Some Malayalam Actresses Who Got Lucky After Marriage

വിവാഹം സ്വര്‍ഗത്തില്‍ വച്ച് നടക്കുന്നു എന്നാണ് പറയപ്പെടുന്നത്!! വിവാഹശേഷം ജീവിതം സ്വര്‍ഗതുല്ല്യമാകുന്നതിനാലാണോ അങ്ങനെ പറയുന്നത് എന്നറിയില്ല!! എന്തെന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും പ്രശ്നങ്ങള്‍ തുടങ്ങുന്നത് വിവാഹശേഷമായിരിക്കും!! എന്നാല്‍ അതല്ല നമ്മുടെ വിഷയം! താരവിവാഹം! വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ വിവാഹം കഴിഞ്ഞുപോവുകയും ശേഷം അഭിനയം നിര്‍ത്തുകയും ചെയ്യുന്ന ചില നടിമാരെ നമ്മള്‍ മുന്‍പത്തെ ആര്‍ട്ടിക്കിളില്‍ പരിചയപ്പെട്ടു! ഇവിടെ നമ്മള്‍ നോക്കുന്നത് വിവാഹശേഷം കൂടുതല്‍ ആക്ടീവ് ആയി സിനിമയില്‍ നിറഞ്ഞുനിന്നവരെയാണ്!!

1 . കനിക

2002ലാണ് കനിക മലയാളത്തില്‍ അരങ്ങേറുന്നത്, പറയത്തക്ക നല്ല ചിത്രങ്ങള്‍ ഇല്ലായിരുന്നു അന്ന് കനികയുടെ കയ്യില്‍ എന്നാല്‍ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം കനിക ചെയ്തത് 2008ല്‍ ശ്യാം രാധാകൃഷ്ണനെ കല്ല്യാണം കഴിച്ച ശേഷമാണ്!!

Actress marriage101

2. ശ്രിന്ദ അര്‍ഹാന്‍

കാണാന്‍ ആള് ചെറുതാണെങ്കിലും ശ്രിന്ദ ഒരു കുഞ്ഞിന്‍റെ അമ്മയാണ്!! വിവാഹശേഷമാണ് ശ്രിന്ദ അഭിനയജീവിതത്തിലേക്ക് കടന്നുവന്നത്, ഇപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞുജീവിക്കുന്ന ശ്രിന്ദ സര്‍ നെയിം ആഷാബിന് പകരം അര്‍ഹാന്‍ എന്നാക്കി..

Actress marriage102

3. രചന നാരായണന്‍കുട്ടി

അരുണ്‍ സദാശിവനുമായുള്ള വിവാഹത്തിന് മുന്‍പ് രചന 3 ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സജീവമായി സിനിമയിലേക്ക് ഇറങ്ങാനുള്ള തീരുമാനം വിവാഹശേഷമായിരുന്നു!! ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞുജീവിക്കുന്നു!

Actress marriage103

4. ജ്യോതിര്‍മയി

ജ്യോതിര്‍മയിയുടെ അഭിനയജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം വിവാഹശേഷമായിരുന്നു.. നിഷാന്ത് കുമാറിനെ 2011ല്‍ വേര്‍പിരിഞ്ഞ ജ്യോതിര്‍മയി ഇപ്പോള്‍ അമല്‍ നീരദിന്‍റെ ഭാര്യയാണ്..

Actress marriage104

5. നൈല ഉഷ

പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നൈലയും വെള്ളിത്തിരയില്‍ എത്തിയത് വിവാഹശേഷമായിരുന്നു..

Actress marriage105

6. ആശ ശരത്ത്

തന്‍റെ ഭര്‍ത്താവിന്‍റെ പൂര്‍ണ്ണ പിന്തുണയാണ് തന്‍റെ അഭിനയജീവിതത്തിലെ വിജയം എന്ന് ആശയുടെ വാക്കുകളിലൂടെ തന്നെ നാം കേട്ടിട്ടുണ്ട്.. എന്തെന്നാല്‍ ആശ വെള്ളിത്തിരയില്‍ താരമാകുന്നതും വിവാഹശേഷമാണ്..

Actress marriage106

7. മീര വാസുദേവ്

വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്ത ശേഷമാണ് മീര അഭിനയത്തില്‍ ആക്ടീവ് ആയിരുന്നത്, വിശാലിനെ വേര്‍പിരിഞ്ഞ് ഇപ്പോള്‍ ജോണിനെ വിവാഹം ചെയ്ത മീര ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ല..

Actress marriage107

8. ശിവദ നായര്‍

സു സു സുധിയിലൂടെ യുവാക്കളുടെ ഹൃദയം കവര്‍ന്ന ശിവദ വിവാഹിതയാണെന്ന വാര്‍ത്ത ആരാധകര്‍ കേട്ടത് ഒരു ഞെട്ടലോടെയാണ് !! 2015ല്‍ മുരളി കൃഷ്ണനെ വിവാഹം ചെയ്ത ശേഷമാണ് സുധിയില്‍ ശിവദ അഭിനയിച്ചത്, ശേഷം ഇപ്പോള്‍ കൈനിറയെ പടങ്ങളാണ്..

Actress marriage108