Tribute to Malayalam Cinema- Prithviraj

ഇന്ദ്രജിത്ത് സുകുമാരന്റെ സഹോദരനും സുകുമാരന്റെ മകനുമായ പൃഥ്വിരാജ് സുകുമാരന്‍ കരിയറിലെ തന്റെ ആദ്യ ചിത്രം ചെയ്യുന്നത് പത്തൊന്‍പതാം വയസ്സിലായിരുന്നു, രഞ്ജിത്തിന്റെ നന്ദനം!! തുടക്കത്തില്‍ വിമര്‍ശകര്‍ ഏറെ ഉള്ള നടനായിരുന്നെങ്കിലും തന്റെ അഭിനയമികവിനാല്‍ വിമര്‍ശകരെയും ആരാധകരാക്കി മാറ്റി ഈ നടന്.. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് രണ്ട് തവണ കരസ്ഥമാക്കിയ പൃഥ്വിരാജിന് ഇന്ത്യന്‍ റുപി എന്ന ചിത്രം നിര്‍മിച്ചതിലൂടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.. പുതിയമുഖം എന്ന ചിത്രത്തിലൂടെ ഗായകന്റെ വേഷമണിഞ്ഞ ഈ കലാകാരന് ഇതുവരെ 8 ചിത്രങ്ങളില്‍ പാടി അഭിനയിച്ചു…