Highest Grossing Malayalam Movies List

ഫാന്‍സിന്‍റെ തള്ളും, പോസ്റ്ററിന്‍റെ എണ്ണവും ഒന്നുമല്ല ഒരു ചിത്രത്തിന്‍റെ വിജയം, മുടക്കുമുതലിനേക്കാള്‍ പണം കയിലെത്തുമ്പോഴാണ് ഒരു സിനിമ സാമ്പത്തികമായി വിജയിക്കുന്നത്.. ലക്ഷങ്ങള്‍ മുടക്കി കോടികള്‍ വാരിയ ഒട്ടേറെ ചിത്രങ്ങളുണ്ട് മലയാളത്തില്‍ എന്നിരുന്നാലും ഇതുവരെ ഒരു നൂറുകോടി ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് വിഷമകരമായ കാര്യം തന്നെയാണ്!! ഇതാ ചില പണംവാരിപ്പടങ്ങള്‍..

1 . ട്വന്‍റി 20

ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച്‌ ജോഷി സംവിധാനം ചെയ്ത ട്വന്‍റി 20 ഏഴ് കോടി മുടക്കി നിര്‍മ്മിച്ച സിനിമയായിരുന്നു, വാരിക്കൂട്ടിയത് 33 കോടികള്‍!

Collection101

2. ഗോഡ്ഫാദര്‍

1991ല്‍ അഞ്ച് കോടിയിലേറെ നേടിയ സിദ്ധിക്ക് ലാല്‍ ചിത്രം നിര്‍മ്മിച്ചത് 12 ലക്ഷം രൂപയ്ക്കായിരുന്നു..

Collection102

3. മീശമാധവന്‍

ജനപ്രിയനായകനായി ദിലീപ് ആരാധക മനസ്സിലേയ്ക്ക് കയറിയതിനൊപ്പം മീശമാധവന്‍ നിര്‍മ്മാതാവിന് നേടി കൊടുത്തത് 15 കോടിയിലധികം രൂപയായിരുന്നു!

Collection103

4. മൈ ബോസ്

ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിച്ച്‌ ജീതു ജോസഫിന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങിയ മൈ ബോസും നേടി 13 കോടിയിലേറെ..

Collection104

5. മായാവി

ബോക്സോഫീസില്‍ 23 കോടി വാരിയ മമ്മൂക്ക ചിത്രമായിരുന്നു മായാവി!

Collection105

6. ക്ലാസ്മേറ്റ്സ്

മൂന്നര കോടി രൂപ മുടക്കി ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്യാമ്പസ് ചിത്രം യൂത്തന്മാര്‍ ആഘോഷമാക്കിയപ്പോള്‍ 23 കോടിയിലേറെ രൂപയാണ് നിര്‍മ്മാതാക്കള്‍ പെട്ടിയിലാക്കിയത്!

Collection106

7. ദൃശ്യം

മലയാളത്തില്‍ ആദ്യം 50 കോടി ക്ലബ്ബില്‍ കയറിയ ഈ ജീതു ജോസഫ് – ലാലേട്ടന്‍ ചിത്രത്തിന് മുടക്കുമുതല്‍ അഞ്ച് കോടി രൂപയായിരുന്നു.. ആകെ ഈ ചിത്രത്തിന്‍റെ കളക്ഷന്‍ 75 കോടിയിലേറെയാണ്!

Collection107

8. മായാമോഹിനി

ഉദയകൃഷ്ണ – സിബി കെ തോമസ്‌ തിരക്കഥയൊരുക്കി ജോസ് തോമസ്‌ സംവിധാനം ചെയ്ത്, ദിലീപ് പെണ്‍വേഷത്തിലെത്തിയ മായാമോഹിനി ആരാധകരെ മയക്കി പെട്ടിയിലാക്കിയത് 23 കോടി രൂപ!!

Collection108

9. പ്രേമം

കേരളക്കരയാകെ തരംഗം സൃഷ്ടിച്ച അല്‍ഫോന്‍സ്‌ പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടിന്‍റെ പ്രേമം നിര്‍മ്മിച്ചത് അന്‍വര്‍ റഷീദ് ആണ്.. 60 കോടിയിലേറെ കളക്ഷന്‍ നേടിയ ഈ ചിത്രത്തിന്‍റെ സെന്‍സര്‍ കോപ്പി ലീക്കായില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പ്രേമമായേനെ!!

Collection109

10. എന്ന് നിന്‍റെ മൊയ്ദീന്‍

കാഞ്ചനമാലയുടെയും മൊയ്ദീന്‍റെയും വിശുദ്ധപ്രണയത്തിന്‍റെ കഥ പറഞ്ഞ എന്ന് നിന്‍റെ മൊയ്ദീനും നേടി 50 കോടിയിലേറെ..

Collection110