Tribute to malayalam Cinema- Jayasurya

Tribute to Jayasurya

മലയാള സിനിമയിലെ യുവ നായക നിരയിലെ പ്രശസ്തനാണ് ഇന്ന് ജയസൂര്യ.. 2001ല്‍ ദോസ്ത് എന്ന ദിലീപ് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കടന്നുവന്ന ജയസൂര്യയുടെ കരിയര്‍ മാറ്റിമറിച്ച ചിത്രം വിനയന്‍റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ആയിരുന്നു.. ഇന്ന് ലുക്കാ ചുപ്പി വരെ എത്തിനില്‍ക്കുന്ന ജയസൂര്യ സിനിമകളിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും ആ നടന്‍റെ കഥാപാത്രത്തിനോടുള്ള അര്‍പ്പണഭാവം.. അപ്പോത്തിക്കിരിയിലെ മെലിഞ്ഞ ശരീരവും, ആട് ഒരു ഭീകരജീവിയിലെ തടിച്ച ശരീരവും ഇതിന് ഉദാഹരണം.. നായക വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഇയ്യോബിന്‍റെ പുസ്തകത്തിലെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട വില്ലന്‍ വേഷവും ജയസൂര്യ മികവുറ്റതാക്കി..