Tribute to Malayalam Cinema- Jagathy Sreekumar

Tribute to Jagathy

വിശേഷണങ്ങള്‍ക്കും അതീതനാണ് ശ്രീകുമാര്‍ ആചാരി എന്ന ജഗതി ശ്രീകുമാര്‍ അഥവാ നമ്മുടെ ജഗതിച്ചേട്ടന്‍.. 1500ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഈ നടനവൈഭവം മലയാള സിനിമയ്ക്ക് കിട്ടിയ ഭാഗ്യമാണ്! സിനിമ എത്രതന്നെ മോശമായാലും തന്‍റെ വേഷം ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാക്കി മാറ്റാന്‍ ജഗതിക്ക് സാധിച്ചു.. 1974ല്‍ കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ജഗതി തന്‍റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്.. ചെറുതും വലുതുമായ ഒട്ടനേകം ബഹുമതികള്‍ കരസ്ഥമാക്കിയ അദ്ദേഹം, 2012 മാര്‍ച്ചില്‍ ഒരു അപകടത്തെതുടര്‍ന്ന് അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ്..