List of Malayalam Movies with Double Climax

ഇരട്ട ക്ലൈമാക്സ് എന്ന വാക്കിനെ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരികൃഷ്ണന്‍സ് എന്ന സിനിമയാണ്.. ലാലേട്ടനും മമ്മൂക്കയും കട്ടയ്ക്ക് കട്ടയ്ക്ക് മത്സരിച് അഭിനയിച്ച ഈ സിനിമയില്‍ ഒരു നായിക മാത്രമായിരുന്നു ഉണ്ടായിരുന്നത്! രണ്ട് നായകന്മാരും ഒരു നായികയ്ക്ക് പിന്നാലെ പോകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം ഗുരുതരമായത്, ലാലേട്ടന് നായികയെ കിട്ടിയാല്‍ ഇക്ക ഫാന്‍സ്‌ വെറുതെയിരിക്കില്ല ഇക്കയ്ക്ക് കിട്ടിയാല്‍ ഏട്ടന്‍ ഫാന്‍സും!! ഒടുവില്‍ സംവിധായകന്‍ ഫാസില്‍ കണ്ടെത്തിയ സൂത്രമായിരുന്നു ഇരട്ടക്ലൈമാക്സ്! ഇക്ക ഫാന്‍സ്‌ കൂടുതലുള്ള മലബാര്‍ ഏരിയയില്‍ നായികയെ മമ്മൂട്ടി കെട്ടുന്നതായിട്ടും, ഏട്ടന്‍ ഫാന്‍സ്‌ കൂടുതലുള്ള തിരുവനന്തപുരം ഭാഗത്തേയ്ക്ക് നായികയെ മോഹന്‍ലാല്‍ കെട്ടുന്നതായിട്ടുമാണ് ക്ലൈമാക്സ് ഒരുക്കിയത്!!

Double Climax101

ഗ്രാമഫോണ്‍

ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്രാമഫോണ്‍, സിനിമ ഇറങ്ങി ആദ്യ ദിനങ്ങളില്‍ ലഭിച്ച തിയറ്റര്‍ പ്രതികരണങ്ങള്‍ മോശമായതിനെത്തുടര്‍ന്ന് ഇതിന്‍റെ ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കുകയായിരുന്നു! മീര ഇസ്രയേലിലേക്ക് പോകുന്ന രംഗത്തിന് ശേഷമുള്ള ഭാഗമാണ് പുനചിത്രീകരിച്ചത്..

Double Climax102

ചക്കരമുത്ത് 

കാവ്യ – ദിലീപ് ജോഡികളുടെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായിരുന്നു ചക്കരമുത്ത്, ലോഹിതദാസാണ് സംവിധായകന്‍, പ്രേക്ഷകരെ കരയിപ്പിച്ച ക്ലൈമാക്സ് പിന്നീട് മാറ്റി ചിത്രീകരിച്ച് സിനിമ വീണ്ടും പുറത്തിറക്കുകയായിരുന്നു..

Double Climax103

ലോലിപോപ്പ്

ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയ്ക്ക് ഷാഫി സംവിധാനമൊരുക്കി പ്രിഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഭാവന, റോമ, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ലോലിപോപ്പ്.. റിലീസിംഗിന് ശേഷം ആരാധകരില്‍ നിന്നും ഉണ്ടായ വിയോജിപ്പിനെത്തുടര്‍ന്ന് ജയസൂര്യയുടെ ചില ക്ലൈമാക്സ് രംഗങ്ങള്‍ പിന്നീട് മാറ്റി ചിത്രീകരിക്കുകയായിരുന്നു!

Double Climax104

റെഡ് വൈന്‍

സലാം ബാപ്പു മോഹന്‍ലാല്‍, ഫഹദ്, ആസിഫ് അലി എന്നിവരെ അണിനിരത്തി ഒരുക്കിയ റെഡ് വൈനിന്‍റെ ആദ്യ ക്ലൈമാക്സും പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമായില്ല! ആയതിനാല്‍ ചിത്രം ക്ലൈമാക്സ് മാറ്റി വീണ്ടും പ്രദര്‍ശനത്തിന് എത്തുകയായിരുന്നു!

Double Climax105