The Traditional Kerala Wedding Rituals or Customs

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രാധാനപ്പെട്ട ദിനമാണ്, വിവാഹ സുദിനം! ആവര്‍ത്തിച്ചുപോരുന്ന അനേകം ആചാരങ്ങള്‍ അടങ്ങുന്നതാണ് മലയാളിയുടെ വിവാഹം.. പല ചടങ്ങുകളും എന്തിന് നടത്തുന്നുവെന്ന് പോലും അറിയില്ലെങ്കിലും മുറതെറ്റാതെ ഈ മാമൂലുകള്‍ നമ്മള്‍ അനുസരിച്ചുപോരുന്നു! ഇതാ ചില ഹിന്ദു വിവാഹ ആചാരങ്ങള്‍…

പെണ്ണുകാണല്‍ ദിവസം മുതല്‍ക്കേ ആചാരങ്ങളും ആരംഭിക്കുന്നു, പെണ്ണ് കണ്ട് ഇഷ്ടപ്പെട്ടാല്‍ ജാതകം കൈമാറ്റമാണ് ഇതിലാദ്യം! “ജാതകം മാറല്‍” എന്ന് വിളിക്കുന്ന ചടങ്ങ്!

1Horoscope

ജാതകം പൊരുത്തമൊത്തതാണെങ്കില്‍ ശേഷം വരുന്നത് വീടുകാണല്‍ ചടങ്ങാണ്, വരന്‍റെ വീട്ടുകാര്‍ വധുഗൃഹത്തിലേയ്ക്കും വധുവിന്‍റെ വീട്ടുകാര്‍ തിരിച്ചും നടത്തുന്ന സന്ദര്‍ശനമാണിത്.. ഇതിലൊരു ദിവസം വിവാഹനിശ്ചയ തിയ്യതി തീരുമാനിക്കുന്നു.. വിവാഹ നിശ്ചയം അഥവാ മോതിരമാറ്റം ! വധുവിന്‍റെ  വിരലില്‍ മോതിരം ചാര്‍ത്തി വിവാഹത്തിയ്യതി ഉറപ്പിക്കുന്ന ദിവസം..

2Ring Exchange

ശേഷം വിവാഹ ദിവസം.. വരന്‍റെയോ വധുവിന്‍റെയോ വീടാണ് വിവാഹ വേദിയെങ്കില്‍ തലേദിവസം തന്നെ മണ്ഡപമൊരുക്കല്‍ പൂര്‍ത്തിയാകും.. നിറപറയും 6 തിരിയിട്ട നിലവിളക്കും വച്ചാണ് മണ്ഡപം ഒരുക്കുന്നത്..

4Mandapam

വധു-വര ഗൃഹത്തിലെ വിവാഹ ദിനത്തിലെ ആദ്യ പ്രധാന ചടങ്ങാണ് ദക്ഷിണ കൊടുക്കല്‍.. മുതിര്‍ന്നവരില്‍ നിന്നും അനുഗ്രഹം വാങ്ങുവാനായി വെറ്റിലയും അടക്കയും ഒരു നിശ്ചിത സംഖ്യയും വച്ച് കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങാണിത്‌..

3Dhakshina Kodukkal

ശേഷം മണ്ഡപത്തിലെത്തുന്ന വധു വരന്മാര്‍ കാര്‍മികത്വം വഹിക്കുന്ന നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള മംഗല്യപൂജ കഴിഞ്ഞ് താലികെട്ടുന്നു.. വരന്‍ അണിയിക്കുന്ന താലി വധുവിന്‍റെ കഴുത്തില്‍ കെട്ടുന്നത് വരന്‍റെ സഹോദരിമാരാണ്..

5Thalikettu

വധുവിന്‍റെ അച്ഛന്‍ വരന്‍റെ കൈകളില്‍ പെണ്ണിന്‍റെ കൈ പിടിച്ചേല്‍പ്പിക്കുന്ന ചടങ്ങാണ് കന്യാദാനം.. താലികെട്ടിന് ശേഷമാണ് കന്യാദാനം നിര്‍വഹിക്കുന്നത്..

6Kanyadan

കന്യാദാനത്തിന് ശേഷം വധുവിന്‍റെ കൈ പിടിച്ച് വരന്‍ മണ്ഡപം വലംവയ്ക്കുന്നു.. മണ്ഡപം ചുറ്റല്‍ എന്നറിയപ്പെടുന്നു ഈ ചടങ്ങ്..

7mandapam chutal

വരന്‍റെ അമ്മ വധുവിനെ വീട്ടിലേയ്ക്ക് ആനയിക്കുന്ന ചടങ്ങാണ് കുടിയിരുപ്പ് അഥവാ ഗൃഹപ്രവേശം, അമ്മയും അമ്മായിമാരും നിലവിളക്കും പട്ടും പഴങ്ങളുമായി വധുവിനെ കാല്‍ കഴുകിയാണ് വീട്ടിലേയ്ക്ക് ആനയിക്കുക..

8aanayikkal

ചടങ്ങുകളുടെ അവസാനമാണ് മധുരംകൊടുക്കല്‍, വരന്‍റെ അമ്മ ഇരുവര്‍ക്കും പാലും പഴവും കൊടുത്താണ് ഇത് ആരംഭിക്കുന്നത് ശേഷം അച്ഛന്‍ മറ്റ് ബന്ധുക്കള്‍ അതിഥികള്‍ തുടങ്ങിയവരും കൊടുക്കുന്നു..

9Feeding couples

ഒരു പുതുജീവിതം ഇങ്ങനെ തുടങ്ങുന്നു… 🙂