Top 10 Characters From 2016 Malayalam Movies

കടന്നുപോകുന്ന 2016 മലയാളത്തിന് സമ്മാനിച്ചത് ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു.. കൂടെ എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ നല്ല കഥാപാത്രങ്ങളും.. ഇതാ പോയവര്‍ഷത്തിലെ ഏറ്റവും മികച്ചതെന്ന് തോന്നിയ ചില കഥാപാത്രങ്ങള്‍..

1. പവിത്രന്‍ – ആക്ഷന്‍ ഹീറോ ബിജു

ഒരുപാട് നല്ല കലാകാരന്മാരെ മലയാളത്തിന് പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു.. അമാനുഷികരായ പോലീസുകാരെ മാത്രം വെള്ളിത്തിരയില്‍ കണ്ടുശീലിച്ച പ്രേക്ഷകന് ഒരു യഥാര്‍ത്ഥ പോലീസുകാരനെ കാണിച്ചുതന്ന ചിത്രം!! ഗസ്റ്റ് റോളുകളില്‍ തൊട്ടതെല്ലാം അബദ്ധമാക്കിയ ജൂഡ് ആന്‍റണിപോലും കയ്യടി വാങ്ങി ഈ ചിത്രത്തില്‍.. എന്നാല്‍ ഇതില്‍ നമ്മെ ഏറെ ഞെട്ടിച്ചത് സുരാജ് വെഞ്ഞാറമൂട് തന്നെയായിരുന്നു..  (Top Dialogues from AHB)

  1. ജിംസന്‍ – മഹേഷിന്‍റെ പ്രതികാരം

ലക്ഷണമൊത്തൊരു സിനിമയിലെ ലക്ഷണമൊത്തൊരു വില്ലനായിരുന്നു ജിംസന്‍.. മുഖത്ത് എപ്പോഴും ക്രൗര്യഭാവമുള്ള ഒറ്റബുദ്ധിക്കാരനെ സുജിത് ശങ്കര്‍ അനശ്വരമാക്കി.. (Top Dialogues From Maheshinte Prathikaram)

  1. മെല്‍വിന്‍ – വേട്ട

നിഗൂഡത നിറഞ്ഞ ഉത്തരങ്ങളിലൂടെ “വേട്ട” നടത്തിയ മെല്‍വിന്‍! ഓരോ നോട്ടത്തിലും ചിരിയിലും ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ച മെല്‍വിനെ തികഞ്ഞ പക്വതയോടെ ചാക്കോച്ചന്‍ അവതരിപ്പിച്ചു.. (Top Dialogues From Vettah)

  1. പിള്ളേച്ചന്‍ – ലീല

കുട്ടിയപ്പന്‍റെ സന്തത സഹചാരിയായ അരപ്പൊട്ടനായ നിഷ്കളങ്കന്‍ പിള്ളേച്ചന്‍!! വിജയരാഘവന്‍ എന്ന അതുല്യ കലാകാരന്‍റെ പ്രതിഭ വിളിച്ചോതുന്ന പ്രകടനം! (Top Dialogues From Leela)

  1. ഗംഗ – കമ്മട്ടിപ്പാടം

ബാലന്‍ ചേട്ടനും ഗംഗയും പ്രേക്ഷകമനസ്സ് കീഴടക്കിയ കമ്മട്ടിപ്പാടം.. എന്നിരുന്നാലും ഒരുപടി മുകളില്‍ നില്‍ക്കുന്നതായിരുന്നു ഗംഗയായി വിനായകന്‍റെ പ്രകടനം.. എല്ലാവരാലും കൈവിട്ട് നിസ്സഹായാനായിപ്പോയ ഗംഗയെന്ന കഥാപാത്രം ഓരോ പ്രേക്ഷകന്‍റെയും ഉള്ളില്‍ ഒരു വേദനയായി ശേഷിച്ചു! ഗംഗ മരിച്ചിട്ടുണ്ടാവരുതെ എന്ന് നമ്മള്‍ അറിയാതെ പ്രാര്‍ഥിച്ചുപോയി എന്നതാണ് സത്യം!! (Top Dialogues From Kammatipaadam)

  1. എലിസബത്ത് – അനുരാഗ കരിക്കിന്‍ വെള്ളം

വൃത്തിയായി തേയ്ക്കാന്‍ മാത്രമല്ല നിഷ്കളങ്കമായി പ്രണയിക്കാനും പെണ്‍കുട്ടികള്‍ക്ക് അറിയാമെന്ന് കാണിച്ചുതന്ന എലി!!! എലിസബത്തിലൂടെ എവിടെയൊക്കെയോ നമ്മുടെ കാമുകിയെ കാണിച്ചുതന്ന രജിഷ വിജയന്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.. (Top Dialogues From Anuraga Karikkin Vellam)

  1. തേജസ്‌ വര്‍ക്കിയും ഗപ്പിയും – ഗപ്പി

എന്തുകൊണ്ടോ വേണ്ട സമയത്ത് നാം തിരിച്ചറിയാതെപോയ ഒരു നല്ല ചിത്രമായിരുന്നു ഗപ്പി.. തേജസ്‌ വര്‍ക്കിയായ് ടോവിനോയും ഗപ്പിയായ് ചേതന്‍ ജയലാലും തകര്‍ത്തഭിനയിച്ച ചിത്രം.. (Top Dialogue From Guppy)

  1. പെരുംകുടി ബേബി – ആന്‍ മരിയ കലിപ്പിലാണ്

ഇടറിയ ശബ്ദത്തില്‍, ഒറ്റ ഡയലോഗില്‍ നമ്മെ കരയിപ്പിച്ച ബേബിച്ചായന്‍.. സിദ്ധിക്കിന്‍റെ മികച്ച പ്രകടനങ്ങളിലൊന്ന്.. (Top Dialogues From AMK)

  1. ജയരാമന്‍ – ഒപ്പം

ഓരോ ഭാവത്തിലും ചലനത്തിലും അന്ധനായ ജയരാമനായി മോഹന്‍ലാല്‍ ജീവിച്ചുകാണിച്ച ചിത്രമായിരുന്നു ഒപ്പം.. കാലം മങ്ങലേല്‍പ്പിക്കാത്ത പ്രതിഭയാണ് മോഹന്‍ലാല്‍ എന്നതിന് നേര്‍സാക്ഷ്യമാണ് ഈ ചിത്രത്തിലെ പ്രകടനം… (Top Dialogues From Oppam)

  1. അയ്യപ്പദാസ്- കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ

സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രയത്നമാണ് വേണ്ടതെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച അയ്യപ്പദാസ്.. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു അയ്യപ്പദാസായെത്തിയ രുദ്രാക്ഷ് സുധീഷ്‌ കാഴ്ചവച്ചത്.. (Top Dialogues From KPAC)