List Of Highest Grossing Malayalam Movies By Year

വര്‍ഷാ-വര്‍ഷം അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി നൂറ്റമ്പതോളം ചിത്രങ്ങളാണ് മലയാള സിനിമാ ലോകത്തുനിന്നും വെള്ളിത്തിര തൊടുന്നത്.. വിജയിക്കുന്നവയിലേറെയും മുടക്കുമുതല്‍ പോലും തിരികെ കിട്ടാതെ തകര്ന്നുവീഴുന്നവയാണ്.. ഇതുവരെ എത്തിത്തൊടാന്‍ കഴിയാതിരുന്ന 100 കോടി എന്ന നാഴികക്കല്ലും പിന്നിട്ട് മലയാള സിനിമ മുന്പോട്ട് കുതിയ്ക്കുമ്പോള്‍, പോയ വര്‍ഷങ്ങളിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം..
2000- നരസിംഹം
ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2 കോടി മുതല്‍മുടക്കില്‍ എടുത്ത നരസിംഹം തിരിച്ചുപിടിച്ചത് 22 കോടിയില്‍ ഏറെയാണ്..
2001-തെങ്കാശിപ്പട്ടണം
ലാല്‍-സുരേഷ് ഗോപി – ദിലീപ് കൂട്ടുകെട്ട് വെള്ളിത്തിരയില്‍ നിറഞ്ഞാടിയ തെങ്കാശിപ്പട്ടണമായിരുന്നു ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.. മൂന്നര കോടി മുടക്കി എടുത്ത ചിത്രം വാരിക്കൂട്ടിയത് 24.5 കോടി
2002-മീശമാധവന്
കള്ളന് മാധവനായി വന്ന ജനപ്രിയ നായകന് ദിലീപ് ആ വര്‍ഷം മോഷ്ടിച്ചെടുത്തത് പ്രേക്ഷകപ്രീതി മാത്രമായിരുന്നില്ല, ബോക്സ്-ഓഫീസ് കളക്ഷന്‍ കൂടെയായിരുന്നു.. 15 കോടിയോളമായിരുന്നു ഈ ലാല്‍ ജോസ് ചിത്രം വാരിക്കൂട്ടിയത്..
2003-ബാലേട്ടന്
വി.എം വിനു സംവിധാനം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ അത്താണിപ്പറമ്പില്‍ ബാലചന്ദ്രന് എന്ന ബാലേട്ടനായി വെള്ളിത്തിരയില്‍ വന്നപ്പോള്‍ കൂടെകൊണ്ടുപോയത് ആ വര്‍ഷത്തെ കളക്ഷന്‍ റെക്കോര്‍ഡും കൂടെയായിരുന്നു..
2004-സേതുരാമയ്യര്‍ സി.ബി.ഐ
സി.ബി.ഐ പരമ്പരയുടെ തുടര്‍ച്ചയായ് കെ മധു ഒരുക്കിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സേതുരാമയ്യര്‍ സി.ബി.ഐ അന്വേഷണത്തിലൂടെ കണ്ടെത്തിയത് കോടികളായിരുന്നു !!
2005-രാജമാണിക്യം
ടി.എ ഷാഹിദിന്റെ തിരക്കഥയില്‍ മമ്മൂട്ടി തിരുവനനന്തപുരം ഭാഷ സംസാരിച്ചപ്പോള്‍ ആ കൊല്ലത്തെ മികച്ച ചിത്രമായി മാറി അന്‍വര്‍ റഷീദ് ഒരുക്കിയ രാജമാണിക്യം.. 4 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം 22 കോടിയിലേറെ നേടി
2006-ക്ലാസ്മേറ്റ്സ്
ക്യാമ്പസ് പശ്ചാത്തലത്തില്‍ യുവതാരങ്ങളെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം ക്ലാസ്മേറ്റ് പ്രേക്ഷകരുടെ ഖല്‍ബിലെ വെണ്ണിലാവായി മാറിയപ്പോള്‍ പെട്ടിയില്‍ വന്നുനിറഞ്ഞത് 23 കോടി !!
