത്തിട്ട് കുടഞ്ഞാല്‍ നമുക്ക് കാണാം ശക്തമായ മുഴുനീള കഥാപാത്രങ്ങള്‍ മുതല്‍ ഒരു സീനില്‍ മാത്രം വന്ന് കയ്യടി വാരിക്കൂട്ടി പോകുന്നവരെ വരെ.. ചെമ്മീനിലെ പരീക്കുട്ടി, അമരത്തിലെ അച്ചൂട്ടി, ദേവാസുരത്തിലെ നീലകണ്ഠന്, സര്‍ഗത്തിലെ കുട്ടന് തമ്പുരാന്, എന്നിങ്ങനെ എന്നും നമ്മുടെ ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന നായക കഥാപാത്രങ്ങള്‍ ഏറെ, നായകന്മാര്ക്ക് മാത്രമല്ല പ്രേക്ഷക ഹൃദയം കീഴടക്കാന്‍ കഴിയുക എന്ന് തെളിയിച്ച ചില വില്ലന്മാരുമുണ്ട് നമുക്ക്, അനന്തഭദ്രത്തിലെ ദിഗംബരന്, ചോട്ടാമുംബൈലെ നടേശന്, ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ എന്നിവര്‍ അതില്‍ ചിലര്‍, ഇങ്ങനെ നായക-വില്ലന്‍ പ്രഭയില്‍ ഒതുങ്ങിപ്പോകാറാണ് പല നായികമാരുടെയും പതിവ്.. പഞ്ച് ഡയലോഗുകളോ, മാരക ഇന്‍ഡ്രോ സീനോ ഒന്നും നായികമാര്‍ക്ക് കിട്ടാറില്ല, എന്നിട്ടും അഭിനയമികവിനാല്‍ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ കുറച്ച് നായികമാരെ നമുക്ക് നോക്കാം..
-
രാജി (അവളുടെ രാവുകള്‍)
മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമാണ് അവളുടെ രാവുകള്‍, സീമയുടെ എക്കാലത്തെയും മികച്ച വേഷം.. രാജി എന്ന ലൈംഗീകതൊഴിലാളിയെ സീമ അവിസ്മരണീയമാക്കുകയായിരുന്നു..
-
ക്ലാര (തൂവാനത്തുമ്പികള്‍)
ഒരു മഴയായി പ്രേക്ഷകരിലേക്ക് പെയ്തിറങ്ങിയ ക്ലാര എന്ന കഥാപാത്രം ഇന്നും നമുക്ക് പ്രിയപ്പെട്ട ഒന്നാണ്..
-
കാക്കോത്തി (കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള്)
നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്, രേവതിയുടെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നും….
-
ഇന്ദിര (പഞ്ചാഗ്നി)
നക്സല്‍ പ്രവര്‍ത്തകയായ ഇന്ദിരയായി ഗീത തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു പഞ്ചാഗ്നി..
-
ഗൗരി (നഖക്ഷതങ്ങള്‍)
പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാത്തൊരു വേദനയാണ് മോനിഷ! അകാലത്തില്‍ നമ്മെ പിരിഞ്ഞ ആ അഭിനേത്രിയുടെ മികച്ച പ്രകടനമായിരുന്നു നഖക്ഷതങ്ങളില്‍..
-
സാവിത്രി (താളവട്ടം)
മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് താളവട്ടം, മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനമായിരുന്നു കാര്ത്തികയുടേതും..
-
മായവിനോദിനി (എന്റെ സൂര്യപുത്രിക്ക്)
അഭിനയമികവിനാല്‍ അമല നമ്മെ അത്ഭുതപ്പെടുത്തിയ ചിത്രം..
-
ആനി (ആകാശദൂത്)
ഒരിറ്റ് കണ്ണീരോടെയല്ലാതെ ആനിയെ നമുക്കിന്നും ഓര്‍ത്തെടുക്കാന്‍ കഴിയില്ല!!!
-
നന്ദിനി (കിലുക്കം)
ഒന്നിനൊന്ന് എല്ലാവരും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു കിലുക്കം.. നന്ദിനി എന്ന കുസൃതിപ്പെണ്ണ് രേവതിയുടെ കൈകളില്‍ ഭദ്രമായിരുന്നു.
-
അച്ചാമ്മ (ഗോഡ്ഫാദര്)
ഫിലോമിന എന്ന ഹാസ്യനടിയില്‍ നിന്നും പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു ഗോഡ്ഫാദറിലെ അച്ചാമ്മയുടേത്..
