Some arguments no guys has ever won against his girlfriend

“കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം..
തെറ്റിദ്ധരിക്കരുതെങ്കിലും നീ..”
ചങ്ങമ്പുഴയുടെ രമണനിലെ പ്രശസ്തമായ 2 വരികള്‍… എല്ലാ ആണുങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും പാടിയിട്ടുള്ള അല്ലെങ്കില്‍ ഇനി പാടാന്‍ സാധ്യതയുള്ള രണ്ട് വരികള്‍!! എന്തെന്നാല്‍ ഭാര്യയുമായോ കാമുകിയുമായോ ഒരു വഴക്ക് തുടങ്ങിയാല്‍ അവസാനം ആണുങ്ങള് ഈ വരികളില്‍ എത്തിനില്ക്കുകയെ തരമുള്ളൂ!! വഴക്കിന് കാരണങ്ങള്‍ പലതാണ് പക്ഷെ ലക്ഷ്യം ഒന്നുമാത്രമാണ് നമ്മളെ താറടിക്കുക!!! അതുകൊണ്ടുതന്നെ പിടിച്ചുനില്‍ക്കാം എന്നല്ലാതെ അടിച്ച് ജയിക്കാന്‍ പറ്റില്ല!!
സത്യം മാത്രമേ പറയാവു എന്നാണെങ്കിലും സത്യം മുഴുവന്‍ വിളിച്ചുപറഞ്ഞ കര്‍ത്താവിന്റെ അവസ്ഥ നേരിടുന്നവരാണ് നമ്മളില്‍ പല ഹരിശ്ചന്ദ്രമാരും!! കൂട്ടുകാരുടെ കൂടെ കറങ്ങാന്‍ പോയി, തിരക്കായത് കാരണം വിളിക്കാന്‍ പറ്റില്ല, അങ്ങനെയുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പ്രശ്നങ്ങള്‍ പല വഴിക്കാവും വരിക! കൂട്ടുകാരുള്ളപ്പോള്‍ എന്നെ വേണ്ട നിങ്ങള്‍ക്ക് അവരാണല്ലെ വലുത്! എന്ന് തുടങ്ങി മനപ്പൂര്‍വം അവോയ്ഡ് ചെയ്യാന്‍ ഓരോ കാരണം ഉണ്ടാക്കുന്നു എന്ന് വരെയാകും കാര്യങ്ങള്‍! ഇനി മേലാല്‍ ഞാന്‍ പുറത്ത് പോകില്ല എന്ന് ആണയിടുകയല്ലാതെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക ബുദ്ധിമുട്ടാകും!!!
മറവി മനുഷ്യസഹജമാണ്, പലപ്പോഴും മറവി ഒരനുഗ്രഹമാണ് എന്ന് പറയുന്ന നമുക്ക് മറവി ഒരു കട്ടപ്പാരയാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്.. പിറന്നാള്‍, ആനിവേഴ്സറി, ആദ്യം കണ്ട ദിവസം, ആദ്യം മിണ്ടിയ ദിവസം, എന്ന് തുടങ്ങി ദിവസങ്ങളുടെ ഒരു കലണ്ടര്‍ തന്നെ ഉണ്ടാകും ഗേള്‍സിന്റെ മനസ്സില്‍!! ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയോ എന്നൊരു ചോദ്യം വന്നാല്‍!! “എനിക്കറിയാം നീ പറയോ എന്ന് വെയിറ്റ് ചെയ്യായിരുന്നു ഞാന്‍” എന്ന് പറഞ്ഞ് ഒഴിവാകുന്നതാവും ഏറ്റവും ബുദ്ധി!! ഇല്ലെങ്കില്‍…. നീ തീര്‍ന്നെടാ! നീ തീര്‍ന്ന്!!!!
“നിങ്ങള്‍ക്കെന്നെ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റില്ല!!!!” അതൊരു അവസാന പ്രഖ്യാപനമാണ്!! അതുക്കും മേലെ നമുക്ക് വെയ്ക്കാന്‍ ഒന്നുമുണ്ടാകില്ല!! എന്ത് കാര്യത്തിന്റെ പേരിലാണ് ഈ പ്രശ്നം തുടങ്ങിയത് എന്ന് അവര്‍ തന്നെ മറന്നുപോകുന്ന ചില സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന ഒരു വജ്രായുധമാണത്!!
“ആ പണ്ടത്തെ ഇഷ്ടമൊന്നും എന്നോടില്ല ഇപ്പൊ!!!!” പ്രേമിച്ച് വെറും ഒരാഴ്ച കഴിയുമ്പോള്‍ തൊട്ട് കേള്‍ക്കാന്‍ തുടങ്ങുന്നതാണ് ഈ “പണ്ട്”.. അതിപ്പോ എങ്ങനെയൊക്കെ ശ്രമിച്ചാലും ഈ പരാതി കേള്‍ക്കും! അങ്ങനെയൊന്നും ഇല്ല നിനക്ക് ചുമ്മാ തോന്നുന്നതാണെന്ന് പറഞ്ഞാലോ, “ഓ.. ഒക്കെ എന്റെ തോന്നലിന്റെ കുഴപ്പം!! എനിക്കല്ലെങ്കിലും കുറ്റം മാത്രമേ ഉള്ളു!!!!!” ഡിം!!! തീര്‍ന്ന്!!
“എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും! എനിക്ക് തോന്നുന്നതെ നിങ്ങളും ചെയ്യാവു!!!” എന്ന് പറയുമ്പോലെ ആണ് കാര്യങ്ങള്‍! അതുകൊണ്ട് എപ്പോഴും പറയാന്‍ ശീലിക്കുക,
“കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം..
തെറ്റിദ്ധരിക്കരുതെങ്കിലും നീ…!!”