Tribute to Malayalam Cinema- Lal

പോള്‍ മൈക്കിള്‍ അഥവാ മലയാളികളുടെ സ്വന്തം ലാല്‍.. മലയാള സിനിമയില്‍ കൈ വയ്ക്കാത്ത മേഖലകള്‍ കുറവാണ്, തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ്വം ചില പ്രതിഭകളില്‍ ഒരാളാണ് ലാല്‍.. 1989ല്‍ സിദ്ധിഖിന്റെ കൂട്ട്പിടിച്ച് റാംജി റാവു സ്പീക്കിംഗ് എന്ന എക്കാലത്തെയും മികച്ച ഹിറ്റ് സിനിമയുടെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച ലാല്‍, ഒട്ടനേകം സൂപ്പര്‍ഹിറ്റുകളുടെ ഭാഗമാവുകയും ചെയ്തു.. കളിയാട്ടം എന്ന ചിത്രത്തിലെ പനിയനെ അവതരിപ്പിച്ച ലാല്‍ താനൊരു നല്ല നടനാണെന്നും തെളിയിച്ചു.. പതിനഞ്ചിലേറെ സിനിമകള്‍ നിര്‍മിച്ച ലാല്‍ എട്ടോളം സിനിമകളുടെ വിതരണവും, പതിനഞ്ചോളം തന്നെ സിനിമകളുടെ സംവിധാനത്തിലും പങ്കാളിയായി അതിലും ഏറെ സിനിമകളില്‍ അഭിനയിക്കുകയും പാടുകയും ചെയ്തു..