Tribute to Malayalam Cinema- Dileep

tribute to dileep

1992ല്‍ പ്രശസ്ത സംവിധായകന്‍ കമലിന്‍റെ സംവിധാന സഹായിയായിട്ടാണ് ഗോപാലകൃഷ്ണന്‍ മലയാള സിനിമയില്‍ കടന്നുവന്നത്, 1994ല്‍ അഭിനയ രംഗത്ത് പയറ്റിയ ഗോപാലകൃഷ്ണന്‍ താന്‍ ആദ്യം അഭിനയിച്ച മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടുകയായിരുന്നു പിന്നീട്!! ദിലീപ്!! ദിലീപ് സിനിമകളുടെ വസന്തകാലമായിരുന്നു പിന്നീട്.. 2003ല്‍ C.I.D മൂസ എന്ന ചിത്രത്തിലൂടെ ദിലീപ് നിര്‍മാണ രംഗത്തേയ്ക്കും കടന്നു, ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ കീഴില്‍ 2004ല്‍ നിര്‍മ്മിച്ച കഥാവശേഷന്‍ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ദിലീപിനെ തേടിയെത്തി.. ചാന്ത്പൊട്ടിലെ രാധയായും, കുഞ്ഞിക്കൂനനിലെ കൂനനായും, ചക്കരമുത്തിലെ പൊട്ടനായും, സൗണ്ട് തോമയിലെ മുച്ചുണ്ടനായും വേഷപ്പകര്‍ച്ചകളില്‍ ദിലീപ് മലയാളത്തില്‍ വേറിട്ടുനിന്നു!