Tribute to Malayalam Cinema- Manoj K Jayan

Tribute to Manoj K Jayan

മനോജ്‌ കടമ്പൂത്രമടം ജയന്‍ എന്ന മനോജ്‌ കെ ജയന്‍ തന്‍റെ വരവറിയിച്ചത് എന്‍റെ സോണിയ എന്ന ചിത്രത്തിലൂടെ ആയിരുന്നെങ്കിലും തന്‍റേതായ വ്യക്തിമുദ്ര മലയാള സിനിമാ രംഗത്ത് പതിപ്പിച്ചത് പെരുന്തച്ചന്‍ എന്ന അജയന്‍ ചിത്രത്തിലെ നീലകണ്ഠന്‍ നമ്പൂതിരിയെ അനശ്വരമാക്കിക്കൊണ്ടായിരുന്നു.. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍ പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തു എന്നീ കഥാപാത്രങ്ങള്‍ മനോജ്‌ കെ ജയന്‍ എന്ന ഈ കലാകാരന്‍റെ കൈകളിലൂടെ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വേഷങ്ങളായി.. ഇതില്‍ തലക്കല്‍ ചന്തു എന്ന ഒറ്റ കഥാപാത്രം മാത്രം വാരിക്കൂട്ടിയത് പത്തോളം അവാര്‍ഡുകളായിരുന്നു!!