Top 14 Banned Bollywood Movies | List of films Banned in India

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന് പല പല പരിമിതികളാണ്.. ലോകനിലവാരത്തിലുള്ള പല ചിത്രങ്ങളും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാറില്ല.. അഥവാ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് നല്കിയാലും അതില്‍ പല രംഗങ്ങളും ഉണ്ടാവുകയുമില്ല!! സിനിമ പഴയതില്‍ നിന്നും ഇന്ന് ഒരുപാട് റിയലസ്റ്റിക് ആയിക്കൊണ്ടിരിക്കുകയാണ്.. പ്രേക്ഷകരെ രസിപ്പിക്കാന്‍ എടുക്കുന്ന കച്ചവടസിനിമകള്‍ റിയലസ്റ്റിക് ആവിഷ്കാരങ്ങള്‍ക്ക് വഴിമാറി.. പച്ചയായ ജീവിതം തുറന്നുകാണിച്ച, എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം തടഞ്ഞ ചില ചിത്രങ്ങള്‍ ഇതാ..
1 . Dazed in Doon (2010)
ഇന്ത്യയിലെ പ്രശസ്തമായ ഡൂണ്‍ സ്കൂളിന്റെ പശ്ചാത്തലത്തില്‍ അശ്വിന് കുമാര്‍ ഒരുക്കിയ ചിത്രമാണ് ഡേസ്ട് ഇന്‍ ഡൂണ്‍.. സ്കൂളിന്റെ പേര് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ സാരം എന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ചിത്രം ബാന്‍ ചെയ്യപ്പെടുകയായിരുന്നു..
2. Fire (1996)
സ്വവര്‍ഗാനുരാഗം പ്രമേയമാക്കി ദീപ മെഹ്ത സംവിധാനം ചെയ്ത ചിത്രമാണ് ഫയര്‍.. ശബാന ആസ്മി, നന്ദിത ദാസ് തുടങ്ങിയവര്‍ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു..
3. Gandu (2010)
ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഗണ്ടു, ക്വാഷിക് മുഖര്‍ജി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ചില സെക്സ് രംഗങ്ങള്‍ ഉള്ളതിനാല്‍, ഭാരതീയ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രമെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് ഇത് ബാന്‍ ചെയ്യുകയായിരുന്നു..
4. Inshallah, Football (2010)
പ്രശസ്തനായ ഫുട്ബോള്‍ താരമാകാന്‍ ശ്രമിക്കുന്ന ഒരു കാശ്മീരി ബാലന്റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററി ചിത്രമായിരുന്നു ഇന്‍ഷാള്ളാ ഫുട്ബോള്‍.. കാമ്പില്ലാത്തതും പ്രകോപനകരമായതുമായ വിഷയം എന്നാരോപിച്ചാണ് ഈ ചിത്രത്തിന് സെന്‍സര്‍ സര്ടിഫിക്കറ്റ് കിട്ടാതിരുന്നത്..
5. Kamasutra – A Tale of Love (1996)
പതിനാറാം നൂറ്റാണ്ടിലെ രാജഭരണത്തിന്റെ കഥ പറഞ്ഞ കാമസൂത്രയെ അമിത നഗ്നത പ്രദര്‍ശനം കാരണം സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്യുകയായിരുന്നു..
6. Paanch (2003)
ലഹരി മരുന്നിന്റെ ഉപയോഗം, സഭ്യമല്ലാത്ത ഭാഷ, തുടങ്ങിയ കാരണങ്ങളാല്‍ സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്ത അനുരാഗ് കശ്യപ് ചിത്രമാണ് പാഞ്ച്..
7. Parzania (2007)
ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി രാഹുല്‍ ദോളാകിയ സംവിധാനം നിരവഹിച്ച പര്‍സാനിയ, ദേശീയ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ്, എന്നിരുന്നാലും ഇന്ത്യയില്‍ ചില രാഷ്ട്രീയ പ്രശ്നങ്ങളാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുകയുണ്ടായി..
8. Sins (2005)
ക്രിസ്ത്യന്‍ പുരോഹിതന് ഒരു യുവതിയില്‍ ആകൃഷ്ടനാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.. ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റാണ് ഈ ചിത്രത്തിന് ലഭിച്ചത്..
9. The Pink Mirror (2003)
ഹിജഡ വിഭാഗത്തില്‍പ്പെടുന്നവരുടെ പ്രശ്നങ്ങളെ ചിത്രീകരിച്ച ഇന്ത്യന്‍ ചിത്രമായിരുന്നു പിങ്ക് മിറര്‍, എന്തുകൊണ്ടോ സെന്‍സര്‍ ബോര്‍ഡിന് ദഹിക്കാത്ത ഈ ചിത്രത്തിന് ഇന്നും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല..
10. Unfreedom (2014)
ഏറ്റവും അടുത്ത കാലത്ത് ബാന്‍ ചെയ്യപ്പെട്ട ചിത്രമാണ് അണ്‍ഫ്രീഡം.. 2015ല്‍ നോര്‍ത്ത് അമേരിക്കയിലാണ് ചിത്രം റിലീസ് ആയത്, എന്നാല്‍ ആദ്യ പ്രദര്‍ശനം 2014ല്‍ കേരള-അന്തര്‍ദേശീയ ചലച്ചിത്ര മേളയിലായിരുന്നു..
11. URF Professor (2000)
അശ്ലീല രംഗങ്ങളും സഭ്യമല്ലാത്ത ഭാഷയും തന്നെയാണ് ഈ പങ്കജ് അദ്വാനി ചിത്രത്തിനും വിലങ്ങുതടിയായത്..
12. Water (2005)
അനുരാഗ് കശ്യപിന്റെ തിരക്കഥയില്‍ ദീപ മെഹ്ത സംവിധാനം നിര്‍വഹിച്ച ചിത്രമാണ് വാട്ടര്‍.. കാശി ആശ്രമത്തില്‍ ജീവിക്കുന്ന ഒരു വിധവയുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
13. Firaaq (2008)
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ മറ്റൊരു ചിത്രമാണ് ഫിറാക്.. ബാന്‍ ചെയ്യപ്പെട്ടെങ്കിലും ഇതിന് പിന്നീട് പ്രദര്‍ശനാനുമതി ലഭിക്കുകയുണ്ടായി..
14. Bandit Queen (1994)
ഫൂലന് ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ബന്‍ഡിറ്റ് ക്വീന്‍.. ആദ്യം ബാന്‍ ചെയ്യപ്പെട്ടെങ്കിലും പിന്നീട് പ്രദര്‍ശിപ്പിച്ചപ്പോള്‍ നിരവധി അനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി ഈ ചിത്രം..