2007-ഹലോ
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2007.. ഹലോ, മായാവി!! താരരാജാക്കന്മാര് ഒപ്പത്തിനൊപ്പം മത്സരിച്ചപ്പോള്‍ നേരിയ വിത്യാസത്തില്‍ മായാവിയെ പിന്തള്ളി ഹലോ കളക്ഷന്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തി..
2008-ട്വെന്റി 20
ജോഷിയുടെ സംവിധാനത്തില്‍ താരരാജാക്കന്മാര് ഒന്നടങ്കം വെള്ളിത്തിരയെ തൊട്ടപ്പോള്‍ പിന്നെ മറ്റാര്‍ക്ക് കഴിയും അതിലും മേലെ കളക്ഷന്‍ നേടാന്‍.. 7 കോടി മുടക്കി എടുത്ത ചിത്രം നേടിയത് 33 കോടിയിലേറെ..
2009-പഴശ്ശിരാജ
അതുവരെയുള്ള മലയാള സിനിമകളില്‍ ഏറ്റവും മുതല്‍ മുടക്കില്‍ എടുത്ത ചിത്രമായ പഴശ്ശിരാജ മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കഴിയാതെ പരാജയപ്പെട്ടെങ്കിലും ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി മാറി.. 27 കോടി മുടക്കി എടുത്ത ചിത്രം നേടിയത് 20 കോടി
2010-പോക്കിരി രാജ
മമ്മൂട്ടി-പ്രിഥ്വിരാജ്-ശ്രിയ സരണ്‍ തുടങ്ങിയവരെ അണിനിരത്തി വൈശാഖ് രാജ് ഒരുക്കിയ പോക്കിരിരാജ 13 കോടിയോളം നേടി ആ വര്‍ഷത്തെ മികച്ച ചിത്രമായി..
2011-ക്രിസ്ത്യന്‍ ബ്രദേഴ്സ്
ഉദയകൃഷ്ണ – സിബി കെ തോമസ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്സ് ബോക്സ് ഓഫീസില്‍ നിന്നും 17.5 കോടിയോളം വാരി ആ വര്‍ഷത്തെ മികച്ച ചിത്രമായി..
2012-മായാമോഹിനി
മായാമോഹിനിയായി ദിലീപ് പെണ്‍വേഷം കെട്ടി പ്രേക്ഷകരെ മയക്കി നേടിയെടുത്തത് 22 കോടിയിലേറെ..
2013-ദൃശ്യം
മോഹന്‍ലാല്‍ നായകനായ ജീതു ജോസഫ് ചിത്രം മലയാളത്തിലെ ഒരു പുതിയ നാഴികക്കല്ലായി മാറുകയായിരുന്നു, ആദ്യമായി 50 കോടി ക്ലബ്ബില്‍ തൊട്ട മലയാള ചിത്രമെന്ന പേരില്‍!! 75 കോടിയോളം രൂപയാണ് ചിത്രം നേടിയെടുത്തത്..
2014-ബാംഗ്ലൂര്‍ ഡേയ്സ്
മൂന്ന് കസിന്‍സിന്റെ ബാംഗ്ലൂര്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ജലി മേനോന് ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമായി മാറിയത് 50 കോടിയോളം നേടിയായിരുന്നു..
2015-പ്രേമം
മൊയ്ദീനും ജോര്‍ജും പ്രേമിക്കാനിറങ്ങിയ വര്‍ഷമായിരുന്നു 2015 ഒപ്പത്തിനൊപ്പം ജനപ്രീതി നേടി തിയേറ്ററുകള്‍ നിറഞ്ഞോടിയ രണ്ട് ചിത്രങ്ങളില്‍ പ്രേമമായിരുന്നു കളക്ഷനില്‍ മുന്‍പന്തിയില്‍.. 60 കോടിയോളമാണ് ചിത്രം നേടിയത്
മലയാള സിനിമയ്ക്ക് അപ്രാപ്യമായിരുന്ന 100 കോടി ലക്ഷ്യവും ഈ കൊല്ലം പുലിമുരുഗനിലൂടെ നാം തൊട്ടു!! മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഗ്രേറ്റ് ഫാദര്‍ തുടങ്ങി പ്രതീക്ഷകള്‍ ഏറെ നല്കുന്ന ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുമ്പോള്‍ നമുക്ക് കാത്തിരിക്കാം ഈ വര്‍ഷത്തെ ജേതാവിനെ..