Most Dangerous Animals in the World | 23+ Deadliest Animals

ജന്തുലോകം കൗതുകലോകം എന്നാണ്.. പലതരം കഴിവുകളും, ശബ്ദങ്ങളും, പ്രത്യേകതകളുമുള്ള ഒരുപാട് ജന്തുജാലങ്ങളുണ്ട് നമുക്ക് ചുറ്റും.. അവയില്‍ തന്നെ അപകടകാരികളുമുണ്ട്.. നിമിഷനേരങ്ങള്‍ക്കകം ഒരു ജീവനെടുക്കാന്‍ കഴിവുള്ള ഏതാനും ചില മൃഗങ്ങള്‍ ഇതാ…

1 . Africanized Honey Bee

കാഴ്ചയില്‍ വെറുമൊരു തേനീച്ച, പക്ഷെ ഓരു കുത്തിന് ഒരാളെ കൊല്ലാനുള്ള വിഷമുണ്ട്‌ ഉള്ളില്‍.. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാണപ്പെടുന്ന ഇവ ശത്രുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുന്നവയാണ്..

Dangerous Africanized Honey Bee

2. Cone Snail

അലങ്കാരക്കൂടുകളില്‍ വയ്ക്കാന്‍ തോന്നുന്ന ഒരു തരം കക്കയാണെന്ന് തോന്നുന്നോ..? എങ്കില്‍ തെറ്റി! 20 മനുഷ്യന്മാരെ കൊല്ലാന്‍ ഈ ജീവിയുടെ ഒരു തുള്ളി വിഷം മതി!!

Dangerous Cone Snail

3. Deathstalker

തേളുകള്‍ പൊതുവേ വിഷജന്തുക്കളാണ്.. അവയില്‍ കേമനാണ് ഡെത്ത്സ്റ്റാക്കര്‍!! നോര്‍ത്ത് ആഫ്രിക്കയുടെ മിഡില്‍ ഈസ്റ്റ് ഭാഗങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.. ആളെ കോമയിലാക്കാന്‍ ഇതിന്‍റെ ഒരു കുത്ത് മതി!!!

Dangerous Deathstalker

4. Rhinoceros

40 mph വേഗതയില്‍ ഓടാന്‍ കഴിവുള്ള  അസാധ്യ കാഴ്ചശക്തിയുള്ള മൃഗമാണ്‌ കാണ്ടാമൃഗം, ഒരിക്കല്‍ മുന്‍പില്‍ പെടുന്ന ശത്രു പിന്നെ ജീവനോടെ തിരികെ പോകില്ല…

Dangerous Rhinoceros

5. Stonefish

ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം എന്നറിയപ്പെടുന്നവയാണ് സ്റ്റോണ്‍ഫിഷുകള്‍.. ഒരു മീന്‍ കടിച്ചാല്‍ എന്താവാനാ എന്ന് തോന്നുന്നുണ്ടോ, എങ്കില്‍ കേട്ടോളു, ഒരു കടിയില്‍ ഒരാളെ കൊല്ലാനുള്ള വിഷമുണ്ട്‌ ഇതിന്‍റെകയ്യില്‍!!!

Dangerous Stonefish

6. African Elephant

കരയിലെ ഏറ്റവും വലിയ ജീവി! അതുപോലെ തന്നെ അപകടകാരിയുമാണ്..

Dangerous African Elephant

7. African Lion

പൊതുവേ അപകടകാരികളാണ് കാട്ടിലെ ഈ രാജാക്കന്മാര്‍!! അവയില്‍ ഏറ്റവും അപകടകാരികളാണ് ആഫ്രിക്കന്‍ സിംഹങ്ങള്‍..

Dangerous African Lion

8. Black Mamba

“മരണത്തിന്‍റെ അവതാരം” എന്നാണ് ബ്ലാക്ക് മാംബകളെ വിശേഷിപ്പിക്കുന്നത്.. സാധാരണയായി പാമ്പുകള്‍ സ്വയരക്ഷയ്ക്കാണ് എതിരാളികളെ ആക്രമിക്കുന്നതെങ്കില്‍ ഇവ യാതൊരു പ്രകോപനവും കൂടാതെ വിഷം ചീറ്റുന്നവയാണ്.. വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതും ഈ പാമ്പുകളുടെ പ്രത്യേകതയാണ്..

Dangerous Black Mamba

9. Blue Ringed Octopus

ഒരു ഗോള്‍ഫ് പന്തിന്‍റെ അത്രമാത്രം വലുപ്പമുള്ള ചെറിയ നീരാളികള്‍! കാണാന്‍ ചന്തമുള്ളവയും! എന്നാലോ.. ഒരു കടിയില്‍ 26 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട് താനും! ഇവയുടെ കടിയേറ്റാല്‍ മിനിറ്റുകള്‍ക്കകം പക്ഷാഘാതം വരെ സംഭവിക്കും!

Dangerous Blue Ringed Octopus

10. Boomslang

നാണംകുണുങ്ങികളായ പാമ്പുകളാണ് ബൂംസ്ലാംഗുകള്‍, സാധാരണയായി ഇവ മനുഷ്യരെ ആക്രമിക്കാറില്ല.. രക്തം കട്ട പിടിക്കുന്നത് ഇല്ലാതാക്കാന്‍ ഇവയുടെ വിഷത്തിന് കഴിയും, അതിനാല്‍ അഥവാ ഈ പാമ്പിന്‍റെ കടിയേറ്റാല്‍ അവസാന തുള്ളി രക്തവും ഞരമ്പില്‍ നിന്നും വാര്‍ന്ന് നമ്മള്‍ മരിക്കും!!!!

