ഇമ്മിണി ബല്യ മല്യ !

vijay-2
ഇന്നു പേപ്പറ് തുറന്നപോഴാ കണ്ടത് വിജയ്‌ മല്ല്യ നാട് വിട്ടുന്ന്.. വിജയ്‌ മല്ല്യ നാട് വിട്ടതിൽ പുള്ളിടെ വീട്ടുകാരെകളും വിഷമം നമ്മുടെ ബങ്കുകാർക്കാ.. ബാങ്കുകളെല്ലാം കൂടി ഇപ്പോ ഇരുന്നു കരച്ചിലാണ്.. കണക്കായിപ്പോയി , പാവപ്പെട്ടവൻ വല്ല ലോണും ചോദിച്ചു ബാങ്കിലോട്ട് ചെന്നാൽ അപ്പൂപ്പന്റെ സ്വഭാവ സർട്ടിഫിക്കറ്റ് വരെ വേണം.. അന്നേരമാ വിജയ്‌ മല്ല്യ ലോണ്‍ന്ന് മുഴുവൻ ചോദിയ്ക്കുന്നതിന്റെ മുന്നേ 6963 കോടി എടുത്തു ചാരത്തി കൊടുത്തത്.. പാവപ്പെട്ടവൻ വല്ല educational ലോണും ചോദിച്ചാൽ കിട്ടാൻ പാട്.. കിട്ടികഴിഞ്ഞലോ ഒടുക്കത്തെ interest ഉം .. സത്യം പറയാലോ , കുറേ ലോണും interest ഉം അടയ്ക്കുന്ന ഒരു സാദാരനക്കരൻ എന്നാ നിലയ്ക്ക് ബാങ്കിനീ പണി കിട്ടിയതിൽ എനിയ്ക്കത്മർതമായ സന്തോഷം ഉണ്ട്.. പൊട്ടനെ ചെട്ടി ചതിച്ചാൽ , ചെട്ടിയെ ദൈവം ചതിയ്ക്കും ..

പാവപ്പെട്ട കഷകരുടെയൊക്കെ മുന്നാധാരോം അടിയാധരോം ഒക്കെ വാങ്ങി വെക്കുന്ന ബാങ്കിന് മല്ല്യെടെ വീടിന്റെ എന്തേലും ആധാരം വാങ്ങി വെക്കാനുള്ള ബോധം ഇല്ലര്ന്നോ ?? യാതൊരു രേഖയും ഇല്ലാതെ കോടികളെടുത്തു കൊടുത്തിട്ട് ഇനി ആകാശത്തേയ്ക്ക് നോക്കി നില വിളിച്ചിട്ട് വല്ല കാര്യോം ഉണ്ടോ.. വല്ല പേപ്പറും വേടിച്ചു വെച്ചിരുനെകിൽ അങ്ങേരുടെ വീട്ടിൽ ജപ്തി ചെയ്യാനായി കുറെ സാദനങ്ങലെങ്കിലും ഉണ്ടായിരുന്നു..മഹാത്മ ഗന്ധിടെ original സാദനങ്ങൾ മുതൽ ബിക്കിനി കലണ്ടർ വരെ ..

ഇങ്ങേർക്ക് പൂട്ട്‌ വീഴുംന്നായപ്പോഴേ നേരെ പരന്നത് ലണ്ടനിലെയ്ക്കാ .. പണ്ട് നമ്മുടെ IPL വിഴുങ്ങി ലളിത് മോദി പോയ പോലെ .. അവസാനം തിരിച്ചു വരുമ്പോൾ എനിയ്ക്കൊന്നും ഓർമ്മ ഇല്ലാ , dementia ആയിന്ന് മാത്രം പറയാതിരുന്നാൽ മതി ..

വാൽകഷ്ണം – അങ്ങേർക്കു കാശ് കൊടുത്ത ബാങ്കുകളുടെ കാര്യത്തിൽ ഏകദേശം തീരുമാനമായി.. പ്രിയ ബാങ്കുകളെ നിന്നാസന്ന മൃതിയിൽ നിനക്കത്മശാന്തി ..