9 Different types of proposals from movies

പെണ്ണിനോട് ഇഷ്ടമാണെന്ന് പറയുന്നവന്മാരെ സമ്മതിക്കണം.. നമുക്കൊക്കെ സദ്യയ്ക്ക് രണ്ടാമത് അവിയല്‍ ചോദിക്കാന്‍ പേടിയാണ്! എന്ന് എവിടെയോ കേട്ടിട്ടുണ്ട്.. സംഭവം ശരിയാണ്.. നേരിട്ട് ഒരു പെണ്ണിനോട് ചെന്ന് ഇഷ്ടമാണെന്ന് പറയുക എന്നത് ഒരല്പം ഭീകരമാണ്! തൊട്ടുമുന്പില് വരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം എതിലെയൊക്കെയോ ചോര്‍ന്ന് പോകും, “എന്റെ സാറേ.. പിന്നെ ഒന്നും കാണാന്‍ പറ്റൂല!” എന്നതാവും അവസ്ഥ!!!
പ്രണയത്തിന് പേരുകേട്ട മലയാളസിനിമയിലെ വിത്യസ്തമായ ചില പ്രൊപ്പോസലുകള്‍ നോക്കാം, എങ്ങനെ ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യണമെന്ന് കണ്ഫ്യൂഷനടിച്ചിരിക്കുന്നവര്ക്ക് ഈ സ്വീക്വന്‍സ് ചിലപ്പൊ ഉപകാരപ്പെട്ടേയ്ക്കും !!
- ബാംഗ്ലൂര്‍ ഡേയ്സ്
ഏതൊരു പെണ്ണും വണ്ടറടിയ്ക്കുന്ന ഏതൊരാണും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു പ്രൊപ്പോസല്‍! മലയാള സിനിമ കണ്ടതില്‍ ഏറ്റവും മികച്ചൊരു പ്രൊപ്പോസല്‍…
- അപൂര്‍വരാഗങ്ങള്‍
ഈ ഒരു പ്രൊപ്പോസല്‍ നമ്മളില്‍ ചിലരെങ്കിലും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും! ഒരു ഗെയിം കളിക്കുന്ന ത്രില്ലിലുള്ള പ്രൊപ്പോസല്‍ സീന്‍!!
- തേന്മാവിന് കൊമ്പത്ത്
മൂന്നേ മൂന്ന് വാക്കുകളില്‍ മുഴുവന്‍ ഇഷ്ടവും ഒതുക്കിയ അതിഗംഭീര പ്രൊപ്പോസല്‍! “പോരുന്നോ.. എന്റെ കൂടെ!!!!!”
- തട്ടത്തിന് മറയത്ത്
പാതിരാത്രി കാമുകിയുടെ വീടിന്റെ മതില് ചാടിക്കടന്ന് അവളുടെ ജനലിന്റെ അരികില്‍ പോയ്നിന്ന് ഇഷ്ടമാണെന്ന് പറയുക എന്നത് ഏതൊരു ശരാശരി കാമുകന്റെയും സ്വപ്നമാണ്.. “ഒരുപാട് സമയമെടുത്ത് ആലോചിച്ചിട്ട് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാല്‍മതി!!!”
- എന്ന് നിന്റെ മൊയ്തീന്
പ്രണയത്തിനായി അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി ഒരു ഭാഷ തന്നെ കണ്ടെത്തിയ പ്രണയജോഡികള്‍, മൊയ്തീനും കാഞ്ചനമാലയും! പുസ്തകത്തിലെ ചില അക്ഷരങ്ങള്‍ മാര്‍ക്ക് ചെയ്ത് പ്രണയം അറിയിച്ച വേറിട്ടൊരു പ്രൊപ്പോസല്‍!!!!
- കേരള കഫെ
ഒരു മുന്‍പരിചയവുമില്ലാത്ത കുട്ടിയെ എങ്ങനെ പ്രൊപ്പോസ് ചെയ്യാം? പരിചയപ്പെട്ട ഉടനെ Shall I marry you? എന്ന് ചോദിച്ചാലോ..?
- നരസിംഹം
ഒരിടയ്ക്ക് മലയാളികളുടെ മാസ്റ്റര്‍പീസ് പ്രൊപ്പോസല്‍ രീതിയായി മാറിയ ലാലേട്ടന് ടച്ച്!!
- സെക്കന്‍ഡ് ഷോ
ബാന്റ് സെറ്റും പാട്ടും കൂത്തുമായി സ്വപ്നതുല്യമായ ഒരു പ്രൊപ്പോസല്‍! “വില്ല്!! വില്ല്!!! വില്ല്യൂ മാരീ മീ !!!!”
- സു സു സുധി വാത്മീകം
ഒരുപാട് ഒരുപാട് തവണ കാണാന്‍ തോന്നുന്ന ഒരു സീനാണിത്! പ്രത്യേകതകള്‍ ഒന്നും തന്നെയില്ലെങ്കിലും എന്തോ ഒരു സൌന്ദര്യമുണ്ട് ഈ ഒരു പ്രൊപ്പോസല്‍ സീനിന്..!!