പെണ്ണുകാണല്‍ ഒരു കാരുണ്യ ബംബര്‍

കല്യാണമെന്നത് ഒരു കാരുണ്യ ബംബറാണ്. ചെലപ്പോള്‍ നല്ലതൊന്ന് അടിക്കും അല്ലേല്‍ ചീറ്റി പോവും..ഒരു ലോട്ടറി അടിച്ചില്ലെങ്കില്‍ അടുത്തത് പെട്ടെന്ന് തന്നെ എടുക്കാം.. പക്ഷേ കല്യാണം കുറച്ച് Difficult Task ആണ് മച്ചാ.. ഈ കാലത്ത് മലരിനെ പോലൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ഒരാളും ഉണ്ടാവില്ല.. എന്നാലത് തീര്‍ത്തും ഒരു അതിമോഹമായി കാണാനേ നമുക്ക് കഴിയൂ..
അതുകൊണ്ടൊക്കെ തന്നെ പെണ്ണുകാണല്‍ എന്ന പരമ്പരാഗത സമ്പ്രദായത്തിന് അറേഞ്ച് മാര്യേജില്‍ വളരെ പ്രാധാന്യമുണ്ട്.. അതുകൊണ്ട് കല്യാണം കഴിക്കാന്‍ തയ്യാറാവുന്ന ഏതൊരുത്തനും ചിന്തിച്ചു ചെയ്യേണ്ടേ ഒരു സീനാണ് പെണ്ണ്കാണല്‍..
പെണ്ണ് കാണാന്‍ പോവുമ്പോള്‍ ഒറ്റ നോട്ടത്തില്‍ പെണ്‍കുട്ടി സുശീലയാണോ.. നിഷ്കളങ്കയാണോ എന്നൊക്കെ എങ്ങനെ മനസിലാക്കും..?? അതിനായി ഇതാ ഒരു പത്ത് അമ്പതു പെണ്ണുകാണലെങ്കിലും കഴിഞ്ഞ പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ.ശശിയുടെ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സല്‍സ്വഭാവിയും അടക്കമൊതുക്കമുള്ള ഒരു പെണ്ണിനെ കണ്ടത്താന്‍ നിങ്ങളെ സഹായിക്കും..
ഫേസ്ബുക്ക്..
ഫേസ്ബുക്ക് എക്കൌണ്ട് ഇല്ലാത്തവരായി അധികം പേരുണ്ടാവില്ല.. അതിനാല്‍ പെണ്ണിന്റെ പേര് കിട്ടിയാല്‍ അപ്പോള്‍ തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒന്ന് എടുത്ത് നോക്കുന്നത് നല്ലതായിരിക്കും.. ഫ്രണ്ട് ലിസ്റ്റും.. ഷെയര്‍ ചെയ്ത പോസ്റ്റുകളും ഒക്കെ ഒന്ന് നോക്കുന്നത് അവളെ പറ്റി ഒരു കാഴ്ച്ചപ്പാടുണ്ടാക്കാന് സഹായിക്കും.. അധികം നേരം എഫ് ബിയില്‍ ഉള്ളതാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. ഇനി ഫേസ്ബുക്കില്‍ ഇല്ലേല് പിന്നെ ഈ കാര്യത്തില്‍ അധികം തല പുണ്ണാക്കണ്ട..കെട്ടാന്‍ കൊള്ളാം..
ഡ്രെസ് കോഡ്
പെണ്ണിന്റെ ഡ്രെസ് കോഡിനും വളരെ പ്രാധാന്യമുണ്ട്.. സാരിയൊക്കെ ഉടുത്തിട്ടാണ് പെണ്ണ് കാണലിനു ചായ കൊണ്ട് തരുന്നതെങ്കില്‍ അവള്‍ക്ക് കല്യാണത്തിന് താല്‍പ്പര്യമുണ്ട്.. അതായത് അച്ഛന്റെ വാശിക്കല്ല നില്ക്കണത്.. അത് കൊണ്ട് അവര്‍ക്കൊരു പ്ലസ് പോയന്റ് കൊടുക്കാം.. സാരിയുടുത്ത വിധം കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.. മനസിലായല്ലോ അല്ലേ..?? പിന്നെയുള്ളത് ചുരിദാര്‍ ആണ്.. ഇത്തരം ആള്ക്കാര് കുറച്ചൊക്കെ കേമികളാണ്.. കയ്യൂക്കുള്ളവന് അവരെ നന്നായി നോക്കാന്‍ കഴിയും.. പിന്നെ ജീന്‍സ്.. ഇവരോട് കഴിയുന്നതും ടേക്ക് കെയര്‍ എന്ന് പറഞ്ഞിട്ട് തടി തപ്പുന്നതാണ് നല്ലത്..
ഭക്തി സാന്ദ്രം
പെണ്‍ക്കുട്ടിയില്‍ ഭക്തയുടെ എന്തെങ്കിലും അടയാളങ്ങള്‍ കണ്ടാല്‍ കുറച്ച് സന്തോഷിക്കാനുള്ള വകയുണ്ട്.. നല്ല സംസ്ക്കാരത്തില്‍ വളര്‍ന്ന പെണ്‍ക്കുട്ടിയുടെ ലക്ഷണമാണത്.. കൂടാതെ അവര്‍ക്കൊരു ദൈവഭയവും ഉണ്ടാവും.. ഇത് രണ്ടും പ്ലസ് പോയന്റ് കൊടുക്കാന്‍ പറ്റിയ കാര്യങ്ങളാണ് .. പക്ഷേ അധികമായാല്‍ അമൃതും വിഷം..
മടിച്ചി പാറൂ..
