10 Steps To Become a Freek Dude.

How to be a freak guy

            എങ്ങനെ ഒരു ഫ്രീക്കനാവാം…??

How to be a freak guy

ഫ്രീക്കനാവാന്‍ ഇതാ ഒരു ക്രാഷ് കോഴ്സ്.. നിങ്ങളുടെ ഉള്ളിലും ഉണ്ടാവും ഒരു ഫ്രീക്കന്‍..എന്നാല്‍ ഇതാ അത് കണ്ടത്താനുള്ള ഒരു സുവര്‍ണ്ണാവസരം…താഴേ പറയുന്ന കൂട്ടുകള്‍ ആവശ്യാനുസരണം എടുത്ത് സ്വയം പ്രയോഗിച്ചാല്‍ നിങ്ങള്‍ക്കും എളുപ്പം ഒരു ഫ്രീക്കനാവാം..ഒരൊറ്റ ലൈക്ക് മതി നിങ്ങളുടെ ജീവിതം മാറിമറയാന്‍..എന്നാലിതാ നിങ്ങള്‍ക്കും ഫ്രീക്കന്മാരുടെ ലോകത്തേക്ക് വെല്‍ക്കം..പല പല ആപത്ഘട്ടങ്ങളും താണ്ടേണ്ടി വന്നേക്കാം… പക്ഷേ തളരരുത് രാമന്‍ക്കുട്ടി..തളരരുത്…

സീന്‍ നമ്പര്‍ വണ്‍..റഫ് ലുക്ക്..

How to be a freak guy

പ്രത്യേകിച്ച് ഒന്നും മെനക്കിട്ട്‌ ചെയ്യണ്ടാ..കുളിയും നനയും ഉള്ളയാളാണെങ്കില്‍ അത് ദിവസങ്ങളോളം വേണ്ടെന്ന് വെയ്ക്കണം..താടിയും മുടിയും എല്ലാം അതിന്‍റെ പാട്ടിന് വിട്ടേക്ക്..മൈന്‍റ് ചെയ്യണ്ടാ..റഫ്‌ ലുക്ക് ഉണ്ടാക്കാനുള്ള ആദ്യപടിയാണ് ഇത്.മുഖത്തില്‍ ഒരു ബിഗ്‌ ബി ഭാവവും കൂടെ ഉണ്ടേല്‍ പൊളിച്ച്…

സീന്‍ നമ്പര്‍ റ്റൂ..ഹെയര്‍ സ്റ്റൈല്‍..

ഹെയര്‍ ജെല്ല് എല്ലാ ചുങ്ക്സിന്‍റെയും വജ്രായുധമാണ്.തലയില്‍ അത് വാരിതേച്ച് പൈയ് നക്കിയത് പോലെയാക്കണം..അതാണ്‌ സ്പൈക്ക്…പിന്നെ റഫ്‌ ലുക്കന്മാര്‍ക്ക് ഇതിന്‍റെ ആവശ്യമില്ലാ.വെള്ളം അലര്‍ജിയാക്കണം..മുടിയെ ഒരു കാരണവശാലും വെള്ളവും ചീപ്പും കാണിക്കരുത്..അങ്ങനെ മുടിയുടെ കളറൊക്കെ മാറിയിട്ടുണ്ടാവും.ഇനി അഥവാ മാറിയില്ലെങ്കില്‍ കളറ് ചെയ്തത് മാറ്റിയേ പറ്റുള്ളൂ..

How to be a freak guy

സീന്‍ നമ്പര്‍ ത്രീ..ഭാഷ

ഭാഷയ്ക്ക് വലിയ റോളാണ്..ഒരിക്കലും ആരെയും അളിയാ..ചേട്ടാ..തുടങ്ങി മലയാളം വിളികള്‍ ആരെയും വിളിച്ചേക്കരുത്.സ്വന്തം അച്ഛനെ വരേ ഡ്യൂഡ്‌ എന്ന് വിളിക്കാന്‍ പറ്റിയാല്‍ നിങ്ങള്‍ക്ക് ഫ്രീക്കനില്‍ നല്ലൊരു ഭാവിയുണ്ടെന്ന് ഉറപ്പിച്ചോളൂ..പിന്നേ Bro,Buddy,Guys,chunks,macha, തുടങ്ങിയവയായിരിക്കണം നിങ്ങളുടെ മന്ത്രം.. താനൊരു പാശ്ചാത്യ സംസ്ക്കാരക്കാരനാണ് എന്ന്‍ മറ്റുള്ളവരെ തോന്നിപ്പിക്കാന്‍ വേണ്ടി മാത്രമാണത്.പത്താം ക്ലാസ്സ് പൊട്ടിയവന് വരെ ഇത് സിമ്പിളായിട്ട് പഠിക്കാം.അതെങ്കിലും പഠിക്കണം..

