11 malayalam actors and their real names

അപരനാമം അഥവാ അപാരനാമം!!!

ഗോള ഗോളാന്തരങ്ങള്‍ രൂപപ്പെട്ട കാലംതൊട്ടേ പേരും വിളിപ്പേരും രൂപപ്പെട്ടതാണ്.. വീട്ടില്‍ വിളിക്കുന്നതും നാട്ടില്‍ വിളിക്കുന്നതും കൂട്ടത്തില്‍ വിളിക്കുന്നതും കുടുംബത്ത് വിളിക്കുന്നതുമായി ഓരോന്നിനും പേരുകള്‍ ഓരോ വിധത്തിലാണ്, അണ്ടകടാഹത്തിന്‍റെ അങ്ങോളമിങ്ങോളം പരിശോധിച്ചാല്‍ ഒരു പേര് മാത്രമുള്ള ഒരു വസ്തുവുമില്ല എന്തിനേറെ പേര് എന്ന പദത്തിനുപോലുമുണ്ട് “നാമം” എന്നൊരു വട്ടപ്പേര്!

പേരിനെക്കുറിച്ചാണ് ഈ കഥ, അതെ.. പേരെടുത്ത ചില താരങ്ങളുടെ പേരിനെക്കുറിച്ച്..!! വട്ടപ്പേരിലൂടെയും വിളിപ്പേരിലൂടെയും പ്രശസ്തരായ ചില താരങ്ങളുടെ യാഥാര്‍ത്ഥ പേരിനെക്കുറിച്ച്!!

ഒരു പേരിലെന്തിരിക്കുന്നു എന്നുചോദിച്ച പുണ്ണ്യാളനോട് ഒരു പേരിലാണ് ഞാന്‍ ഇരുന്നുപോയത് എന്നുപറഞ്ഞ പ്രാഞ്ചിയേട്ടനെ അവതരിപ്പിച്ച നമ്മുടെ മമ്മൂക്കയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ്കുട്ടി എന്നാണെന്ന് ഒട്ടുമിക്കവര്‍ക്കും അറിയാവുന്നതാണ്, നിത്യഹരിതനായകന്‍ അബ്ദുള്‍ഖാദറും, ജനപ്രിയനായകന്‍ ഗോപാലകൃഷ്ണനും ഉയരംകുറഞ്ഞ നായകന്‍ അജയ്കുമാറും നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയും പ്രേംനസീര്‍, ദിലീപ്, ഉണ്ടപ്പക്രു, അഞ്ഞൂറാന്‍ എന്നീ അപരനാമങ്ങളില്‍ നമുക്ക് സുപരിചിതരുമാണ്.. എന്നാല്‍ നമുക്ക് അധികമാര്‍ക്കും അറിയാത്ത പേരുകളുള്ള ചില പേരെടുത്ത വിദ്വാന്മാരുടെ പേരുകളെ നമുക്ക് പരിചയപ്പെടാം..

1. Adoor Bhasi (Original name : K Bhaskaran Nair)

സിനിമയ്ക്ക് കളറില്ലാത്ത കാലത്ത് കളര്‍ഫുള്‍ കോമഡികള്‍ പറഞ്ഞ് കയ്യടി വാങ്ങിയ രണ്ട് ഹാസ്യസിംഹങ്ങളുണ്ടായിരുന്നു! കെ ഭാസ്കരന്‍ നായരും, പി.കെ കുഞ്ഞാലുവും! അഥവാ അടൂര്‍ ഭാസിയും ബഹദൂറും!!!!!

Adoor Bhasi

2. Bahadoor (Original name : P K Kunjhalu)

Bahadoor

3. Jayan (Original Name : Krishnan Nair)

ആ കാലത്തെ തന്നെ സ്ത്രീജനങ്ങളുടെ ആരാധനാപുരുഷനായ സൂപ്പര്‍സ്റ്റാര്‍ കൃഷ്ണന്‍ നായര്‍ നമുക്ക് പരിചിതനാവുന്നത് മറ്റൊരു പേരിലാണ്! ജയന്‍!!!

Jayan

4. Kuthiravattam Pappu (Original Name : Padmadalakshan)

മലയാളസിനിമയ്ക്ക് മലബാറിന്‍റെ മഹത്തായ സംഭാവന ശ്രീ. പത്മദളാക്ഷന്‍ മലയാള മനസ്സിലേയ്ക്ക് “ടാസ്കി” ഇടിച്ചുകയറ്റിയത് കുതിരവട്ടം പപ്പു എന്ന പേരിലായിരുന്നു!!!

Pappu

5. Sankaradi (Original Name : Chandra Sekhara Menon )

ചന്ദ്രശേഖര മേനോന്‍ എന്ന പേരും ശങ്കാരാടി എന്ന പേരും “പ്രഥമദൃഷ്ട്യാല്‍ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവയ്ക്കിടയിലുള്ള അന്തര്‍ധാര……” അത് ഒരു വ്യക്തി തന്നെയായിരുന്നു!!!

Sankaradi

6. Indrans (Original name : K Surendran)

വസ്ത്രാലങ്കാരം വിട്ട്  കെ സുരേന്ദ്രന്‍ ഹാസ്യാലങ്കാരത്തില്‍ കൈവച്ചപ്പോള്‍ പേരും ചെറുതായൊന്ന് മാറ്റി.. ഇന്ദ്രന്‍സ്!!!

Indrans

7. Maniyanpilla Raju (Sudheer Kumar)

സുധീര്‍ കുമാര്‍ എന്നൊരു പേര് തനിക്കുള്ളതായി മണിയന്‍പിള്ള രാജു പോലും മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!

ManiyanPilla Raju

8. Kunjhan (Original name : Mohan Das)

മലയാളത്തില്‍ മൂന്ന്‍ മോഹന്മാരുണ്ട് ഒന്ന്‍ മോഹന്‍ലാല്‍ മറ്റുളവര്‍ മോഹന്‍ദാസും മോഹന്‍ രാജും!!

Kunchan

9. Keerikadan Jose (original name: Mohan Raj)

Keerikkadan Jose

10. Cochin Haneefa (original name : Salim Ahammed Ghosh)

കീരിക്കാടന്‍ ജോസിന്‍റെ പേര് പറഞ്ഞ സ്ഥിതിയ്ക്ക്, “കീരിക്കാടന്‍ ചത്തേ” എന്ന് അലറിവിളിച്ച ഹൈദ്രോസിന്‍റെ പേരും പറയണമല്ലോ!!!

Cochin Haneefa

11. Lal (Original name : Paul Michael)

ഘനഗംഭീര ശബ്ദത്തിനുടമയായ നമ്മുടെ ലാലിനുമുണ്ടൊരു ഗംഭീര പേര്! പോള്‍ മൈക്കിള്‍!!!

Lal

പേരിന്‍റെ വേര് മാന്തിയെടുത്ത കഥ ഇവിടംകൊണ്ട് തീരുന്നില്ല!! അതിങ്ങനെ കാണ്ഡം കാണ്ഡമായി കിടക്കുവല്ലേ!!! കാത്തിരിക്കുക!!! തുടരും……..