പെണ്‍ക്കുട്ടി മടിച്ചിയാണോന്ന് പ്രത്യേകം ശ്രദ്ധിക്കണം.. അങ്ങനെയാണേല്‍ നമുക്ക് നന്നായി പണിക്കിട്ടും.. ഇത് മനസിലാക്കാന്‍ അവര്ടെ സംസാരം ശ്രദ്ധിച്ചാല്‍ മതി.. ഒരു മ്യൂച്യല്‍ അണ്ടര്സ്റ്റാന്ണ്ടിങ്ങ് വേണമെന്ന് അവള് പറഞ്ഞാല്‍ സംശയിക്കണ്ട..അടുക്കളക്കാര്യമാണ് അവള് ഉദ്ദേശിക്കണേ.. അങ്ങനെയായാല്‍ അടുക്കള കൂടി നമ്മള് ഭരിക്കണ്ടതായി വരും.. അവള്ടെ കൈ വിരലുകള്‍ ശ്രദ്ധിച്ചാല്‍ അവള്ടെ അദ്ധ്വാനത്തിന്റെ ഏകദേശ രൂപം നമുക്ക് കിട്ടും..
മെയ്ക്കപ്പ് ബ്യൂട്ടി
മേയ്ക്കപ്പിന് കമ്പമുള്ളവരായിരിക്കും അധികം സ്ത്രീകളും.. എന്നാല്‍ അത് പരിധി വിട്ടതാണോന്ന് ആദ്യമേ ഒന്ന് സ്ക്കാന്‍ ചെയ്യുന്നത് നല്ലതായിരിക്കും.. ലിപ്പ്സ്റ്റിക്കും മസ്ക്കാരയുമൊക്കെ പെണ്ണ് കാണലിന് യൂസ് ചെയ്യുന്നുണ്ടെല് പൊന്നു മക്കളേ വേഗം സ്ക്കൂട്ടായിക്കോ.. ഇല്ലേല് കല്യാണ ശേഷം ബ്യൂട്ടി പാര്‍ലറിന്റെ പാറാവുക്കാരന്‍ ആവാനായിരിക്കും നമ്മുടെ വിധി..
യോ യോ ഗേള്‍സ്…
എഫ് ബിയില്‍ പ്രൊഫൈല്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ട ഒരു പോയന്റ് ആണിത്.. പേരിനൊപ്പം വല്ല പോപ്പ്സിന്സ് എന്നോ ഏഞ്ചല്‍ എന്നൊക്കെ കണ്ടാല്‍ യോ യോ ആണെന്ന് ഉറപ്പിക്കാം.. അപ്പോ തന്നെ മലരിനെ സ്വപ്നം കാണുന്നവര്‍ നെക്സ്റ്റ് ഓപ്ഷന് നോക്കുന്നതായിരിക്കും നല്ലത്.. കാരണം വേറൊന്നുമല്ല വീട്ടുക്കാരുടെ മുമ്പിന്ന് വരേ ചെലപ്പോള്‍ ഡാ…ന്നോ.. വേറെ എന്തെങ്കിലുമൊക്കെ വിളിക്കാന്‍ ചാന്‍സുണ്ട്..
ബോഡി ലാഗ്വേജ്..
അല്‍പ്പം നാണവും.. മാനവും..പേടിയുമൊക്കെ ഉള്ള പെണ്ണാണ് കെട്ടാന്‍ നല്ലത്.. ഇതൊന്നുമില്ലാത്തവളാണെങ്കില് കെട്ടാന്‍ കൊള്ളില്ല കൂടെ ചുമ്മാ കൊണ്ട് നടക്കാന്‍ കൊള്ളാം.. പെണ്ണുകാണലിന് പെണ്ണിന്റെ ബോഡി ലാഗ്വേജ് പ്രത്യേകം നോട്ട് ചെയ്യണം.. ചായ തരുമ്പോള്‍ അല്‍പ്പം കൈ വിറയ്ക്കുന്നതും മുഖത്തെ ഒരു ചമ്മല് ഭാവമൊക്കെ പ്ലസ് പോയന്റ് ആണ്.. അങ്ങനെയൊന്നും കണ്ടിട്ടില്ലെങ്കില്‍ കല്യാണത്തിന് ശേഷം നമ്മള് വിറയ്ക്കും..
സംസാരത്തിലെ കുലീനത… ഹ ഹാ….
സംസാരം… വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്.. ചില പെണ്ണുങ്ങള് കാണാന്‍ മലരിനെ പോലിരിക്കുമ്പോളും വര്‍ത്താനം തനി ചന്ത മറിയത്തിന്റെതായിരിക്കും.. അത് കൊണ്ട് ബിവേര്‍..!! സംസാരത്തില്‍ അല്‍പ്പം വിറയലോക്കെ ഉണ്ടേല്‍ അത് നല്ല ലക്ഷണാ.. അതാവുമ്പോ അധികം അന്യരോട് പെരുമാറിയിട്ടില്ലെന്ന് നമുക്ക് അനുമാനിക്കാം..
അമ്മായിയമ്മ
പെണ്ണ് കാണാന്‍ പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ് പെണ്ണിന്റെ അമ്മ.. അമ്മയുടെ ഭാവം തനി ഭദ്രകാളിയുടെതാണേല് നമുക്ക് ആ ബന്ധം വേണ്ട.. കാരണം ഓരോ കുനിഷ്ട് ഒപ്പിക്കാന്‍ പ്രചോദനം ഇവരായിരിക്കും..ഈ സീരിയലിലോക്കെ കാണുന്ന പോലെ.. ഇനി അതല്ല നല്ലൊരു വിനയഭാവമാണെങ്കില് ആലോചനയുമായി മുന്നോട്ട് പോവാം..