സ്വപ്നതുല്യമായ 12 ഇന്ത്യൻ വിനോദ സഞ്ചാര സ്ഥലങ്ങൾ

1. Rann of Kutch, Gujarat

ഗുജറാത്തിലെ Rann of Kutch  ലോകത്തെ ഏറ്റവും വലിയ ഉപ്പ് മരുഭൂമികൾ ഒന്നാണ്. പൊതുവേ കൊടും ചൂടിൽ ഉരുകുന്ന ഇവിടം ഒക്ടോബർ മാസം മുതൽ സന്ദർശന യോഗ്യം ആകും. രാത്രികളിലെ ടെന്റിൽ ഉള്ള താമസം ആണ് ഏറ്റവും രസകരം. സന്ദർശകരുടെ എണ്ണം പൗർണ്ണമി രാത്രികളിൽ പൊതുവെ കൂടാറുണ്ട്

rann of kutch

Image source : http://www.gujarattourism.com/

 

2. Double Decker Living Root Bridge, Meghalaya

ഒരു ഫാന്റസി സിനിമ പോലെ ഉള്ള ലിവിംഗ് റൂട്ട് ബ്രിഡ്ജസ് വിശ്വസിക്കാമെങ്കിൽ നേരിട്ട് കാണുക തന്നെ വേണം. UNESCO Heritage ഇൽ ഒന്നായ ഡബിൾ ഡെക്കെർ ബ്രിഡ്ജ് മേഘാലയിൽ സ്ഥിതി ചെയ്യുന്നു . മരങ്ങളുടെ ജീവനുള്ള വേരുകൾ ചേർത്ത് ഉണട്കിയ ഈ ബ്രിഡ്ജ് ഒരു സമയം 50 ആളുകളുടെ ഭാരം താങ്ങാൻ കേള്പുലതാണ്

Double_Decker_Living_Root_Bridge2

source : https://upload.wikimedia.org/wikipedia/commons

 

3. Valley of Flowers, Uttarakhand

ട്രക്കിങ് താല്പര്യം ഉള്ളവര്ക്ക് വളരെ നല്ല ഒരു  ലക്ഷ്യസ്ഥാനം ആണ് വാലി ഓഫ് ഫ്ലവേർസ് . അത് പോലെ തന്നെ ഹണി മൂൺ destination ആയും ഇവിടെ ധാരാളം ആളുകള് എത്തി ചേരാറുണ്ട്

Valley-of-Flowers-in-Uttarakhand-by-Sandeep-Shande-Flickr-pwww.flickr.comphotosshande

source : Sandeep Shande (Flicker)

 

4. Pangong Lake, Ladakh

Pangong തടാകം ലഡാക്ക് സ്ഥിതി ചെയ്യുന്നത്.  Pangong തടാകം ലഡാക്ക് ഇലാണ്  സ്ഥിതി ചെയ്യുന്നത്. ദിവസത്തിൽ മൂന്ന് തവണ നിറം മാറും എന്നത് ഇവിടുത്തെ തടാകത്തിന്റെ പ്രത്യേകത ആണ് . നിശബ്ധമായ അന്തരീക്ഷവും വെള്ള മേഘങ്ങളും കണ്ണെത്താ ദൂരം വരെ കിടക്കുന്ന പർവതങ്ങളും ഇവിടെ ഒരു മാന്ത്രിക പ്രതീതി ജനിപ്പിക്കുന്നു

pangong lake

Image Credit: Amit Rawat – Flickr

 

5. Laitlum Canyons, Meghalaya

മേഘലയിൽ ഉള്ള മറ്റൊരു പ്രദേശം. തണുത്ത കാറ്റേറ്റ് പച്ച പർവതങ്ങളും ദൂരെ ഒഴുകുന്ന നദിയും നോക്കി സ്വയം മറന്നു നിൽക്കാൻ തോന്നും.

