ഹോളിവുഡും മലയാള സിനിമയും തമ്മിലെന്താ ബന്ധം..??

രണ്ടും രണ്ട് ഭാഷയിലെ സിനിമയാ… എന്ന് വേണേല്‍ പറയാമല്ലേ.. എന്നാ അങ്ങനെയാന്ന് മാത്രം പറയാന്‍ വരട്ടേ.. ഇതൊന്ന് നോക്ക്യേ..

താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നേ… ഒന്ന് ഹോളിവുഡും മലയാള സിനിമയും പ്രഥമദൃഷ്ടിയാല്‍ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നൂ എന്ന്‍ വേണം കരുതാന്‍..

അതേ അങ്ങനെ തന്നെ വേണം കരുതാന്‍.. കാരണം ഇനി ഒന്ന് ബാക്കി നോക്ക്യേ.. എന്തേലും അന്തര്‍ധാര കാണാന്‍ പറ്റുന്നില്ലേ…
ഞാനൊന്ന് പറയട്ടേ… നമ്മുടെ ചില മലയാള നടന്മാരും ഹോളിവുഡ് നടന്മാരും തമ്മില്‍ ചെല അന്തര്‍ധാരകളുണ്ട്.. ഉണ്ട്… ഉറപ്പായിട്ടും ഉണ്ട്.. എനിക്കങ്ങനെ തോന്നിയല്ലോ..

Leonardo De Caprio vs Fahadh Faasil

dicaprio and fahadh fasilഐവാ..ഇങ്ങനൊരു ബന്ധം അങ്ങനെ ആരും പ്രതീക്ഷിച്ചു കാണില്ല…ഡി കാപ്രിയോ ആദ്യത്തെ പടം കഴിഞ്ഞ് എട്ട് കൊല്ലം കഴിഞ്ഞാണ് ടൈറ്റാനിക് വരുന്നേ.. അത് പോലെ ഫഹദിന്‍റെ കാര്യം നമുക്കെല്ലാര്‍ക്കും അറിയാലോ… പടം എങ്ങനെയാണേലും അവരവരുടെ റോള്‍ വളരേ തന്മയത്തോടെ അവതരിപ്പിക്കാന്‍ ഇവര്‍ ഭയങ്കരന്മാരാണ് . ഇവരുടെ കണ്ണുകള്‍ക്കൊണ്ടുള്ള അഭിനയത്തെ പറ്റി ആര്‍ക്കും ഒരെതിരഭിപ്രായം ഉണ്ടാവാന്‍ ചാന്‍സില്ല..

Christian Bale Vs Jayasurya..

christian bale and jayasuryaക്രിസ്ത്യന്‍ ബേലും ജയസൂര്യയും തമ്മിലുള്ള അന്തര്‍ധാര ദാ ഇങ്ങോട്ട് നോക്ക്യേ..ഈ ഫോട്ടോയില്‍ തന്നെ കാണാം… കൂടുതലായിട്ട് ഞാന്‍ ഒന്നും പറഞ്ഞ് ചളമാക്കുന്നില്ല.. കഥാപാത്രത്തിന് വേണ്ടി തങ്ങളുടെ കഴിവിന്‍റെ ഏതറ്റം വരേ പോവാനും ഇവര്‍ തയ്യാറാണ്… ഇത്രയും Dedicated ആയിട്ട് സിനിമയോടുള്ള ഇവരുടെ സമീപനം ഒരു സംഭവം തന്നെയാണ്..

Paul Walker Vs Jayan

paul walker and Jayanഇവര്‍ തമ്മില്ലുള്ള സാമ്യത വേദനാജനകമാണ്..ഇത്രയധികം പ്രേക്ഷകരെ വേദനിപ്പിച്ച അപകടമരണങ്ങള്‍ അധികമൊന്നും ഉണ്ടായിട്ടില്ല..ഇവരുടെ അവസാനത്തെ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാവുന്നതിന് മുന്നേ അവര്‍ പോയി കഴിഞ്ഞിരുന്നൂ…പോള്‍ വാള്‍ക്കരുടെ ബാക്കിയുള്ള സീനുകള്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങളും ഗ്രാഫിക്കും വെച്ചാണ് എടുത്തത്..എന്നാല്‍ മലയാളത്തില്‍ എവിടുന്നാ ഇതൊക്കെ..അതോണ്ട് സിമ്പിളായി ഒരു ഫോട്ടോയില്‍ മാലയിട്ടു..

Pierce Brosnan Vs Mammootty

Pierce Brosnan and Mammootty
പ്രായം തളര്‍ത്താത്ത സൗന്ദര്യമുള്ള രണ്ടു പേരാ…ഈ രണ്ടു പേര്‍…..അല്ലേ..??
പ്രായം 62 63 ഒക്കെ ആയി..എന്നാലെന്താ ഈ രണ്ട് പേര്‍ക്കും ഇപ്പഴും ഒടുക്കത്ത ഗ്ലാമറാ… ഇപ്പഴും IMDb സെക്സ് അപ്പീല്‍ റാങ്കിങ്ങില്‍ 50 സ്ഥാനം പിയേര്‍സ് ബ്രോസ്നനാണ്.. ഇങ്ങേരെക്കാള്‍ ഒരു വയസിന് മൂത്ത മമ്മൂക്കേന്‍റെ ഗ്ലാമറിന് പറ്റി ഞാന്‍ എന്ത് പറയാനാ..

Robert Pattinson Vs Nivin Pauly

Robert patttinson and Nivinഈ അന്തര്‍ധാര തികച്ചും സാങ്കല്‍പ്പികം മാത്രമാണ്..കാരണം വേറെയൊന്നും കൊണ്ടല്ല ഇവര്‍ രണ്ടു പേരും ഒരു അസാധ്യ കാമുകന്മാരായിട്ടാണ് സിനിമകളില്‍ നിലയുറപ്പിച്ചത്..twilight saga series ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ്‌ പടത്തിലെ റൊമാന്റിക്ക് ഹീറോ ആയാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍ ലവ്‌ സിമ്പല്‍ ആവുന്നത്..ഏകദേശം അങ്ങനെയൊക്കെ തന്നെയല്ലേ നിവിന്‍ പോളി മലര്‍വാടിക്ക് ശേഷം തട്ടത്തിന്‍ മറയത്തിലൂടെ നമ്മുടെ മുന്നില്‍ വരുന്നേ..

Will Smith Vs Jayaram

Will Smith and Jayaramഇതൊരു ഒടുക്കത്ത അന്തര്‍ധാരയാണേ.. ഇവര്‍ രണ്ട് പേരും ഒരു കാലത്ത് വന്‍ ജനപ്രിയ നടന്മാരായിരുന്നൂ..ഇപ്പോള്‍ കുറച്ച് ശോകമാണേല്‍ കൂടി ഇനിയും പഴയതൊക്കെ തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ളവരാണ്..പക്ഷേ ഇതൊന്നുമല്ല ഞാനിവിടെ പറയുന്നത്..മക്കളെ ഇത്രമാത്രം സിനിമാ രംഗത്ത് പ്രോത്സാഹിപ്പിക്കുന്ന നടന്മാര്‍ അധികമൊന്നും കാണാന്‍ ഇടയില്ല..

വാല്‍ : ഈ ഒരു താത്വികമായ അവലോകനം ഒരു പണിയുമില്ലാത്തത് കൊണ്ട് നടത്തിയ ഒരു തോന്യാസമായി കണ്ടാല്‍ മതീട്ടോ..

Malayalam funny blog