Tribute to Malayalam Cinema- Manju Warrier

മഞ്ജു വാരിയര്‍ എന്ന കുട്ടി പതിനേഴാം വയസ്സില്‍ സാക്ഷ്യം എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് കാലെടുത്ത് വച്ചപ്പോള്‍ നമ്മള് മലയാളികള്‍ക്ക് അറിയില്ലായിരുന്നു, മലയാള സിനിമയുടെ ജാതകം തിരുത്താന്‍ കെല്‍പ്പുള്ള നടിയായി അവള് വളരുമെന്ന്.. പിന്നീടുള്ള 4 വര്‍ഷക്കാലം പതിനെട്ടോളം സിനിമകളില്‍ ഈ അത്ഭുത പ്രതിഭാസം അഭിനയിക്കുകയായിരുന്നില്ല വെള്ളിത്തിരയില്‍ ജീവിയ്ക്കുകയായിരുന്നു.. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലൂടെ ദേശീയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹയായ മഞ്ജു ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന 4 വര്‍ഷവും മികച്ച നടിയ്ക്കുള്ള സൗത്ത് ഫിലിം ഫെയര്‍ മറ്റാര്‍ക്കും കൈമാറിയില്ല!! വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ മഞ്ജു കഴിഞ്ഞ വര്‍ഷം ഹൌ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലെ നിരുപമ എന്ന ശക്തമായ കഥാപാത്രമായി തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി!!