Laitlum Canyons Meghalaya

 

6. Zanskar Valley, Kargil

നീലാകാശം മേഘത്തൂവല്‍ വിതറിയ സന്‍സ്കര്‍ താഴ്വരകള്‍, ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിന്‍റെ കവാടം ഇവിടെ തുടങ്ങുന്നെന്ന്‍ തോന്നിപ്പിക്കുന്ന മനോഹാരിത..

Zanskar-Valley-India-17

7. Andaman and Nicobar Islands

ഇന്ത്യയിലെ മറ്റേത് സ്ഥലങ്ങളിൽ നിന്നും Andoman ആൻഡ്‌ Nicobar Islands നെ വിത്യസ്ത ആക്കുന്നത് തെളിഞ്ഞ കടലും പരന്നു കിടക്കുന്ന വെള്ള മണലും ആണ് .

Andaman-Beach-

 

8. Varanasi, UP

പാപനാശിനിയായ പുണ്ണ്യനദി ഗംഗയുടെ തീരത്തെ സുവര്‍ണ്ണ നഗരം.. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്നു.. പട്ടിന് പേരുകേട്ട വാരണാസി UPയ്ക്ക് മേല്‍ പ്രകൃതി വിരിച്ച ഒരു പൊന്‍പട്ടാണ്‌..

Varanasi

source : indianroots.com

 

9. Sandakphu, West Bengal

മേഘമെത്തകളില്‍ ഉറങ്ങുന്ന പര്‍വതനിരകള്‍!! വെസ്റ്റ് ബംഗാളിലെ ഉയരം കൂടിയ ഈ ഗിരിനിര കാണികള്‍ക്ക് നവാനുഭൂതിയാണ്..

Sandakphu

source : mouthshut

 

9. Alleppey, Kerala

വശ്യഭംഗിയും ദൃശ്യമനോഹാരിതയും വേണ്ടുവോളം കനിഞ്ഞുകിട്ടിയ കേരള മണ്ണിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് കുട്ടനാട്! പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നാല് നദികള്‍ കണ്ണെത്താ ദൂരത്തില്‍ പരന്നൊഴുകുന്ന കുട്ടനാട് കണ്ടാലും കണ്ടാലും മതിവരാത്ത ഒന്നാണ്..

Alleppey, Kerala

source : tripadvisor.com

 

10. Thar Desert, Rajasthan

കൊടിയചൂടിനും ഭംഗിയുണ്ട്!! അഴകില്‍ അടുക്കിവച്ചപോലെ തോന്നിക്കുന്ന മണല്‍ക്കൂനകളാണ് താര്‍ മരുഭൂമിയെ സുന്ദരിയാക്കുന്നത്..

banner-camel-safari

source : http://www.heartofindia.co.in/

 

11. Roopkund Lake, Uttarakhand

രൂപ്‌കുണ്ഡ് തടാകം അഥവാ നിഗൂഢതയുടെ തടാകം, 1942ല്‍ ഈ തടാകത്തില്‍ നിന്നും അഞ്ഞൂറിലേറെ മനുഷ്യാസ്ഥിക്കൂടങ്ങള്‍ കണ്ടെത്തുകയുണ്ടായി.. “അസ്ഥിക്കൂടങ്ങളുടെ തടാകം” എന്നും അറിയപ്പെടുന്നു..

Roopkund Lake, Uttarakhand

Image Credit: Atul Sunsunwal – Flickr

 

12. Spiti Valley, Himachal Pradesh

ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന സ്പിറ്റി താഴ്വര ഒറ്റനോട്ടത്തില്‍ ഒരു നല്ല കലാകാരന്‍റെ ക്യാന്‍വാസില്‍ വിരിഞ്ഞ ചിത്രമെന്ന് തോന്നും.. ഭാരതത്തിന്‍റെ നെറുകയില്‍ ദൈവം വരച്ചതാവാം, എന്തെന്നാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് ഇവിടുത്തെ ഭംഗി!

spiti

source: http://indiatravelz.com/