Tribute to Malayalam Cinema- Murali Gopy

Tribute to Murali Gopy

ഭരത് ഗോപി എന്ന അതുല്ല്യ നടന്‍റെ മകന്‍ മുരളി ഗോപി മലയാളത്തിലേയ്ക്ക് കടന്നുവന്നത് സ്വന്തം തിരക്കഥ ലാല്‍ജോസ് സിനിമയാക്കിയപ്പോള്‍ അതിലെ വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിക്കൊണ്ടായിരുന്നു.. രസികനിലെ കാള ഭാസ്കരനായി.. ശേഷം എഴുതിയ രണ്ട് തിരക്കഥകളും സിനിമാ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പിടിച്ചുലയ്ക്കാന്‍ ഉതകുന്നവയായിരുന്നു, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.. 15 സിനിമകളില്‍ നിന്നും ഇരുപതോളം അവാര്‍ഡുകള്‍ നേടിയെടുത്ത മുരളി ഗോപി തന്‍റെ അടുത്ത സംരഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ന്‍റെ പണിപ്പുരയിലാണ്.. ഭരതന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരത് ഗോപി കാലഘട്ടം കഴിഞ്ഞിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നവയാണ് ഈ കലാകാരന്‍റെ തൂലികയില്‍ വിരിയുന്ന ഓരോ സൃഷ്ടിയും!!