Tribute To Malayalam Cinema- Chemban Vinod Jose

Tribute to Chemban Vinod

Chemban Vinod Jose is an Indian film actor, best known for his Malayalam films. He made his debut with the crime film Nayakan

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ തന്‍റേതായ ഒരു പാത തുറക്കാന്‍ സാധിച്ച നടനാണ്‌ ചെമ്പന്‍ വിനോദ് ജോസ് എന്ന ചെമ്പന്‍ വിനോദ്.. 2010ല്‍ നായകന്‍ എന്ന ചിത്രത്തിലെ ശരവണന്‍ എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ ഉജ്ജ്വലമാക്കിയ ചെമ്പന്‍ വിനോദ് പിന്നീട് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായി.. ഓര്‍ഡിനറിയിലെ പോലീസ് ഇന്‍സ്പെക്റ്ററും, ടമാര്‍ പഠാറിലെ ട്യൂബ് ലൈറ്റ് മണിയും, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ സഖാവ് ഹക്കീമും വിനോദിന്‍റെ ജനശ്രദ്ധ പിടിച്ചുപറ്റിയ വേഷങ്ങളാണ്!