Top Paid Actors in Malayalam Movies

കാശിട്ട് കാശ് വാരുക എന്ന പഴയ നാടന്‍ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഇന്നത്തെ ഭൂരിഭാഗം സിനിമകളും.. കിടപ്പാടം വിറ്റും കെട്ടുതാലി പണയംവച്ചും കച്ചവട സിനിമകളുടെ പിന്നാലെയിറങ്ങുന്നവര്‍ ചുരുക്കമല്ല.. വിജയകഥകളേക്കാള്‍ പരാജയപ്പെട്ടവരുടെ കഥകളാണ് സിനിമാലോകത്ത്, എന്നാല്‍ ഏത് സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും കോട്ടം തട്ടാത്തവരാണ് സൂപ്പര്‍താരങ്ങള്‍.. പ്രതിഫലത്തുകയില്‍ ലക്ഷങ്ങളും കോടികളും കൈപ്പറ്റുന്ന ചില മലയാള താരങ്ങള്‍ ഇതാ..

1 . മോഹന്‍ലാല്‍ 

മലയാളത്തിലെ പ്രതിഫല കാര്യത്തിലും സൂപ്പര്‍ താരമാണ് ലാലേട്ടന്‍, ഒരു ചിത്രത്തിനായ് 5 കോടി രൂപയാണ് ലാലേട്ടന്‍ വാങ്ങുന്നത്.. ഈ അടുത്ത് തെലുങ്ക് ചിത്രമായ ജനത ഗ്യാരേജിനായി അഞ്ചരക്കോടി വാങ്ങിച്ച ലാലേട്ടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു..

Payement01

2. മമ്മൂട്ടി

ഏട്ടന് തൊട്ടുപിന്നിലായി ഇക്കയുമുണ്ട്.. മൂന്നര കോടിയിലധികം വാങ്ങുന്ന മെഗാസ്റ്റാറാണ് മമ്മൂക്ക

Payement02

3. സുരേഷ് ഗോപി

ഐ എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ വേഷത്തിന് അഞ്ച് കോടി രൂപ കൈപ്പറ്റിയ സുരേഷ് ഗോപി മലയാളത്തില്‍ വാങ്ങുന്നത് രണ്ട് മുതല്‍ രണ്ടര കോടി വരെയാണ്..

Payement11

4. ദിലീപ്

ജനപ്രിയ നായകനും വാങ്ങുന്നു ഒന്നര മുതല്‍ രണ്ട് കോടി വരെ പ്രതിഫലം

Payement03

5. പ്രിഥ്വിരാജ്

അടുത്ത കാലങ്ങളിലായി തൊട്ടതെല്ലാം പൊന്നാക്കിയ രാജുവേട്ടനും പൊന്നിന്‍ വിലയുള്ള താരമാണ്.. ഒന്നരക്കോടിയാണ് പ്രിഥ്വിരാജിന്‍റെ പ്രതിഫലം

Payement04

6. നിവിന്‍ പോളി

ഈയടുത്ത കാലത്ത് ലാലേട്ടനേക്കാള്‍ പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് നിവിന്‍, ആറ് കോടി രൂപ ഒരു തമിഴ് ചിത്രത്തിനായി വാങ്ങിയ നിവിന്‍ മലയാളത്തില്‍ ഒരു കോടി രൂപ വിലയുള്ള താരമാണ്

Payement05

7. കുഞ്ചാക്കോ ബോബന്‍

തൊണ്ണൂറുകളുടെ റൊമാന്‍റിക്ക് ഹീറോ ചാക്കോച്ചനും വാങ്ങുന്നു ഒരു കോടി..

Payement06

8. ഫഹദ് ഫാസില്‍

എണ്‍പത് ലക്ഷം രൂപയാണ് ഫഹദിന്‍റെ പ്രതിഫലം !!

Payement07

9. ദുല്‍ക്കര്‍ സല്‍മാന്‍

താരപുത്രനും യൂത്ത് ഐക്കണുമായ ദുല്‍ക്കറും വാങ്ങുന്നു 75 ലക്ഷം മുതല്‍ ഒരു കോടി വരെ !!

Payement08

10. ജയറാം

വര്‍ഷങ്ങളായ് മലയാള സിനിമയുടെ ഭാഗവാക്കായ ജയറാമിന്‍റെ സ്ഥാനം പ്രതിഫലകാര്യത്തില്‍ യുവതാരങ്ങള്‍ക്കും താഴെയാണ്.. അന്‍പത് – അറുപത് ലക്ഷം!!

Payement09

11. ജയസൂര്യ

ഷാജി പാപ്പനായും സുധിയായും ആരാധകരെ വാരിക്കൂട്ടിയ ജയസൂര്യ അറുപത് മുതല്‍ എഴുപത്തഞ്ച് വരെ ലക്ഷങ്ങളും വാരിക്കൂട്ടുകയാണ് ഓരോ ചിത്രത്തിനും..

Payement10

12. നയന്‍താര

നായകന്മാരില്‍ നിന്നും നായികമാരിലേക്ക്, തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍സാണ് പ്രതിഫലകാര്യത്തില്‍ മലയാളത്തില്‍ മുന്‍പില്‍, അന്‍പത് ലക്ഷം മുതല്‍ ഒന്നരക്കോടി വരെയാണ് പ്രതിഫലത്തുക

Payement15

13. പാര്‍വതി മേനോന്‍

ഹിറ്റുകളുടെ നായിക പാര്‍വതിയും പ്രതിഫലക്കാര്യത്തില്‍ പിന്നിലല്ല.. ഇരുപത് മുതല്‍ ഇരുപത്തഞ്ച് ലക്ഷം വരെ വാങ്ങിയാണ് പാര്‍വതി മലയാളത്തിന്‍റെ ഭാഗവാക്കാവുന്നത്..

Payement12

14. മഞ്ജു വാര്യര്‍

ഒരിടക്കാലത്തിന് ശേഷം മലയാളത്തില്‍ മടങ്ങിയെത്തിയ മഞ്ജുവിന്‍റെ പ്രതിഫലത്തുക ഇരുപത് ലക്ഷമാണ്

Payement13

15. കാവ്യ മാധവന്‍

ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും പതിനഞ്ച് ലക്ഷത്തോളം വാങ്ങി പടം ചെയ്തിരുന്നയാളാണ് കാവ്യയും..

Payement14

അച്ഛന്‍റെ കീശയില്‍ നിന്നും അനിയത്തിയുടെ കുടുക്ക പൊട്ടിച്ചും നൂറ് രൂപയുണ്ടാക്കാന്‍ പെടുന്ന പാട് നമുക്കറിയാം 😀 അതുമായി കാണാന്‍ ചെന്ന് കയറുന്ന സിനിമകളിലെ നായിക-നായകന്മാരുടെ കാര്യമാണ് ഇവിടെ പറഞ്ഞത്.. 😉