How to be a freak guy

സീന്‍ നമ്പര്‍ ഫോര്‍..അണ്ടര്‍വെയറും..ലോ വെയ്സ്റ്റും..

അണ്ടര്‍വെയറിന് നിങ്ങളെ ഫ്രീക്കനാക്കുന്നതില്‍ നല്ലൊരു പങ്കുണ്ട്..ജോക്കിയോ, ക്രൂസോയോ..ഇല്ലാത്തവനെ ഫ്രീക്കനായി സമൂഹം അഗീകരിക്കില്ല.So അത് തന്നെ വാങ്ങണം..ഒറിജിനല്‍ ഇല്ലെങ്കിലും നൂറ് രൂപയ്ക്ക് മൂന്നെണ്ണം കിട്ടുന്നതായാലും മതി.ഇനിയിപ്പോള്‍ അതൊന്നും പറ്റൂല്ലെങ്കില്‍ മിനിമം അതിന്‍റെ ഇലാസ്റ്റിക് എങ്കിലും വേണം.അത് നാട്ടുകാരെ കാണിക്കേം വേണം.നാലാള്‍ കാണട്ടേന്നേ..

How to be a freak guy

സീന്‍ നമ്പര്‍ ഫൈവ്..ആക്സസറീസ്..

കൈയിലും കാലിലുമൊക്കെ എന്തെങ്കിലും ചങ്ങലയോ കയറോ ഒക്കെ ഉണ്ടേല്‍..സംഗതി ക്ലാസ്സായി… എവിടുന്നെകിലും വല്ല തുണികഷ്ണവും വല്ലതും കിട്ടിയാല്‍ അതും എടുത്ത് കയ്യില്‍ കെട്ടിക്കോ..,വല്ല ചങ്ങലയോ..ഫ്ലൂറസന്റ്റ് കൊന്തയും കിട്ടിയാല്‍ കഴുത്തിലും.നമ്മളായിട്ട് ഒരു കുറവ് വരുത്തരുത്..ഇപ്പോള്‍ ബോക്സറും..കോഫി കപ്പും ഈ ലിസ്റ്റില്‍ പെടുന്ന ഒന്നാന്തരം ഫ്രീക്ക് ടൂള്‍സാണ്..

How to be a freak guy

സീന്‍ സിക്സ്..റോക്ക് സോങ്ങ്സ്..

വലിയ കഥയൊന്നുമില്ലെങ്കിലും ഇഷ്ടമായില്ലേലും നാലാള്‍ കേള്‍ക്കേ ചെവിട് പൊട്ടുന്ന ഇംഗ്ലീഷ് പാട്ടുകള്‍ മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ..പറ്റുമെങ്കില്‍ ഒന്ന് തല ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.ഒന്നും മനസിലാവുന്നില്ലേല്ലും..അതൊന്നും പുറത്ത് ആരോടും ചോദിച്ചേക്കരുത്..വില പോവും..

How to be a freak guy

സീന്‍ നമ്പര്‍ സെവെന്‍..ഫേസ്ബുക്ക് ലൈക്ക്സ്…

വെറും ഒരു ഫ്രീക്കന്‍ ആയതോണ്ടായില്ല..അത് നാലാളെ കാണിക്കേം കൂടി വേണം..അതിന് ബെസ്റ്റ് ഫെസ്ബുക്ക് പ്രൊഫൈല്‍ പിക്കാ.. ഒരു മാതിരി എല്ലാ സ്പോട്ടിന്നും ക്ലിക്ക്  എടുത്ത് പ്രൊഫൈലില്‍ ഇടണം. വല്ല കുന്നും കാടുമൊക്കെയാണേല്‍ പൊളിച്ച്.. നിങ്ങള്‍ടെ പിക്കിന് കിട്ടുന്ന ലൈക്കിന്‍റെ വലുപ്പം പോലെയാ പിന്നെ നിങ്ങളിലെ ഫ്രീക്കനിലെ ഭാവി.. അതോണ്ട് അത് കളര്‍ഫുള്‍ ആക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചെക്കണേ..

