Kerala Traditional Bridal Jewellery Ideas | Wedding Ornaments

വിവാഹ ആഭരണങ്ങള്‍ മുന്‍കാലങ്ങളില്‍ ആഡംബര ലക്ഷണങ്ങളായിരുന്നു.. ശരീരം നിറയെ ആഭരണം ധരിച്ചെത്തുന്ന വധുവില്‍ നിന്നും ഇന്ന് ഏറെ മാറിയിരിക്കുന്നു കാര്യങ്ങള്‍, ഇന്ന് എണ്ണം കുറച്ച് അഴകുള്ള ഒന്നോ രണ്ടോ മാലകള്‍ മാത്രം ധരിച്ചാണ് മിക്ക വിവാഹങ്ങളിലും വധു എത്തുന്നത്.. പ്രൌഡിയിലോ മാറ്റിലോ വിട്ടുവീഴ്ചയില്ലാത്ത വിപണിയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന ചില മാലകള്‍ ഇതാ..

1 .  Manga Mala

മാങ്ങാമാല :- മാങ്ങയുടെ  ആകൃതിയിലുള്ള ചെറിയ മുത്തുകള്‍ പിടിപ്പിച്ച രീതിയിലാണ് ഈ മാല.. ചെറിയ നെക്ക്ലെസുകളും നീളത്തിലുള്ള മാലകളും ഈ ഡിസൈനില്‍ ലഭ്യമാണ്..

Jewellery Manga Mala

2. Kuzhal Mothiram Necklace

കുഴല്‍ മോതിരം നെക്ക്ലെസ് :- ഒരു സിമ്പിള്‍ ഡിസൈന്‍ നെക്ക്ലെസുകളാണ് ഇവ.. കല്ല്‌ പിടിപ്പിച്ച ലോക്കറ്റുകള്‍ ഇതിന്‍റെ ഭംഗി കൂട്ടുന്നു..

Jewellery Kuzhal Mothiram Necklace

3. Mullamottu Mala

മുല്ലമൊട്ട് മാല :- മാങ്ങാമാലയുടെ അതേ ഡിസൈന്‍ തന്നെയാണ് മുല്ലമൊട്ട് മാലയ്ക്കുമെങ്കിലും കാഴ്ച കൂടുതല്‍ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ ഘടന..

Jewellery Mullamottu Mala

4. Pulinakha Mala

പുലിനഖ മാല :- പുലിനഖത്തിന്‍റെ ഘടനയില്‍ പല നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ചതാണീ മാലകള്‍..

Pulinakha Mala

5. Karimani Mala

കരിമണി മാല :- കറുത്ത നിറത്തില്‍ ഇടയ്ക്കിടെ ചെറിയ മുത്തുകള്‍ പിടിപ്പിച്ച കരിമണിമാലകള്‍ ഏറെ ആവശ്യക്കാരുള്ള ഒരു ഡിസൈനാണ്..

Jewellery Karimani Mala

6. Pathakkam

പതക്കം :- കഴുത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വലുപ്പം കുറഞ്ഞ നെക്ക്ലെസുകളാണ് പതക്കങ്ങള്‍..

Jewellery Pathakkam

7. Lakshmi Mala

ലക്ഷ്മി മാല :- ഐശ്വര്യത്തിന്‍റെ പ്രതീകമെന്ന് വിശേഷിപ്പിക്കുന്ന ഇവ കാശുമാല എന്നും അറിയപ്പെടുന്നു..

Jewellery Lakshmi Mala

8. Palakka Mala

പച്ചക്കല്ലുകള്‍ പിടിപ്പിച്ച പലക്കമാല ഏറ്റവും ഭംഗിയുള്ള എന്നാല്‍ ലളിതമായ ഡിസൈനാണ്.. മാങ്ങാമലകളും ഈ ഡിസൈനില്‍ ലഭ്യമാണ്..

Jewellery Palakka Mala