-
ഭാനുമതി (ദേവാസുരം)
നായകപ്രാധാന്യമുള്ള ചിത്രത്തില്‍ നായകപ്രഭയില് മങ്ങിപ്പോകാതെ മികച്ചുനിന്നു ഭാനുമതി!!!
-
ഗംഗ (മണിച്ചിത്രത്താഴ്)
കൂടുതലൊന്നും പറയേണ്ടതില്ല ശോഭനയുടെ ഈ പ്രകടനത്തെക്കുറിച്ച്.
-
പാര്‍വതി (അമ്മയാണെ സത്യം)
ആനിയുടെ കരിയറിലെ മികച്ച പ്രകടനം
-
ശ്യാമള (ചിന്താവിഷ്ടയായ ശ്യാമള)
ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ ചിത്രത്തില്‍ മികച്ചുനിന്നത് സംഗീതയുടെ ശ്യാമള തന്നെയായിരുന്നു..
-
ഭാനുമതി (കന്മദം)
മോഹന്ലാലിനേക്കാള് മികച്ചു നിന്ന പ്രകടനം എന്ന് വേണമെങ്കില്‍ പറയാം ഈ ഭാനുമതിയിലൂടെ മഞ്ജു നടത്തിയ പ്രകടനത്തെ..
-
ഭദ്ര (കണ്ണെഴുതി പൊട്ടുംതൊട്ട്)
പ്രണയവും പ്രതികാരവും സമന്വയിപ്പിച്ച് മഞ്ജു അഭിനയിപ്പിച്ച് ഫലിപ്പിച്ച ഭദ്ര ഇന്നും പ്രക്ഷകര്‍ക്ക് പ്രിയങ്കരിയാണ്..
-
ബാലാമണി (നവ്യ നായര്‍)
നവ്യ നായര്‍ ഇന്നും കുടുംബ പ്രേക്ഷകര്‍ക്ക് ബാലാമണിയാണ്, എന്തെന്നാല്‍ നമ്മള് അത്ര നെഞ്ചേറ്റിയിരുന്നു ബാലാമണിയെ..
-
അഭിരാമി (സമ്മര്‍ ഇന്‍ ബത്ലഹേം)
കുന്നോളം സങ്കടങ്ങള്‍ ഉള്ളില്‍ വച്ച് ചിരിച്ചുനടന്ന ആ അഭിരാമിയെ എങ്ങനെ മറക്കാന്‍ കഴിയും…?
-
മാളവിക (തിരക്കഥ)
ശ്രീവിദ്യയുടെ ജീവിതം ആസ്പദമാക്കി പുറത്തുവന്ന ചിത്രമായിരുന്നു തിരക്കഥ, പ്രിയാമണിയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിച്ചത്..
-
കൊച്ചുത്രേസ്യ (മനസ്സിനക്കരെ)
മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന് കൊടുത്ത അഭിനേത്രിയാണ് ഷീലയെങ്കിലും, ഒരു ഇടക്കാലത്തിന് ശേഷമുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കുകയായിരുന്നു കൊച്ചുത്രേസ്യയായി ഷീല!
-
റസിയ (പെരുമഴക്കാലം)
കാവ്യയും മീരയും തകര്‍ത്തഭിനയിച്ച പെരുമഴക്കാലം എന്ന ചിത്രത്തില്‍ നോവിന്റെ പെരുമഴ തീര്‍ത്ത് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ പ്രകടനം കാഴ്ചവച്ചു മീര ജാസ്മിന്!
-
ടെസ്സ (22 ഫീമെയില്‍ കോട്ടയം)
മലയാളിക്ക് മറക്കാന്‍ കഴിയാത്ത കഥാപാത്രമാക്കി ടെസ്സയെ മാറ്റിയത് റിമയുടെ അഭിനയമികവ്..
-
അശ്വതി (ഗദ്ദാമ)
കാവ്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രം
-
കാഞ്ചനമാല (എന്ന് നിന്റെ മൊയ്ദീന്)
കാഞ്ചനമാല മൊയ്ദീന് പ്രണയകഥ ബിഗ് സ്ക്രീനില്‍ എത്തിച്ചപ്പോള്‍ കാഞ്ചനമാലയെ ഉജ്ജ്വലമാക്കി പാര്‍വതി..
25. മലര് (പ്രേമം)
3 നായികമാര്‍ ഉണ്ടായിരുന്നു പ്രേമത്തിലെങ്കിലും ഏറെ പ്രേക്ഷകപ്രീതി നേടിയത് മലര് എന്ന സായ് പല്ലവി കഥാപാത്രമായിരുന്നു