Top 14 lip locks of Malayalam Heroines

മലയാളത്തില്‍ നിന്നും അതിരുകടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ താരങ്ങളാകുന്ന മലയാള നായികമാര്‍ വിരളമല്ല.. മറ്റ് ഭാഷാ ചിത്രങ്ങളില്‍ നിന്നും ചൂടന്‍ രംഗങ്ങളുടെ കാര്യത്തില്‍ മലയാള സിനിമ എന്നും വേറിട്ട് നിന്നിരുന്നു, എന്നാല്‍ ഇന്ന് മലയാളത്തിലും ചുംബന രംഗങ്ങള്‍ സര്വസാധാരണമായിക്കൊണ്ടിരിക്കുന്നു.. മലയാളക്കരയിലും അന്യഭാഷയിലും ചുംബിച്ച് നമ്മെ ഞെട്ടിച്ച ചില നായികമാരെ കാണാം..
-
അഭിരാമി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിരാമി സകലകലാവല്ലഭന് കമല്‍ ഹാസനൊപ്പം വിരുമാണ്ടി എന്ന ചിത്രത്തിലാണ് ചുംബന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്..
-
അമല പോള്‍
മൈന എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അമല പോള്‍, മൈനയിലും അതിനുമുന്‍പ് സിന്ധു സമവേലി എന്ന തമിഴ് ചിത്രത്തിലും ചുംബന രംഗത്തില്‍ അഭിനയിച്ചിരുന്നു..
-
ഭാവന
അന്യഭാഷയിലേക്ക് കൂടുമാറിയപ്പോള്‍ ഒരല്പം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത ഭാവന പക്ഷെ ചുംബന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടത് മലയാള ചിത്രം ഹണീ ബീയിലായിരുന്നു,
-
ഗോപിക
മലയാളത്തില്‍ ഏറെ ജനപ്രീതി നേടിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഗോപിക തമിഴില്‍ ശ്രീകാന്തിനൊപ്പവും തെലുംഗില്‍ രവി തേജക്കൊപ്പവും ചുംബനരംഗത്തില്‍ അഭിനയിച്ചു..
-
ഹണീ റോസ്
വണ്‍ ബൈ റ്റു എന്ന മുരളി ഗോപി ചിത്രം ഒരുപക്ഷെ ശ്രദ്ധിക്കപ്പെട്ടത് ഹണി റോസ്- മുരളി ഗോപി ചുംബന രംഗത്തിലൂടെയാണ്…
-
ലക്ഷ്മി മേനോന്
തമിഴ് സിനിമയിലൂടെ പ്രിയങ്കരിയായ മലയാള നായിക ലക്ഷ്മി മേനോന് വിശാലിനൊപ്പം നാന് സിഗപ്പുമനിതന്‍ എന്ന ചിത്രത്തിലാണ് ചുംബന രംഗത്തില്‍ അഭിനയിച്ചത്.
-
ലിസ്സി
മലയാളത്തിന്റെ സ്വന്തം ലിസ്സിയും ചുംബനരംഗത്തില്‍ എത്തിയത് ഉലകനായകന്റെ കൂടെയായിരുന്നു.. കമല്‍ ഹാസന് നായകനായ വിക്രം എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലായിരുന്നു ഏവരെയും ഞെട്ടിച്ച ആ രംഗം..
-
മമ്ത മോഹന്‍ദാസ്
തന്റെ കരിയറിന്റെ തുടക്കത്തില്‍ സുരേഷ് ഗോപിക്കൊപ്പം ലങ്ക എന്ന ചിത്രത്തിലാണ് മമ്ത ഒരു ചൂടന്‍ ചുംബന രംഗത്തില്‍ അഭിനയിച്ചത്.
-
നവ്യ നായര്‍
നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ മനസ്സുകള്‍ കീഴടക്കിയ ബാലാമണി തമിഴില്‍ ചേക്കേറിയപ്പോള്‍ മായക്കണ്ണാടി എന്ന ചേരന് ചിത്രത്തില്‍ ഒരു ചുംബന രംഗത്തിലൂടെ നമ്മെ ഞെട്ടിച്ചു..
-
നയന്‍ താര
മലയാളത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന നയന്‍താര അന്യഭാഷാ ചിത്രങ്ങളില്‍ എത്തിയപ്പോള്‍ ഗ്ലാമറസ് നായികയായ് മാറി, വല്ലഭന് എന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പം അഭിനയിച്ച ചുംബന രംഗം അന്ന് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
-
പാര്‍വതി
ഇന്ന് മലയാളികളുടെ പൊന്നോമന നായികയാണ് പാര്‍വതി, ഒരിടവേളക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞുനില്ക്കുന്ന പാര്‍വതി മാരിയാന്‍ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം ഒരു ചുംബന രംഗത്തില്‍ അഭിനയിച്ചിരുന്നു.
-
രമ്യ നമ്പീശന്
മലയാളത്തിന്റെ ചുംബന നായകന് എന്ന പേരുകേട്ട ഫഹദിനൊപ്പം ചാപ്പ കുരിശ് എന്ന ചിത്രത്തില്‍ രമ്യ ഒരു നീളന്‍ ചുംബനരംഗത്തില്‍ അഭിനയിച്ചു. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും നീളമേറിയ ചുംബന രംഗവും ഇതായിരിക്കും!!
-
റിമ കല്ലിങ്കല്‍
സിദ്ധാര്‍ത് ഭരതനൊപ്പം നിദ്ര എന്ന ചിത്രത്തിലായിരുന്നു റിമയുടെ ചൂടന്‍ ചുംബനം!!
-
ഷംന കാസിം
തമിഴ് തെലുംഗ് ചിത്രങ്ങളില്‍ ഒട്ടേറെ വേഷങ്ങള്‍ ചെയ്തിട്ടുള്ള മലയാള നായിക ഷംന ചുംബന രംഗത്തില്‍ അഭിനയിച്ചത് അല്ലാരി നരേശനൊപ്പം ഒരു തെലുംഗ് ചിത്രത്തിലായിരുന്നു.