Rajinikanth’s Kabali Censor Copy Leaked Online

തലൈവര്‍ രജനിയുടെ, ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കബാലി ഇന്‍റര്‍നെറ്റില്‍..!! ജൂലൈ 22ന് റിലീസിനിരിക്കെയാണ് കബാലിയെ സെന്‍സര്‍ കോപ്പി “ഭൂതം” പിടികൂടിയത്.. റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കോപ്പി ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്..

Kabali

സെന്‍സര്‍ ബോര്‍ഡിന്‍റെ U സര്‍ട്ടിഫിക്കേറ്റ് നേടിയ ചിത്രം, ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പലതവണ റിലീസിംഗ് മാറ്റി വച്ചാണ് ജൂലൈ 22ന് റിലീസിംഗ് നടത്താമെന്ന് തീരുമാനിച്ചത്..

ആദ്യമേ തന്നെ സോഷ്യല്‍  മീഡിയകളില്‍ കബാലി ഡൌണ്‍ലോഡ് ചെയ്യാമെന്ന പരസ്യങ്ങള്‍ വന്നിരുന്നു ഇതിനെത്തുടര്‍ന്ന് നിര്‍മ്മാതാവ് കോടതിയെ സമീപിച്ചതും ഈയടുത്തകാലത്ത് വാര്‍ത്തകളി നിറഞ്ഞിരുന്നു.. 100 കോടിയിലേറെ മുടക്കി താന്‍ നിര്‍മ്മിച്ച ചിത്രത്തിന് അങ്ങനെയൊരു ഗതി വന്നാല്‍ വന്‍സാമ്പത്തിക പരാജയം നേരിടുമെന്നും, തനിക്ക് ജീവനൊടുക്കേണ്ടി വരുമെന്നും പ്രസ്താവിച്ച ഹര്‍ജിമേല്‍ ഹൈക്കോടതി ചിതര്‍ത്തിന്‍റെ അനധികൃത പ്രിന്‍റുകള്‍ അപ്ലോഡ് ചെയ്യുന്നത് തടയാന്‍ ഉത്തരവിറക്കിയിരുന്നു.. എന്നാല്‍ ഇതിനെല്ലാം എതിരായാണ് drak web എന്ന വെബ്സൈറ്റിലൂടെ ഇപ്പോള്‍ കോപ്പികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്..

ഒരു നല്ല സിനിമാ ആസ്വാദകര്‍ എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തികളെ നാം സപ്പോര്‍ട്ട് ചെയ്യാതിരിക്കുക, നല്ല ചിത്രങ്ങളെ വിജയിപ്പിക്കുക, കാത്തിരിക്കാം നമുക്ക് കബാലി തിയേറ്ററുകളില്‍ എത്താന്‍..