Tribute to Malayalam Cinema- Kalabhavan Mani

Tribute to Kalabhavan Mnai

നമ്മുടെ പ്രിയങ്കരനായ ചാലക്കുടിക്കാരന്‍… മലയാളത്തിന്‍റെ കലാഭവന്‍ മണി.. കലാഭവന്‍ മിമിക്രി ട്രൂപ്പിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ മണി മലയാളികള്‍ക്ക് വേറിട്ടൊരു വിരുന്നുതന്നെ ഒരുക്കി, സഹനടനായും, വില്ലനായും, ഹാസ്യതാരമായും, നായകനായും, പാട്ടുപാടിയും വളരെ പെട്ടെന്ന് തന്നെ മണി ഏവരുടെയും മനസ്സില്‍ സ്ഥാനം ഉറപ്പിച്ചു.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു, സമ്മര്‍ ഇന്‍ ബത്ലഹേമിലെ മോനായി, ചോട്ടാമുംബൈയിലെ നടേശന്‍ എന്നിങ്ങനെ ഏത് ഭാവവും മണിയുടെ കൈകളില്‍ സുരക്ഷിതമാണ്.. 1999ല്‍ ദേശീയ ഫിലിം അവാര്‍ഡും കേരള സംസ്ഥാന ഫിലിം അവാര്‍ഡും ഈ കലാകാരന്‍ കരസ്ഥമാക്കിയിട്ടുണ്ട്..