Tribute to Malayalam Cinema- Nivin Pauly

Tribute to Nivin Pauly

വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ തിരക്കേറിയ ഒരു നടനായി മാറിയ കലാകാരനാണ് നിവിന്‍ പോളി.. തിയറ്ററുകളില്‍ ജനപ്രവാഹം സൃഷ്ടിച്ചവയാണ് ഇദ്ദേഹത്തിന്‍റെ ഏറിയ സിനിമകളും, ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ് മുതല്‍ ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന പ്രേമം വരെ.. സുഹൃത്ത് ബന്ധങ്ങളിലൂടെ മാത്രമേ നല്ല സിനിമകള്‍ പിറക്കൂ എന്ന തത്വത്തെ ശരി വയ്ക്കുന്നവയാണ് ഈ നടന്‍റെ വിജയ ചിത്രങ്ങളെല്ലാം.. ഡാ തടിയാ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു ഈ യുവനടന്‍..