List of Mollywood Movies that are Inspired from Hollywood

മോഷണം ഒരു കലയാണ്! മോഷ്ടിക്കുന്നവന് കലാകാരനും!! എന്നാല്‍ കലാകാരന്മാര് മോഷ്ടിക്കാന്‍ തുടങ്ങിയാലോ..? ക്ഷമിക്കണം മോഷണം എന്ന പദത്തിന് സിനിമാലോകത്ത് മറ്റൊരു വാക്കുണ്ട്!! ഊര്ജ്ജമുള്ക്കൊള്ളുക!!! അന്യഭാഷാ ചിത്രങ്ങള്‍ കണ്ട് അവയില്‍ നിന്നും ഉര്‍ജ്ജം ഉള്‍ക്കൊണ്ട് ഇതുപോലൊന്ന് മലയാളത്തില്‍ എടുത്ത് മലയാളത്തിലെ പ്രതിസന്ധി മാറ്റിയാലോ എന്ന സദുദ്ദേശത്തോട് കൂടി മലയാളത്തില്‍ ഭംഗിയായ് ചിത്രീകരിച്ച ചില വിദേശ ചിത്രങ്ങള്‍ ഇതാ..
1 . ആകാശദൂത്
കണ്ടുനിന്നവരെയെല്ലാം കരയിപ്പിച്ച മലയാളത്തിന്റെ വാഴ്ത്തപ്പെട്ട ഈ ചിത്രം 1983ല്‍ ജോണ്‍ എണ്‍മാന്‍ സംവിധാനം ചെയ്ത ഹൂ വില്‍ ലവ് മൈ ചില്ട്രെന് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പതിപ്പാണ്!
2. എയ്ഞ്ചല്‍സ്
ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എയ്ഞ്ചല്‍സ് എന്ന ചിത്രം ഇതിനുമുന്‍പ് ഇംഗ്ലീഷില്‍ വന്നത് കണ്ഫഷന് ഓഫ് എ മര്‍ഡറര്‍ എന്ന പേരില്‍!!
3. അന്‍വര്‍
ട്രെയിറ്റര്‍ എന്ന ഇംഗ്ലീഷ് മൂവി കണ്ടപ്പോഴാണ് അമല്‍ നീരദിന് അന്‍വര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഓര്‍മ്മ വന്നത്! തികച്ചും യാദൃശ്ചികം!!
4. ആഗസ്ത് 1
ദി ഡേ ഓഫ് ജാക്കല്‍ മലയാളത്തിലേയ്ക്ക് വന്നത് മമ്മൂക്കയുടെ ഭാഗ്യചിത്രമായായിരുന്നു!! ആഗസ്ത് 1
5. ബാച്ചിലര്‍ പാര്‍ട്ടി
എക്സൈല്‍ഡ് മലയാളീകരിച്ചപ്പോള്‍ പേര് ഒരല്പം ഗംഭീരമായി! ബാച്ചിലര്‍ പാര്‍ട്ടി!
6. ബിഗ് ബി
നാല് സഹോദരന്മാരുടെ കഥ പറഞ്ഞ ബിഗ് ബിയുടെ ഇംഗ്ലീഷ് പേര് ഫോര്‍ ബ്രദേഴ്സ് എന്നുതന്നെയാണ്!!
7. ചന്ദ്രലേഖ
ചന്ദ്രലേഖയില്‍ സ്ത്രീകഥാപാത്രത്തിനാണ് അപകടം പറ്റുന്നതെങ്കില്‍ വൈല് യൂ വേര് സ്ലീപ്പിംഗ് എന്ന ചിത്രത്തില്‍ പുരുഷകഥാപാത്രമാണ് അപകടത്തില്‍പ്പെടുന്നത്!!
8. കോക്ടെയില്‍
പിയേഴ്സ് ബ്രോസ്നന്, ജെറാള്‍ഡ് ബട്ലര് തുടങ്ങിയവര്‍ അഭിനയിച്ച ബട്ടര്‍ഫ്ലൈ ഓണ്‍ വീല്‍ ആണ് മലയാളത്തിലെ കോക്ടെയില്‍!!
9. റാംജി റാവു സ്പീക്കിംഗ്
സിദ്ധിക്ക് ലാല്‍ മലയാളികളെ പൊട്ടിചിരിപ്പിക്കും മുന്‍പേ ഏകദേശം ഇതേ കഥവച്ച് കോറി അലന് സീ ദി മാന്‍ റണ്‍ എന്ന പേരില്‍ സായിപ്പന്മാരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു!!
10. മാന്നാര്‍ മത്തായി സ്പീക്കിംഗ്
വീണ്ടും സിദ്ധിക്ക് ലാല്‍ മലയാളികളെ ഞെട്ടിക്കാന്‍ വന്നപ്പോഴാണ് അതിനുംമുന്പേ ആല്‍ബര്‍ട്ട് ഹിട്ച്ച്കൊക്ക് സായിപ്പന്മാരെ അതെ കഥയുമായി ഞെട്ടിച്ചിരുന്നു എന്നറിയുന്നത്! വെര്‍ടിഗോ എന്ന ചിത്രത്തിലൂടെ!
11. മൂക്കില്ലാ രാജ്യത്ത്
സത്യം പറഞ്ഞാല്‍ മൂക്കില്ല രാജ്യത്ത് മലയാളികള്‍ കാത്തിരുന്ന ഒരു ഡ്രീം ടീമിന്റെ കൂട്ടായ്മ തന്നെയായിരുന്നു, ഇതറിയാത്ത ആരോ പണ്ട് ഇംഗ്ലീഷില്‍ ഇതേ പേരില്‍ ഒരു ചിത്രമിറക്കി!! ഡ്രീം ടീം!!
12. മൈ ബോസ്
ജീതു ജോസഫ് എന്ന പേര് മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മൈ ബോസ് എന്ന ചിത്രത്തിലൂടെയായിരുന്നു! അതിനുകാരണം ജീതു അതിനുമുന്‍പ് ദി പ്രൊപ്പോസല്‍ എന്ന ചിത്രം ശ്രദ്ധിച്ച് കണ്ടിരുന്നു എന്നതാണ്!!
13. പ്രണയം
പ്രണയം എന്നും നിഷ്കളങ്കമാണ്.. അതുകൊണ്ടാവണം ഇന്നസെന്‍സ് എന്ന സിനിമാ ബ്ലെസ്സി പ്രണയം എന്ന പേരിലാക്കിയത്..
14. റോമന്‍സ്
സാഹചര്യം പള്ളീലച്ചന്മാരാക്കിയ രണ്ട് കള്ളന്മാരുടെ കഥ ചില സാഹചര്യങ്ങള്‍ കാരണം ഇംഗ്ലീഷില്‍ നിന്നും മലയാളീകരിച്ച ചിത്രമായിരുന്നു.. വീ ആര് നോ എയ്ഞ്ചല്‍സ്!!
15. യോദ്ധ
ലാലേട്ടന്റെ എക്കാലത്തെയും മികച്ച ചിത്രമായ യോദ്ധയ്ക്കും എഡ്ഡി മര്‍ഫിയുടെ എക്കാലത്തെയും മികച്ച ചിത്രമായ ദി ഗോള്‍ഡന്‍ ചൈല്ഡിനും ഏതാണ്ട് ഒരേ കഥയാണ്!!