Tribute to Malayalam Cinema- Mukesh

മുകേഷ് ബാബു എന്ന മുകേഷ് മലയാള സിനിമയുടെ ഭാഗമായത് ബലൂണ്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു.. തനിക്ക് വഴങ്ങാത്ത ഭാവങ്ങള്‍ ഇല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തിയ നടനാണ് മുകേഷ്.. വിമര്‍ശകര്‍ ഇല്ലാത്ത ചുരുക്കം ചില മലയാള നടന്മാരില് ഒരാളാണ് ഇദ്ദേഹം, വെറുക്കാന്‍ ആര്‍ക്കും കഴിയാത്ത അഭിനയ മികവും, തന്മയത്വത്തോടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയും മുകേഷിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തി.. ഗോപാലകൃഷ്ണനും, രാമഭദ്രനും, മഹാദേവനും, ചന്തുവുമെല്ലാം മലയാളികള്‍ ഇന്നും മറക്കാത്ത മുകേഷ് കഥാപാത്രങ്ങള്‍!!