Tribute to Malayalam Cinema- Mamukkoya

Tribute to Mamukkoyaa

മലബാറിന്‍റെ തനത് ഭാഷാ സൗന്ദര്യം മലയാള സിനിമയില്‍ പ്രസിദ്ധമാക്കിയ കോഴിക്കോടിന്‍റെ കലാകാരന്‍ മാമുക്കോയ.. അന്യരുടെ ഭൂമി എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷനായ ഈ മലബാറുകാരന്‍ 450ലധികം സിനിമകളില്‍ തന്‍റെ സാനിധ്യം അറിയിച്ചു.. മലയാള സിനിമ ചരിത്രത്തില്‍ ആദ്യത്തെ മികച്ച കൊമേഡിയനുള്ള കേരള സംസ്ഥാന അവാര്‍ഡ് ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ മാമുക്കോയ 2004ല്‍ മാമ്പഴക്കാലം എന്ന സിനിമയിലൂടെ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായിരുന്നു!!