Tribute to Malayalam Cinema- Dulquer Salmaan

മലയാള ചലച്ചിത്ര ലോകത്തെ താരരാജാവ് മമ്മൂട്ടിയുടെ മകന് എന്ന ലേബലിലായിരുന്നു ദുല്‍ക്കര്‍ സിനിമാലോകത്തേയ്ക്ക് എത്തിയത്, എന്നാല്‍ ഇന്ന് തന്റേതായ ഒരു വഴി ദുല്‍ക്കറിന് ചലച്ചിത്രലോകത്ത് തീര്‍ക്കാന്‍ കഴിഞ്ഞു.. സംവിധായകന് ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തില്‍ ദുല്ക്കറിനായ് ഒരു വേഷം മാറ്റിവച്ചിരുന്നെങ്കിലും അന്ന് അതിന് തയ്യാറാവാതിരുന്ന ദുല്‍ക്കര്‍ 2011ല്‍ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്..