How to be happy after breakup

ഉള്ളവന് കലിയും ഇല്ലാത്തവന് കൊതിയും!! എന്ന് പറഞ്ഞപോലെ ഒരു സംഭവമാണ് പ്രേമം! കിട്ടാത്തപ്പോള്‍ ഒന്ന് കിട്ടിയാല്‍ കൊള്ളാമായിരുന്നെന്നും കയ്യിലുള്ളപ്പോള്‍ ഇത് വേണ്ടായിരുന്നു എന്നും കയ്യിന്ന് പോയാല്‍ ഛെ! കളയണ്ടായിരുന്നു എന്നും തോന്നും! അതാണീ പ്രണയത്തിന്റെ മാന്ത്രികത!!
എത്രയൊക്കെ കുഴപ്പമില്ല എന്ന് പറഞ്ഞാലും നഷ്ടപ്രണയത്തില്‍ ഒന്നുലയാത്തവര് ആരുമുണ്ടാകില്ല! പ്രണയം പൊളിഞ്ഞ ശേഷം എങ്ങനെ ഹാപ്പി ആയിരിക്കാം? പ്രേമം പൊട്ടി എന്നത് തന്നെയാണ് സന്തോഷിക്കാനുള്ള ആദ്യ കാരണം!! ഒരു കുറ്റിക്ക് ചുറ്റും നടന്ന് മേഞ്ഞിരുന്ന നമ്മുടെ കയര്‍ പൊട്ടി!! ഇനി എവിടെ വേണമെങ്കിലും നടന്ന് മേയാം!!!
ഒരു പ്രശ്നവുമില്ലാതെ ഇനി ഏത് സമയത്തും ഫ്രണ്ട്സിന്റെ കൂടെ കറങ്ങാം എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്! എവിടെ പോവാ? എപ്പോ വരും? എന്തിന് പോവാ? ആരാ കൂടെ? ഇന്ന് തന്നെ പോണോ? തുടങ്ങിയ ചോദ്യങ്ങള്‍ ഒന്നും നേരിടണ്ടല്ലോ!! അതില്‍പ്പരം സന്തോഷം വേറെയെന്തുണ്ട്…
സമയാസമയത്ത് ഉറങ്ങാലോ എന്നാലോചിക്കുന്നത് തന്നെ വലിയൊരു ആശ്വാസമല്ലേ!! വിളികള്‍ക്ക് കാത്തിരിക്കണ്ട, വിളിച്ചില്ലെങ്കിലും എടുത്തില്ലെങ്കിലും ഒരു പരാതിയും കേള്‍ക്കുകയും വേണ്ട!!
പത്ത് രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം അത് ഫോണില്‍ തന്നെയുണ്ടാകും!! ആരെയും വിളിക്കാനില്ലല്ലോ!! ഔട്ടിങ്ങിന് കൊണ്ടുപോകേണ്ട, ഗിഫ്റ്റ് കൊടുക്കേണ്ട, ഒരു നാരങ്ങാവെള്ളം പോലും ആര്‍ക്കും വാങ്ങിക്കൊടുക്കാനില്ല, പേഴ്സില്‍ ഏത് സമയത്തും പൈസ ബാക്കിയുണ്ടാകുകയും ചെയ്യും!!
ടെന്‍ഷനില്ല, വഴക്കുകളില്ല, വിഷമങ്ങളില്ല!! ചുരുക്കിപ്പറഞ്ഞാല്‍ പ്രേമിക്കുമ്പോള്‍ ഉള്ള ഒരു പ്രശ്നങ്ങളും പ്രേമം പൊട്ടിയാല്‍ ഇല്ല!! ശരിക്കും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പിന്നെന്തിന് ഡസ്പ്പടിച്ച് നടക്കണം?