Easiest way to colourize your black and white photos

പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളെ കളറാക്കി മാറ്റാന്‍ ഇനി സ്റ്റുഡിയോ തപ്പി നടക്കേണ്ട.. ഫോട്ടോഷോപ്പ് വിദഗ്ധരുടെ സഹായവും വേണ്ട!! നിമിഷങ്ങള്‍ക്കകം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളെ കളര്‍ ഫോട്ടോ ആക്കിത്തരാം എന്ന അവകാശവാദവുമായി ഇതാ ഒരു വെബ്സൈറ്റ് രംഗത്തെത്തിയിരിക്കുന്നു.. റിച്ചാര്‍ഡ് സാങ് എന്ന പി എച്ച് ഡി വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അല്‍ഗോറിത്മിയ (algorithmia) എന്ന വെബ്സൈറ്റിലാണ് ഈ മാന്ത്രിക വിദ്യ അവതരിപ്പിച്ചിട്ടുള്ളത്..

നേരിട്ട് വെബ്സൈറ്റിലേയ്ക്ക് അപ്ലോഡ് ചെയ്യാതെ സ്കൈഡ്രൈവിലും മറ്റും അപ്ലോഡ് ചെയ്ത ചിത്രത്തിന്‍റെ യു ആര്‍ എല്‍ കോപ്പി ചെയ്ത് ഈ വെബ്സൈറ്റില്‍ പേസ്റ്റ് ചെയ്താണ് കളര്‍ ഫോട്ടോയാക്കി മാറ്റുന്നത്.. നിമിഷങ്ങള്‍ക്കകം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഭംഗിയുള്ള കളര്‍ ഫോട്ടോയായി മാറുന്നു! ഇതൊക്കെ വല്ലതും നടക്കുമോ എന്ന്‍ സംശയം തോന്നുന്നവര്‍ക്കായി പരീക്ഷണാര്‍ത്ഥം ചെയ്തു നോക്കാന്‍ 4 ഫോട്ടോകള്‍ ഈ വെബ്സൈറ്റില്‍ തന്നെ ലഭ്യമാണ്.. ഏതായാലും പഴയ ആല്‍ബം ഫോട്ടോകളൊക്കെ ഒന്ന് കളറാക്കാന്‍ ഇനി ബുദ്ധിമുട്ടണ്ടല്ലോ!!

Samples

2

1