Malayalam actresses who disappeared from the silver screen

വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ ഒന്ന് മുഖം കാണിക്കാന്‍ കൊതിക്കാത്തവര്‍ ആരുമുണ്ടാകില്ല.. അവിടെ മങ്ങിയവരും തിളങ്ങിയവരും അനേകമാണ്.. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ പെട്ടെന്ന് അപ്രത്യക്ഷമായ പല താരങ്ങളുമുണ്ട്.. പതിയെ പതിയെ ആ മുഖങ്ങളൊക്കെ നാം മറക്കാന്‍ തുടങ്ങി, കാരണം ഇത് സിനിമയാണ്, ഒന്നിനുപിറകെ ഒന്നായി അനേകം പേര് ഇവിടെ വന്നുപോകുന്നു.. ഇതാ, ഒരു ആവേശമായി വന്ന് പെട്ടെന്ന് മാഞ്ഞുപോയ ചില നായികമാര്‍..
1 . ഗിരിജ
ഗിരിജ എന്ന പേരിനേക്കാള്‍ നമുക്ക് പരിചയം ഗാഥ എന്ന പേരായിരിക്കും.. അതെ വന്ദനത്തിലെ ഗാഥ തന്നെ, ഒരു സൂപ്പര്‍ ഹിറ്റിലൂടെ മലയാളത്തില്‍ വന്ന നായിക തിരികെ പോയതും അതേ വേഗതയിലായിരുന്നു..
2. സുനിത
സുനിത എന്ന നാടന്‍ സുന്ദരി ബിഗ് സ്ക്രീനില്‍ എത്തിയത് മൃഗയയിലാണ്, ഏതാനും ചിത്രങ്ങള്‍ കൂടെ ചെയ്തുതീര്‍ത്ത സുനിതയെ പിന്നെ വെള്ളിത്തിരയില്‍ ആരും കണ്ടില്ല..
3. രൂപിണി
നാടുവാഴികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തിയ രൂപിണിയെക്കുറിച്ച് പിന്നെ ആര്‍ക്കും ഒരു രൂപവുമില്ല!!
4. അഖില ശശീധരന്
ടിവി ഷോകളിലൂടെ സിനിമയില്‍ മുഖം കാണിച്ച അഖില ചെയ്തത് ആകെ 2 ചിത്രങ്ങള്‍.. ഇപ്പോള്‍ ടിവിയിലും ഇല്ല സിനിമയിലും ഇല്ല !!
5. ശ്രുതി
അപ്പൂട്ടന്റെ അമ്പിളിയായി കൊട്ടാരംവീട്ടിലെത്തിയ ശ്രുതി പിന്നെയുള്ള കാലം വീടിനുള്ളില്‍ തന്നെയിരുന്നു!!
6. വന്ദന മേനോന്
ഹാപ്പി ഹസ്ബന്‍ഡ്സ്, സിംഹാസനം തുടങ്ങി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് വന്ദന പോയത് എതിലെയെന്ന് ആര്‍ക്കും അറിയില്ല!
7. മന്യ
ഒരിടക്കാലത്ത് മലയാളത്തിന്റെ സൂപ്പര്‍ നായികയായിരുന്ന മന്യ അപ്രത്യക്ഷയായത് പെട്ടെന്നായിരുന്നു..
8. സുരഭി
സേതുമാധവനും കീരിക്കാടനും നമ്മുടെ മനസ്സില്‍ ഇന്നും തങ്ങി നില്ക്കുന്നു! എന്നാല്‍ ചെങ്കോലില്‍ കീരിക്കാടന്റെ മകളായി, ലാലേട്ടന്റെ നായികയായി വന്ന സുരഭിയെ നമ്മളില്‍ പലരും മറന്നു!!
9. ചഞ്ചല്‍
വെള്ളാരംകണ്ണുകളുമായി ആരാധകരുടെ മനസ്സ് കട്ടെടുത്ത സുന്ദരിക്കുട്ടി ഇന്നെവിടെയാണോ എന്തോ!!
10. രേണുക
നമ്മള് എന്ന ചിത്രത്തിലൂടെ നമ്മള്‍ക്ക് കിട്ടിയത് 2 നായികമാരെയാണ്, ഭാവനയും രേണുകയും! ഒരാള്‍ തിളങ്ങിയപ്പോള്‍ മറ്റെയാള്‍ മങ്ങിപ്പോയി!
11. അമ്പിളി ദേവി
യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലെത്തി അടുത്ത വീട്ടിലെ കുട്ടി ഇമേജ് ഉണ്ടാക്കിയെടുത്ത നായികയായിരുന്നു അമ്പിളി! എന്നാല്‍ ഇപ്പോള്‍ അടുത്ത വീട്ടിലുമില്ല അടുത്ത പഞ്ചായത്തിലുമില്ല!!
12. സുവലക്ഷ്മി
അനുരാഗ കൊട്ടാരത്തിലെ നായിക സുവലക്ഷ്മിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്, എന്നാല്‍ ഇന്നെവിടെപ്പോയെന്ന് അറിയില്ല!!