Tribute to Malayalam Cinema- Nedumudi Venu

അഭിനേതാവും തിരക്കഥാകൃത്തുമായ കെ വേണുഗോപാല്‍ എന്ന മലയാള സിനിമയുടെ നെടുമുടി വേണു സംവിധായകന്റെ കുപ്പായം അണിഞ്ഞ സിനിമയാണ് പൂരം.. പകരക്കാരനില്ലാത്ത അഭിനയ പ്രതിഭയാണ് വേണുചെട്ടന്‍, 1978ല്‍ തമ്പ് എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ വേണു ദേശീയ തലത്തില്‍ 3 പുരസ്കാരങ്ങളും, സംസ്ഥാന തലത്തില്‍ 6 പുരസ്കാരങ്ങളും സ്വന്തം പേരിലെഴുതി.. ഹാസ്യവും, വില്ലത്തരവും, അച്ഛന് വേഷങ്ങളും മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള ഈ നടന്റെ പ്രതിഭ എടുത്തുപറയേണ്ടതാണ്.. അഥിതി വേഷങ്ങളെപ്പോലും മാസ്മരികമാക്കുന്ന അഭിനയമികവിന് ഉടമയാണ് ഈ കലാകാരന്, മിഥുനത്തിലെ ചേര്‍ക്കോടന്‍ സ്വാമി ഇതിന് ഒരു ഉദാഹരണം മാത്രം!!