Tribute to Malayalam Cinema- Innocent

Tribute to Innocent

ഇന്നസെന്‍റ് വറീത് തെക്കെത്തല എന്ന നമ്മുടെ സ്വന്തം ഇന്നസെന്‍റ് 43 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് മലയാള സിനിമയിലേയ്ക്ക് കടന്നുവന്നത്, 1972ല്‍ നൃത്തശാല എന്ന സിനിമയിലൂടെ.. അന്ന് മുതല്‍ ഇന്ന് വരെ മലയാള ചലച്ചിത്രലോകത്തിന്‍റെ ഹാസ്യഭാഗം ഇന്നസെന്‍റിന്‍റെ കയ്യില്‍ ഭദ്രമാണ്.. സംഭാഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ കേവലം മുഖഭാവങ്ങള്‍ കൊണ്ട് മാത്രം നമ്മെ ചിരിപ്പിക്കാന്‍ ഈ മഹാനടന് കഴിയും എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.. ഇരവിക്കുട്ടിപ്പിള്ള, പോഞ്ഞിക്കര, ഈപ്പച്ചന്‍ മുതലാളി, കന്നാസ്, ഭരതന്‍ S.I, ഫാദര്‍ തറക്കണ്ടം, ഉതുപ്പ് വള്ളിക്കാടന്‍ എന്നിങ്ങനെ മനസ്സില്‍ നിന്നും മായാത്ത ഒത്തിരി രൂപങ്ങളില്‍ ഭാവങ്ങളില്‍ ഇന്നസെന്‍റ് നമ്മെ ചിരിപ്പിച്ചു.. 2013ല്‍ ക്യാന്‍സര്‍ എന്ന മാരക രോഗത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന ഇന്നസെന്‍റ് ഇന്ന് ലോക്സഭയില്‍ കേരളത്തിനെ പ്രതിനിധീകരിയ്ക്കുന്ന മെംബര്‍ കൂടിയാണ്..