Lalettan’s Unreleased or Unfinished Movies

ചിത്രീകരണം പൂര്‍ത്തിയാവാതെയും പല കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും പുറത്തിറങ്ങാതെയും പെട്ടിയ്ക്കുള്ളില്‍ മോക്ഷം കാത്ത് കിടക്കുന്ന ഒരുപാട് പ്രിന്റുകളുണ്ട് മലയാളത്തില്‍! ഒത്തിരി പ്രതീക്ഷകള്‍ ആരാധകര്‍ക്ക് കൊടുത്തിട്ട് പാതി വഴിയില്‍ നിര്‍ത്തിയതും വെളിച്ചം കാണാതെ പോയതുമായ ചില ലാലേട്ടന് ചിത്രങ്ങള്‍ ഇതാ..
1 . തിരനോട്ടം
സുഹൃത്തായ അശോക് കുമാറിന്റെ തിരനോട്ടം എന്ന ചിത്രത്തില്‍ മുഖം കാണിക്കുമ്പോള്‍ ലാലേട്ടന് വയസ്സ് പതിനാറ്.. കുട്ടപ്പന് എന്നായിരുന്നു ഈ ചിത്രത്തില്‍ ലാലേട്ടന്റെ പേര് സെന്‍സര്‍ ബോര്‍ഡുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം ഈ സിനിമ വെള്ളിത്തിര കണ്ടില്ല!!
2. ധനുഷ്കോടി
മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പ്രിയദര്ശന് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരാനിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു ധനുഷ്കോടി.. അധോലോക നായകനായി ലാലേട്ടന് വേഷമിട്ട ചിത്രം ചില സാമ്പത്തിക കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു! ഇല്ലായിരുന്നെങ്കില്‍ ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന് തുടങ്ങിയ പേരുകള്‍ക്കൊപ്പം നമുക്ക് ധനുഷ്കോടിയും ചേര്‍ക്കാമായിരുന്നു..
3. ചോദ്യം
റഹ്മാന്, ക്യാപ്റ്റന്‍ രാജു, അശോകന് തുടങ്ങിയവരെ അണിനിരത്തി ജി.എസ് വിജയന് സംവിധാനം ചെയ്ത ചിത്രത്തില്‍ സി.ബി.ഐ ഓഫീസറായി ഗസ്റ്റ് വേഷമായിരുന്നു ലാലേട്ടന്.. എന്നാല്‍ ചില അപ്രതീക്ഷിത കാരണങ്ങളാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.. മലയാളത്തില്‍ മുടങ്ങിയെങ്കിലും റഹ്മാന് രഘുവരന് തുടങ്ങിയവരെ വച്ച് തമിഴില്‍ പുരിയാതെ പുധിര് എന്ന പേരില്‍ ഈ ചിത്രം പുറത്തിറക്കി..
4. ഓസ്ട്രേലിയ
രാജീവ് അഞ്ചല്‍ സംവിധാനം നിര്‍വഹിച്ച് മേനക സുരേഷ് നിര്‍മ്മിച്ച ഓസ്ട്രേലിയയില്‍ കാര്‍ റേസര്‍ ആയിരുന്നു ലാലേട്ടന്, ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും പിന്നീട് ചിത്രീകരണ ചിലവുകള്‍ പ്രതീക്ഷിച്ചതിലും അധികമാവുമെന്ന് കണ്ടതോടെ ഉപേക്ഷിക്കുകയായിരുന്നു..
5. സ്വര്‍ണച്ചാമരം
ദയാവാദം പ്രമേയമാക്കി ജോണ്‍പോള്‍ എഴുതിയ തിരക്കഥയ്ക്ക് രാജീവ് നാഥ് സംവിധാനം ഒരുക്കി, ലാലേട്ടന്, ശിവാജി ഗണേശന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു സ്വര്‍ണ്ണച്ചാമരം.. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ ചിത്രം ഉപേക്ഷിച്ചു.. ഉടന്‍ തന്നെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി “ഒരു യാത്രാമൊഴി” എന്ന പേരില്‍ പ്രതാപ് പോത്തന് ഈ കഥ വെള്ളിത്തിരയിലെത്തിച്ചു..
6. ചക്രം
ലോഹിതദാസ് – കമല്‍ കൂട്ടുകെട്ട് ക്യാമറയ്ക്ക് പിന്നിലും മോഹന്‍ലാല്‍ – ദിലീപ് കൂട്ടുകെട്ട് ക്യാമറയ്ക്ക് മുന്‍പിലും അണിനിരന്ന് ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ചക്രം.. എന്നാല്‍ കഥാഗതിയില്‍ വന്ന ചില അഭിപ്രായ വിത്യാസങ്ങള്‍ ചക്രം പഞ്ചറാക്കി!! എന്നാല്‍ പിന്നീട് പ്രിഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് ഈ ചിത്രം പുറത്തിറക്കി..