Dangerous Boomslang

11. Box Jellyfish

കാണുമ്പോള്‍ ഒരു നല്ല പാരച്യൂട്ട് പോലെ തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവിയാണിത്.. ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊല്ലുന്ന ജലജീവിയും ഇവതന്നെ..

Dangerous Box Jellyfish

12. Brazilian Wandering Spider

ഏറ്റവും വിഷമുള്ള ചിലന്തി എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ് ആശാന്‍!! വേറെ എന്ത് വിശേഷണം വേണം പിന്നെ!!

Dangerous Brazilian Wandering Spider

13.  Cape Buffalo

ഇതൊരു പോത്തല്ലേ!! അല്ല! ഇത് വെറുമൊരു പോത്തല്ല!! അപകടകാരിയായ ഒരൊന്നൊന്നര പോത്താണ്!!! സാമാന്യ വലുപ്പമുള്ള ഏതൊരു മൃഗവും കൊല്ലുന്നതിലും കൂടുതല്‍ ആളുകളെ പ്രതിവര്‍ഷം ഇവ കൊല്ലുന്നു!!

Dangerous Cape Buffalo

14. Carpet Viper

പാമ്പുകടിയേറ്റ് പ്രതിവര്‍ഷം മരിക്കുന്നവരില്‍ ഭൂരിഭാഗവും കാര്‍പ്പറ്റ് വൈപ്പര്‍ എന്ന തരം അണലിയുടെ കടിയേറ്റാണ് മരിക്കുന്നത്..

Dangerous Carpet Viper

15.  Great White Shark

കണ്ണില്‍ കാണുന്ന എന്തിനേയും കൊല്ലുക എന്നതാണ് വെള്ള സ്രാവുകളുടെ ഹോബി!! തിന്നാന്‍ വേണ്ടി മാത്രമല്ല ഇവ പലപ്പോഴും ആളുകളെ ആക്രമിക്കുന്നത്..

Dangerous Great White Shark

16.  Komodo Dragon

ആഹാരമില്ലാതെ ദിവസങ്ങളോളം ജീവിക്കാന്‍ കഴിവുള്ളവയാണ് കൊമോഡോ ഡ്രാഗണുകള്‍.. ഇരയുടെ കഴുത്തിലാണ് ഇവയുടെ ആദ്യ കടി വീഴുക ശേഷം രക്തം വാര്‍ന്ന് ഇര ചാകുംവരെ ഇവ കാത്തിരിക്കും ശേഷം ഭക്ഷിക്കും!

Dangerous Komodo Dragon

17.  Leopard

കാട്ടിലെ മാര്‍ജാര കുടുംബം ഭൂരിഭാഗവും ആക്രമകാരികളാണ്.. തിരിച്ച് ആക്രമിച്ചാല്‍ പിന്തിരിഞ്ഞ് ഓടുന്നവയാണ് മിക്ക മൃഗങ്ങളും എന്നാല്‍ എന്ത് സംഭവിച്ചാലും തിരിഞ്ഞ് ഓടില്ല എന്നതാണ് മറ്റ് മൃഗങ്ങളില്‍ നിന്നും പുള്ളിപ്പുലികള്‍ക്കുള്ള പ്രത്യേകത.. അതുതന്നെയാണ് അവയെ കൂടുതല്‍ അപകടകാരികള്‍ ആക്കുന്നതും..

Dangerous Leopard

18. Mosquito

അതെ, കൊതുക് തന്നെ.. പ്രതിവര്‍ഷം 700 മില്ല്യന്‍ ആളുകളെയാണ് ഇവ രോഗികളാക്കുന്നത്.. അവയില്‍ 2-3 മില്ല്യന്‍ ആളുകള്‍ മരിക്കുകയും ചെയ്യുന്നു!! അപ്പോള്‍ കൊതുക് അപകടകാരിയല്ലേ..?

Dangerous Mosquito

19. Poison Dart Fog

നല്ല ഭംഗിയുള്ള തവള!! പക്ഷെ ഒരു തുള്ളി വിഷം കൊണ്ട് 20,000  എലികളെ കൊല്ലാം..

Dangerous Poison Dart Fog

20. Polar Bears

ദ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പോളാര്‍ കരടികള്‍ എന്തും ഭക്ഷിക്കുന്നവയാണ്.. സാധാരണയായി സ്വന്തം വിഭാഗത്തില്‍ പെടുന്ന മൃഗങ്ങളെ ഭക്ഷിക്കാത്തവയാണ് ഭൂരിഭാഗം മൃഗങ്ങളും എന്നാല്‍ അതില്‍ നിന്നും വിത്യസ്തരാന് പോളാര്‍ കരടികള്‍, അവ തമ്മില്‍ തമ്മില്‍ ആക്രമിച്ച് കൊന്നും ഭക്ഷിക്കും!!

Polar Bears

21. Pufferfish

ഈ മത്സ്യങ്ങളുടെ വിഷം പക്ഷാഘാതത്തിന് വരെ കാരണമാകുന്നു, പതിയെ പതിയെ ശ്വാസം കിട്ടാതെ കടിയേറ്റയാള്‍ മരിക്കുകയും ചെയ്യും..

Puffer-Fish

22. Dangerous Tse Tse Fly

ചോരയൂറ്റിക്കുടിക്കുന്ന ഒരു തരം ഈച്ചകളാണിവ.. ആഫ്രിക്കന്‍ സ്ലീപ്പിംഗ് സിക്ക് എന്ന മാരകരോഗം പടര്‍ത്തുന്നവയില്‍ പ്രധാനി..

Dangerous Tse Tse Fly