Bachelor life vs Married life – A Comparison

പറന്നുനടന്നതിനെ പിടിച്ച് കൂട്ടിലടക്കുന്ന അവസ്ഥയാണ് ഒരാളെ പിടിച്ച് പെണ്ണുകെട്ടിക്കുന്നത്.. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും മേലെ വീഴുന്ന കൈയ്യാണ് ഭാര്യ!! പെണ്ണുകെട്ടിയാല്‍ കണ്ണുകെട്ടി എന്ന് പറയുന്നതെത്രത്തോളം ശരിയാണെന്ന് നമുക്ക് നോക്കാം..
- ഒരു ഔട്ടിങ്ങിന് പോകുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം അര്മാധിക്കുന്നതിന്റെ ത്രില്ലുണ്ടാവില്ല കുഞ്ഞുകുട്ടി പരാധീനങ്ങളുടെ കൂടെ ഇരുന്ന് സൂര്യാസ്തമയം കാണുന്നതിന്..
- ജിമ്മില്‍ പോയ് കഷ്ടപ്പെട്ട് ഉരുട്ടിയെടുക്കുന്ന മസിലുകള്‍ ഗ്യാസുകുറ്റി ചുമക്കാന്‍ ഉപകാരപ്പെടും ആഫ്റ്റര്‍ മാര്യേജ്!!
- കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് നടത്തുന്ന യാത്രകള്‍ പതുക്കെ കൊട്ടയും വട്ടിയും ഭാര്യയുമായുള്ള മാര്‍ക്കറ്റിലേക്കും തിരിച്ചുമുള്ള യാത്രയിലേക്ക് ഒതുങ്ങും!
- കല്ല്യാണത്തിന് മുന്‍പുള്ള പ്രണയവും കെട്ടിപ്പിടുത്തവുമെല്ലാം കല്യാണശേഷം ഒരല്പം കൂടിയ ലെവലില്‍ മുതുകത്ത് വന്ന് പതിക്കും!!