Super Hit Movies that Rejected by Famous Malayalam Actors

കല്യാണരാമന്‍ എന്ന ചിത്രത്തില്‍ ഒരു ഡയലോഗുണ്ട് മഹാലക്ഷ്മി പാതിരായ്ക്ക് വന്നാലും മടക്കിവിടാന്‍ പാടില്ലാന്ന്‍!!! ഇവിടെ പട്ടാപ്പകല്‍ കയറി വന്ന മഹാലക്ഷ്മിയെ പുറങ്കാലിന് അടിച്ച് അപ്പുറത്തെ വീട്ടിലെത്തിച്ച കുറച്ച് താരങ്ങളെയാണ് പരിചയപ്പെടുത്തുന്നത്!! തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചില ചിത്രങ്ങളെ പലകാരണങ്ങളാല്‍ ഒഴിവാക്കേണ്ടി വന്ന ചില താരങ്ങള്‍!!

1 . പ്രിഥ്വിരാജ്

“കാവ്യതലൈവന്‍” എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് പ്രിഥ്വിക്ക് അങ്ങ് ബോളിവുഡില്‍ നിന്നും വിളിയെത്തിയത്! അതും സാക്ഷാല്‍ കിംഗ് ഖാന്‍റെ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലേക്ക്! ഡേറ്റിലുള്ള പ്രശ്നങ്ങള്‍ കാരണം പ്രിഥ്വി അത് നിരസിച്ചു!! ബോളിവുഡില്‍ ഒന്ന് ഒഴിവാക്കിയ പ്രിഥ്വി മല്ലുവുഡില്‍ ഒഴിവാക്കിയ ഹിറ്റുകള്‍ രണ്ടാണ്!! ഡയമണ്ട് നെക്ലേസും മല്ലുസിംഗും!!

Rejected Movies106

2. ദുല്‍ക്കര്‍ സല്‍മാന്‍

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരപുത്രന്‍ അതിലും മുന്‍പേ എത്തേണ്ട ആളായിരുന്നു! 2009ല്‍ ആസിഫ് അലി മലയാളത്തില്‍ ചുവടുറപ്പിച്ച ഋതു എന്ന ചിത്രം ആദ്യം തേടിയെത്തിയത് കുഞ്ഞിക്കയെ ആയിരുന്നു!!

Rejected Movies10

3. കുഞ്ചാക്കോ ബോബന്‍

നരേന്‍ എന്ന നടന്‍റെ ഭാഗ്യനക്ഷത്രമാണ് ചാക്കോച്ചന്‍!!! കാരണം ചാക്കോച്ചന്‍ ഒഴിവാക്കിയ വേഷങ്ങളെല്ലാം ചെയ്യാന്‍ അവസരം കിട്ടിയത് നരേന് ആയിരുന്നു!! ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചിത്രങ്ങളിലെ നരേന്‍ കഥാപാത്രങ്ങള്‍ ആദ്യം തേടിയെത്തിയത് ചാക്കോച്ചനെ ആയിരുന്നു!!

Rejected Movies101

4. ഫഹദ് ഫാസില്‍

സസൂഷ്മമായി സ്ക്രിപ്റ്റുകള്‍ പരിശോധിച്ച് മാത്രം അഭിനയിക്കുന്ന നടനാണ്‌ ഫഹദ്, പല കാരണങ്ങളാല്‍ ഫഹദ് ഒഴിവാക്കിയ വേഷങ്ങളെ ചെയ്ത് ഫലിപ്പിച്ചത് നമ്മുടെ പ്രിഥ്വിരാജ് ആയിരുന്നു!! ഡബിള്‍ ബാരല്‍, സപ്തമശ്രീ തസ്കര, ഇവിടെ തുടങ്ങിയവയാണ് അതില്‍ ചിലത്!

Rejected Movies102

5. മമ്മൂട്ടി

ഇക്കയ്ക്ക് പൊതുവേ ഉള്ളൊരു ചീത്തപ്പേരാണ് നല്ല ചിത്രങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്ന നടന്‍ എന്ന്!!! ദേ ഇക്ക ഒഴിവാക്കിയ ചിത്രങ്ങളുടെ പേര് കേട്ടാല്‍ അത് ശരിയാണെന്ന് ആര്‍ക്കും തോന്നിപ്പോകും!! രാജാവിന്‍റെ മകന്‍, ഏകലവ്യന്‍, ദൃശ്യം, മെമ്മറീസ്, റണ്‍ ബേബി റണ്‍, ഇതൊക്കെ കൂടാതെ മണിരത്നം ചിത്രമായ ഇരുവര്‍ ! ഇതില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിള്‍ സെല്‍വം മമ്മൂട്ടി ഒഴിവാക്കിയ വേഷമായിരുന്നു!!

Rejected Movies103

6. മോഹന്‍ലാല്‍

ഇക്ക ഒഴിവാക്കിയ ചിത്രങ്ങള്‍ ലാലേട്ടന്‍റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകള്‍ ആയിരുന്നെങ്കില്‍ ലാലേട്ടന്‍ ഒഴിവാക്കിയ സേതുരാമയ്യര്‍ സീരീസ് ഇക്കയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ചിലതാണ്! കൂടാതെ തമിഴില്‍ രാജിനികാന്തിന്‍റെ വില്ലനായി ശിവാജിയില്‍ തീരുമാനിക്കപ്പെട്ടത് ലാലേട്ടനെ ആയിരുന്നു, ലാലേട്ടന്‍ നിരസിച്ച ഈ വേഷം സുമന്‍ ചെയ്യുകയുണ്ടായി!

Rejected Movies104

7. ദിലീപ്

സുരാജ് വെഞ്ഞാറമൂടിനെ അവാര്‍ഡിന് അര്‍ഹനാക്കിയ പേരറിയാത്തവര്‍ എന്ന ചിത്രം ആദ്യം തേടിയെത്തിയത് ദിലീപിനെ ആയിരുന്നു! അതുപോലെ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനുള്ള ക്ഷണവും ദിലീപ് നിരസിക്കുകയായിരുന്നു..

Rejected Movies105