How to be a freak guy

സീന്‍ എയിറ്റ് …ഡ്രസ്സ്…

ഇന്ന കളറിന്നില്ല..എല്ലാ കളറും നമ്മള്‍ ഫ്രീക്കന്മാര്‍ക്ക് ഓക്കേയാണ്.നാലാള്‍ ശ്രദ്ധിക്കണമെങ്കില്‍ കഴിയുന്നതും കണ്ണില്‍ കുത്തുന്ന കളര്‍ തന്നെ വേണം ചൂസ് ചെയ്യാന്‍..കഴിയുന്നതും പാന്‍റും ടീ ഷര്‍ട്ടും തമ്മില്‍ കളറില്‍ ഒരു കോമ്പിനേഷനും വേണ്ടാ..അത് മാത്രല്ല ചെല്ലപ്പോള്‍ ഇടയ്ക്കിടയ്ക്ക് ട്രെന്‍റ് മാറിക്കൊണ്ടിരിക്കും.. പുള്‍ ഓവര്‍ വരും,സ്ക്കാര്‍ഫ് വരും..ജാക്കറ്റ് വരും..അതുകൊണ്ട് തന്നെ ട്രെന്‍റ് മാറികൊണ്ടിരിക്കുമ്പോള്‍ അതിനനുസരിച്ച് മാറുന്നവനാണ് യഥാര്‍ത്ഥ ഫ്രീക്കന്‍.

How to be a freak guy

സീന്‍ നൈന്‍..കൂളിംഗ് ഗ്ലാസ്..

നിര്‍ബന്ധമായും ഒരു ഫ്രീക്കന്‍റെ കയ്യില്‍ ഉണ്ടായിരിക്കേണ്ടേ ഒരു പ്രധാന സംഭവമാണ് സണ്‍ഗ്ലാസ്..കൈയില്‍ അഞ്ച് പൈസയില്ലെങ്കിലും..ചായക്കടയിലായാലും..സൂപ്പര്‍ മാര്‍ക്കറ്റിലായാലും..ഗ്ലാസ് വെച്ചേ നടക്കാവൂ..ഇനി ഇപ്പം നട്ടപാതിര ആയാല്‍ പോലും ഗ്ലാസ് ഊരരുത്..

How to be a freak guy

സീന്‍ ലാസ്റ്റ്..ഡാര്‍ക്ക് സീന്‍..

ഇതാണ് ഇപ്പം വേറൊരു സീന്‍.. നമ്മള്‍ എത്ര കഷ്ടപ്പെട്ടിട്ടാ ഒരു ഫ്രീക്കന്‍ ആവുന്നതെന്ന് നാട്ടുക്കാര്‍ക്ക് അറിയൂലല്ലോ.. അവന്മാരുടെ വായില്‍ നിന്ന് വരുന്ന കമന്റ്സ് നമുക്കുള്ള ലൈക്കായിട്ട്  എടുക്കണം.

How to be a freak guy

അത് പോലെ തന്നെ പോലീസുകാര്‍ക്ക് ഇപ്പോള്‍ ഫ്രീക്ക്സ് കാണുമ്പോള്‍ എന്താന്നറിയില്ല..കലിയാണ്..പാന്‍റ് നെഞ്ചത്തിടാനും..മുടി വെട്ടണമെന്നൊക്കെ പറയും.. എന്ത് ചെയ്യാനാ നമ്മള്‍ ഫ്രീക്കന്മാര്‍ക്ക് ചോദിക്കാനും പറയാനും ഒന്നും ഒരു യൂണിയനും ഇല്ലല്ലോ..

 

ഇത്രെയുമൊക്കെ ആവാന്‍ പറ്റിയാല്‍ നിങ്ങളും ഒരു പൊളിച്ച ഫ്രീക്കന്‍ ആയി…