Mammootty – Mohanlal Who is the Best?

mammotty vs Mohanlal- Poster

ലാലേട്ടന്‍ Vs മമ്മൂക്ക!!

മലയാള സിനിമയുടെ രണ്ട് ദ്രുവങ്ങളാണ് ലാലേട്ടനും മമ്മൂക്കയും.. അഭിനയചാരുതയുടെ ആറാംതമ്പുരാനും വല്ല്യേട്ടനും!!! പകരംവയ്ക്കാനില്ലാത്ത രണ്ട് പ്രതിഭാസങ്ങളാണ് ഈ താരരാജാക്കന്മാര്‍.. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങള്‍! ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ ഒറ്റയടിക്ക് ഉത്തരം പറയുക ബുദ്ധിമുട്ടാണ്, എന്നിരുന്നാലും ഏറെ കാലമായി ആരാധകര്‍ക്കിടയില്‍ ഉത്തരം കിട്ടാതെ കിടക്കുന്ന ഈ സംശയത്തെ നമുക്കൊന്ന് കീറിമുറിക്കാം!! ശേഷം നിങ്ങളാണ് തീരുമാനിക്കേണ്ടത് ആരാണ് മികച്ചതെന്ന്!!

Mammookka On his Best Introduction Scene

മലയാളം കണ്ട മഹാനടന്റെ മാരക എന്‍ട്രി ആയിരുന്നു ബിഗ്‌ ബി എന്ന ചിത്രത്തിലേത്!

Mammooty on his best intro

Lalettan On his Best Introduction Scene

ഒരു നായകന് ലഭിക്കാവുന്ന ഏറ്റവും ഹീറോ പരിവേഷമുള്ള ത്രസിപ്പിക്കുന്ന ഒരു ഇന്‍ട്രോ സീന്‍ ആയിരുന്നു നരസിംഹത്തിലെ ലാലേട്ടന്റെത്..

Lalettan on his best intro

Mammookka On his Best dialogue

ലാലേട്ടന്‍ ആരാധകര്‍ പോലും മമ്മൂട്ടിക്ക് കയ്യടിച്ചിട്ടുണ്ടെങ്കില്‍ അത് നരസിംഹത്തിലെ ഈ ഒരു സീനിലായിരിക്കും!

Best of mammookka- dialogue

Lalettan On his Best dialogue

തന്മയത്വത്തോടെയുള്ള ഭീഷണി! ഹീറോയിസവും, വില്ലത്തരവും, കലര്‍ത്തി ദേവാസുരത്തില്‍ ലാലേട്ടന്‍ നടത്തിയ ഈ പെര്‍ഫോമന്‍സ് അത് ഒരു ഒന്നൊന്നര മാസ്സായിരുന്നു!

Best of lalettan - dialogue

Mammookka On his Best sentiments Scene

കണ്ടിരുന്നവരെയും കരയിപ്പിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ഈ ക്ലൈമാക്സ് രംഗം! മമ്മൂട്ടിയുടെ പ്രതിഭ വിളിച്ചോതുന്ന ഒന്നായിരുന്നു!

Best of mammookka

lalettan On his Best Sentiments Scene

ഉള്ളില്‍ സങ്കടവും മുഖത്ത് പുഞ്ചിരിയും നിറച്ച് സുമിത്രയുടെ മുകുന്ദേട്ടനായി ലാലേട്ടന്‍ തകര്‍ത്തഭിനയിച്ച ഒരു സീന്‍!

Best of lalettan

Mammookka On his Best Emotional Scene

സാഗരം സാക്ഷിയില്‍ ബാലനായി മമ്മൂക്ക അഭിനയിച്ച അല്ല! ജീവിച്ച ഒരു സീന്‍!

Best of mammootty- emotional

Lalettan On his Best Emotional Scene

വര്‍ണിക്കാന്‍ വാക്കുകളില്ല ഈ അഭിനയ മുഹൂര്‍ത്തത്തിന്!

Lalettan kireedam climax

Mammookka On his Best Innocence

കുസൃതിയും കുറുമ്പുമായി കുട്ടികളുടെ ഗുലാന്‍!

Mammootty as Gulan

Lalettan On his Best Innocence

ലാലേട്ടന്‍ മാജിക്! മാണിക്യന്റെ നിഷ്കളങ്കമായ അഭിനയ രംഗം!

lalettan comedy scene in Thenmavin kombath

അളന്നും തൂക്കിയും നോക്കിയാല്‍ എല്ലാം ഒപ്പത്തിനൊപ്പം! ഹൃദയത്തില്‍ പ്രതിഷ്ടിച്ച താര വിഗ്രഹങ്ങള്‍ മാറ്റ് കൊണ്ട് വില മതിക്കാനാവാത്തതാണ്! മികച്ചതിനെ ഇന്നും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഈ രാജാക്കന്മാര്‍ താരസിംഹാസനം ഇന്നും പങ്കിടുന്നത്! ഇനിയും സംശയം മാറാത്തവര്‍ക്കായി ഇതാ.. മലയാളത്തിന്റെ ഈ രണ്ട് സ്വകാര്യ അഹങ്കാരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം!

“അച്ഛനെ ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്, കരയണ കണ്ടാ സമാധാനിപ്പിക്കും.. ചിരിക്കണ കണ്ടാ കൂടെ ചിരിക്കും.. കണ്ടാ.. വിളിക്കണ കണ്ടാ… സമാധാനിപ്പിക്കാനാണ്… ” (അമരം- അച്ചൂട്ടി)

Best Of Mammookka

“ആനി മോനെ സ്നേഹിക്കുന്നതുപോലെ മാഗിയ്ക്കെന്നെ സ്നേഹിക്കാമോ..?” (ദശരഥം- രാജീവ് മേനോന്‍)

Best of Lalettan

ലോകത്തിലെ ഉത്തരം കിട്ടാത്ത സംശയങ്ങളുടെ കൂട്ടത്തിലേയ്ക്ക് ചേര്‍ക്കാം നമുക്കീ സംശയവും!!!