unforgettable guest roles in malayalam movies

ഗസ്റ്റാണ് താരം
ചില അതിഥി താരങ്ങള്‍ അങ്ങനെയാണ്.. ഒരുപക്ഷെ നായകനെക്കാളും വില്ലനെക്കാലും നമ്മുടെയൊക്കെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാന്‍ അവര്‍ക്ക് സാധിക്കും.. ഒരു ചെറിയ വേഷംകൊണ്ട് ആ സിനിമ മുഴുവന്‍ തന്റേതാക്കാന്‍ കഴിവുള്ളവര്‍.. മുഴുനീള കഥാപാത്രങ്ങളുടെയും പ്രകടനത്തിന് മേലെ നിന്ന് കയ്യടി വാരിക്കൂട്ടുന്നവര്‍.. അങ്ങനെ ചില പ്രതിഭാസങ്ങളിതാ.. അതിഥിയായി വന്ന് നമ്മെ അതിശയിപ്പിച്ചവര്‍..
- തേന്മാവിന് കൊമ്പത്ത് എന്ന പ്രിയദര്ശന് ചിത്രത്തില്‍ ശോഭന അവതരിപ്പിക്കുന്ന കാര്‍ത്തുമ്പി എന്ന കഥാപാത്രത്തിന്റെ അമ്മാവനായാണ് കുതിരവട്ടം പപ്പു അവതരിച്ചത്.. ഏതാനും ചെറിയ സീനുകളില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനമെങ്കിലും ഈ ചിത്രത്തിലെ ഒരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ആദ്യം ഓര്‍മ്മയില്‍ എത്തുക “ടാസ്കി വിളി..” എന്ന ഡയലോഗായിരിക്കും തീര്‍ച്ച !!
- അഭിരാമിയുടെ നിരഞ്ജനായി സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന ലാലേട്ടന് സിനിമാപ്രേമികളുടെ ഉള്ളില്‍ നോവുപടര്ത്തിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്..
- നന്ദഗോപാല്‍ മാരാര്‍… ഒരു കൊടുങ്കാറ്റിന്റെ ആവേശം ആസ്വാദകരില്‍ പടര്‍ത്തിയ മമ്മൂട്ടിയുടെ മികച്ച വേഷം !! നരസിംഹം എന്ന ചിത്രത്തിന് പൂര്‍ണത നല്‍കിയത് മമ്മൂക്കയുടെ ഈ ഗസ്റ്റ് റോളായിരുന്നു..
- വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ കഥ പലര്‍ക്കും ഓര്‍മ്മയില്‍ നില്‍ക്കില്ലെങ്കിലും പപ്പു അവതരിപ്പിച്ച സുലൈമാന്റെ രംഗങ്ങള്‍ മലയാളിക്ക് എന്നും കാണാപ്പാഠമാണ്..
- “അയാം നോട്ട് അലവലാതി, അയാമേ പ്രൊഫഷണല്‍ കില്ലര്‍ !!” ഗൗരവമേറിയ വേഷങ്ങളില്‍ നിന്നും ക്യാപ്റ്റന്‍ രാജു പെട്ടെന്നൊരു കോമഡി വില്ലനായപ്പോള്‍ മലയാളികള്‍ ശരിക്കും ഞെട്ടി, പിന്നെ പൊട്ടി പൊട്ടിച്ചിരിച്ചു..
- അനേകം താരങ്ങള്‍ അതിഥികളായി എത്തിയ ചിത്രമായിരുന്നു ദി കിംഗ്.. എന്നിരുന്നാലും ജോസഫ് അലക്സിന് കൂട്ടായി ഭരത്ചന്ദ്രന് എത്തിയപ്പോള്‍ അത് ഈ ആക്ഷന്‍ ചിത്രത്തിന്റെ മാറ്റ് ഒന്നുകൂടി അധികമാക്കി..
- മോഹന്‍ലാലിന്റെ മറ്റൊരു മികച്ച അതിഥി വേഷം.. അച്യുത കുറുപ്പ് എന്ന അച്ചു..
- മിന്നല്‍ പ്രതാപന്, ജഗതിയ്ക്കു വേണ്ടി മനു അങ്കിള്‍ എന്ന ചിത്രത്തില്‍ കരുതിവച്ചിരുന്ന ഈ കഥാപാത്രം അവസാന നിമിഷം സുരേഷ് ഗോപിയില്‍ എത്തുകയായിരുന്നു.. പക്ഷെ ആക്ഷന്‍ നായകനും വില്ലനുമായി അന്ന് തിളങ്ങി നിന്ന സുരേഷ് ഗോപിയുടെ കൈകളില്‍ ഈ കഥാപാത്രം ഭദ്രമായിരുന്നു..
പ്രതിഭകളും പ്രതിഭാസങ്ങളും മാറ്റുരയ്ക്കുന്ന മലയാള സിനിമയിലെ ഏതാനും ചില ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന അതിഥി വേഷങ്ങള്‍ മാത്രമാണിവ.. നിങ്ങള്‍ക്കിഷ്ടപ്പെട്ടതും ഞങ്ങള്‍ വിട്ടുപോയതുമായ കഥാപാത്രങ്ങള്‍ ചുവടെ കമന്റായി ചേര്‍ക്കുക..